പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

February 23rd, 2017

police-brutality-epathram
കൊച്ചി : യുവനടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി കളായ പള്‍സര്‍ സുനിയും വിജീഷും പൊലീസ് കസ്റ്റഡിയില്. എറണാ കുളം സി. ജെ. എം. കോടതി യില്‍ കീഴട ങ്ങു വാനായി എത്തിയ സുനിയെ യും കൂട്ട് പ്രതി യെയും ഉച്ചക്ക് ഒന്നേ കാലോടെ യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക രോടൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ്‍ പോലീസ് ഇവരെ ബലമായി അറസ്റ്റു ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു

February 18th, 2017

oommen-chandy-epathram
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.

സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.

ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന്‍ ആയിരുന്ന സോമ ശേഖരന്‍. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന്‍ ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.

- pma

വായിക്കുക: , , , ,

Comments Off on പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു

ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം

February 14th, 2017

national_anthem_epathram

ന്യൂഡൽഹി: ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള ആശങ്കകള്‍ക്ക് ഒരു പരിധി വരെ വിരാമമിട്ട് കൊണ്ട് സുപ്രീം കോടതി പുതിയ വിശദീകരണം നല്‍കി. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിൽ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സിനിമ തുടങ്ങുന്നതിന്‌ മുന്‍പായി ദേശീയ ഗാനം ആലപിക്കണം എന്നും, ഗാനാലാപന വേളയില്‍ ദേശീയ ഗാനത്തോടുള്ള ആദര സൂചകമായി കാണികള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണം എന്നൊക്കെയുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒട്ടേറെ ആശങ്കകള്‍ നിലനിന്നിരുന്നു. ഇതിന്‌ വിരാമമിട്ട് കൊണ്ടാണ് പുതിയ വിശദീകരണം. ദേശീയ ഗാനാലാപന വേളയില്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്യുക കൂടി ഉണ്ടായതോടെ ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അടുത്തയിടെ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന ഒരു രംഗം ഉണ്ടായത് സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് നിലനിന്ന അവ്യക്തത കൂടുത്തല്‍ പ്രകടമാക്കി. സിനിമയിലെ ഗാനാലാപന വേളയിലും ചിലര്‍ എഴുന്നേറ്റു നിന്നു. ഈ വിഷയമാണ്‌ ഒരു പൊതു താല്പര്യ ഹര്‍ജിയായി വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിലും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സുപ്രീം കോടതി വ്യക്തമാക്കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം

സിനിമ യിലെ ദേശീയ ഗാനം : എഴുന്നേറ്റ് നില്‍ക്കേണ്ട എന്ന് സുപ്രീംകോടതി

February 14th, 2017

indian-national-anthem-at-cinema-hall-ePathram.jpg

ന്യൂദല്‍ഹി : സിനിമ പ്രദര്‍ശി പ്പിക്കു മ്പോള്‍ ദേശീയ ഗാനം ആലപി ക്കുന്ന രംഗ ങ്ങളില്‍ കാണി കള്‍ എഴു ന്നേറ്റ് നില്‍ക്കേ ണ്ടതില്ല എന്ന് സുപ്രീം കോടതി.

അതു പോലെ തിയ്യേറ്ററില്‍ പ്രദര്‍ശി പ്പിക്കുന്ന ഡോക്യു മെന്റ റിക ളിലും ദേശീയ ഗാനം ആലപി ക്കുന്ന രംഗം വരു മ്പോഴും കൂടെ ആലപിക്കു കയോ എഴു ന്നേല്‍ ക്കുകയോ ചെയ്യേണ്ടതില്ല എന്നും ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തത വരുത്തി.

തിയ്യേറ്ററുകളില്‍ കളിൽ സിനിമയ്ക്ക് മുന്നോടി യായി നിര്‍ബന്ധ മായും ദേശീയ ഗാനം ആലപിക്കണം എന്ന്‍ 2016 നവംബര്‍ 30 നാണ് സുപ്രീം കോടതി ഉത്തരവ് ഇറക്കി യി രുന്നത്. ആ സമയം കാണികള്‍ എഴുന്നേറ്റ് നില്‍ക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ സിനിമ യിലെ രംഗ ത്തിന് ഈ വിധി ബാധക മാണോ എന്ന തിലാണ് കോടതി ഇപ്പോൾ വ്യക്തത വരുത്തിയത്.

- pma

വായിക്കുക: , , ,

Comments Off on സിനിമ യിലെ ദേശീയ ഗാനം : എഴുന്നേറ്റ് നില്‍ക്കേണ്ട എന്ന് സുപ്രീംകോടതി

Page 36 of 39« First...102030...3435363738...Last »

« Previous Page« Previous « ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം
Next »Next Page » അബുദാബി യില്‍ പാർക്കിംഗ് മേഖല കൾ ലയിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha