കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പ്രതികാര ത്തിന്നായി ലൈംഗിക മായി ആക്രമിക്കു വാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യ മാണ് എന്നും കുറ്റ കൃത്യ ത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തു വാന്‍ കഴിയാത്തത് ജാമ്യം നിഷേധി ക്കുന്ന തിനുള്ള പ്രധാന കാരണം ആണെന്നും കോടതി.
അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യ ത്തില്‍ ജാമ്യം അനുവദി ക്കുവാന്‍ ആവുകയില്ലാ എന്നും കോടതി പറഞ്ഞു.
നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേ ണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും ക്രൂരമായ കുറ്റ കൃത്യ മാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസി ക്യൂഷന് ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവ ത്തില്‍ എടുത്തി രുന്നു.
19 ശാസ്ത്രീയ തെളിവു കളാണ് പോലീസ് സമര്‍പ്പിച്ചത്. ജൂലായ് 16 ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാ പേക്ഷ തള്ളിയ തോടെ യാണ് ദിലീപ് ഹൈക്കോടതി യെ സമീപിച്ചത്. കേസിൽ അന്വേഷണം തുടരുക യാണ്. തെളിവു കൾ ഇനിയും കണ്ടെത്തു വാനുണ്ട്.
ഈ സാഹചര്യ ത്തിൽ ജാമ്യം അനു വദിച്ചാൽ കേസന്വേ ഷണത്തെ ബാധിക്കും എന്നീ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ കൂടുതൽ പേർ ഉണ്ടാകാം എന്ന വാദവും കോടതി അംഗീകരിച്ചു.