ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

July 12th, 2017

dileep1_epathram

അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

July 11th, 2017

dileep

ആലുവ : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് ജയിലില്‍. ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അറസ്റ്റ്.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. തന്നെ കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് മജിസ്ട്രേറ്റിനോട് ദിലീപ് അഭ്യര്‍ഥിച്ചതായാണ് സൂചന. കാക്കനാട് ജയിലിലാണ് കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയെ താമസിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്നും കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടു വരുമെന്നാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജനങ്ങള്‍ വന്‍ രോഷത്തോടെയാണ് ദിലീപിനോട് പ്രതികരിച്ചത്. ദിലീപിന്റെ കോഴിക്കോട്ടെ ” ദേ പുട്ട് ” അടിച്ചു തകര്‍ത്തു. മറ്റു സ്ഥാപനങ്ങള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , , ,

Comments Off on ദിലീപ് ജയിലില്‍: ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി

July 4th, 2017

suni

എറണാകുളം : റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കി. മാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിക്കൊണ്ടാണ് സുനിയെ പോലീസ് കോടതിയിലെത്തിച്ചത്. ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മാത്രമാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്.

പ്രമുഖ അഭിഭാഷകന്‍ ആളൂരാണ് കേസില്‍ സുനിക്കു വേണ്ടി പുതിയതായി ഹാജരായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ സുനിയുടെ ജീവനു ഭീഷണിയുള്ളതിനാല്‍ ജാമ്യത്തിനു ഇന്നു അപേക്ഷിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

- അവ്നി

വായിക്കുക: , , , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി

മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്

June 3rd, 2017

bar

തിരുവനന്തപുരം : മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തൈനെതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്. ഈ മാസം 8ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും മദ്യവിരുദ്ധ സമിതി തീരുമാനിച്ചു. ഹൈക്കൊടതി വിധിക്കെതിരെ അപ്പീലിനു പോകാനാണ് കെസിബിസി തയ്യാറെടുക്കുന്നത്.

ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള ബാറുകള്‍ തുറക്കാനാകും.

- അവ്നി

വായിക്കുക: , ,

Comments Off on മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

Comments Off on ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

Page 38 of 39« First...102030...3536373839

« Previous Page« Previous « പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു
Next »Next Page » അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha