സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി

July 31st, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ – ഡന്റല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ്.

ആഗസ്റ്റ് 7 ന് ഹര്‍ജി കളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കണം. എം. ബി. ബി. എസ്. സീറ്റിന് അഞ്ചു ലക്ഷവും എന്‍. ആര്‍. ഐ. സീറ്റിന് ഇരുപത് ലക്ഷം രൂപ യുമാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്  തീരു മാനിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര്‍ ക്കാര്‍ തീരു മാന ത്തിന്ന് എതിരെ യുള്ള മാനേജ് മെന്റിന്റെ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറയുക.

- pma

വായിക്കുക: , , , , ,

Comments Off on സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി

നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

July 27th, 2017

sen kumar
തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതി യില്‍ മുന്‍ ഡി. ജി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം തുടങ്ങി.

ഒരു വാരികക്ക് ടി. പി. സെന്‍ കുമാര്‍ നല്‍കിയ അഭി മുഖ ത്തില്‍ നടിയെ മോശ മായി ചിത്രീ കരി ക്കുന്ന പരാമര്‍ശം നടത്തി എന്ന് തിരുവനന്ത പുരത്തെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതി യിലാണ് അന്വേ ഷണം. എ. ഡി. ജി. പി. ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.

- pma

വായിക്കുക: , ,

Comments Off on നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

July 25th, 2017

CHENNAI-HIGH-COURT_epathram

ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളുകള്‍, കോളേജുകള്‍ മുതലായ സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസത്തില്‍ ഒരു തവണയും വന്ദേ മാതരം അവതരിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

എല്ലാ പൗരന്മാരിലും ദേശഭക്തി വളര്‍ത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്ന് കോടതി പറഞ്ഞു. സ്കൂളുകളില്‍ തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ വന്ദേ മാതരം ആലപിക്കാമെന്നും കോടതി വ്യക്തമാക്കി. ആര്‍ക്കെങ്കിലും ഗാനം ആലപിക്കുന്നതില്‍ “മതിയായ കാരണങ്ങളാല്‍” അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുതെന്നും കോടതി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

July 24th, 2017

dileep1_epathram
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രതികാര ത്തിന്നായി ലൈംഗിക മായി ആക്രമിക്കു വാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യ മാണ് എന്നും കുറ്റ കൃത്യ ത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തു വാന്‍ കഴിയാത്തത് ജാമ്യം നിഷേധി ക്കുന്ന തിനുള്ള പ്രധാന കാരണം ആണെന്നും കോടതി.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യ ത്തില്‍ ജാമ്യം അനുവദി ക്കുവാന്‍ ആവുകയില്ലാ എന്നും കോടതി പറഞ്ഞു.

നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേ ണ്ടതുണ്ട്‌. പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും ക്രൂരമായ കുറ്റ കൃത്യ മാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസി ക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവ ത്തില്‍ എടുത്തി രുന്നു.

19 ശാസ്ത്രീയ തെളിവു കളാണ് പോലീസ് സമര്‍പ്പിച്ചത്. ജൂലായ് 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാ പേക്ഷ തള്ളിയ തോടെ യാണ് ദിലീപ്‌ ഹൈക്കോടതി യെ സമീപിച്ചത്. കേസിൽ അന്വേഷണം തുടരുക യാണ്. തെളിവു കൾ ഇനിയും കണ്ടെത്തു വാനുണ്ട്.

ഈ സാഹചര്യ ത്തിൽ ജാമ്യം അനു വദിച്ചാൽ കേസന്വേ ഷണത്തെ ബാധിക്കും എന്നീ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ കൂടുതൽ പേർ ഉണ്ടാകാം എന്ന വാദവും കോടതി അംഗീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

July 12th, 2017

dileep1_epathram

അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Page 34 of 39« First...1020...3233343536...Last »

« Previous Page« Previous « ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും
Next »Next Page » സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha