പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പി ക്കുന്നത് കള്ളപ്പണം തടയു വാന്‍ : കേന്ദ്ര സര്‍ക്കാര്‍

May 3rd, 2017

indian-identity-card-pan-card-ePathram
ന്യൂഡല്‍ഹി : കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പ ത്തിക സഹായ ങ്ങള്‍ തടയുന്നതും ലക്ഷ്യം വെച്ചാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി.

വ്യക്തി കളുടെ വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു ന്നതിന് ആധാറു മായി പാന്‍ കാര്‍ഡു കളെ ബന്ധിപ്പി ക്കേണ്ടത് ആവശ്യമാണ്. മയക്കു മരുന്ന് ഇട പാടു കള്‍ക്കും ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്കും വേണ്ടി യാണ് പ്രധാന മായും കള്ളപ്പണം ഉപ യോഗി ക്കുന്നത്.

സുരക്ഷിതവും ശക്തവു മായ സംവിധാനങ്ങ ളിലൂടെ മാത്രമേ വ്യാജ വിലാസ ങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവ ര്‍ ത്തന ങ്ങള്‍ തടയിടു വാനായി കഴിയൂ എന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതി യില്‍ വ്യക്തമാക്കി.

പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷി ക്കുന്നതിന് ആധാര്‍ നിര്‍ബന്ധം ആക്കി ക്കൊ ണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു കൊണ്ടുള്ള ഹര്‍ജി യിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്ത മാക്കി യത്.

രാജ്യത്ത് ആകെ 29 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തി ട്ടുള്ളത്. ഇതില്‍ 10 ലക്ഷവും വ്യാജമാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് അസാധു വാക്കിയിരുന്നു. ആധികാരി കതയും സുരക്ഷയും ഉറപ്പു വരുത്താന്‍ നില വിലുള്ള സംവിധാനം ആധാര്‍ കാര്‍ഡ് മാത്ര മാണ് എന്നും സര്‍ക്കാര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പി ക്കുന്നത് കള്ളപ്പണം തടയു വാന്‍ : കേന്ദ്ര സര്‍ക്കാര്‍

സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

April 24th, 2017

supremecourt-epathram

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡിജിപി സെന്‍ കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി. ഡിജിപി സ്ഥാനത്തുനിന്നും സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാര്‍ നടപടി പരമോന്നത കോടതി റദ്ദാക്കി. കേരള സര്‍ക്കാര്‍ സെന്‍ കുമാറിനോട് മോശം നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍ കുമാറിനെ മാറ്റി ആ സ്ഥാനത്ത് ലോകനാഥ് ബെഹ്റയെ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് സേവന കാലാവധി തീരുന്നത് വരെ സെന്‍ കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാം.

- അവ്നി

വായിക്കുക: , ,

Comments Off on സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി

April 6th, 2017

supremecourt-epathram
അലഹബാദ് : എന്തു ഭക്ഷണം കഴിക്കണം എന്ന തും ഭക്ഷ്യ വസ്തുക്കളുടെ വിൽ പനയും ജീവി ക്കുവാ നുള്ള അവകാശ ത്തിന്റെ ഭാഗം എന്ന് അലഹ ബാദ് ഹൈ ക്കോട തി. ഉത്തര്‍ പ്രദേ ശില്‍ അറവു ശാല കള്‍ക്കും ഇറച്ചി ക്കട കള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാ ത്തതിന് എതിരെ വ്യാപാ രികള്‍ സമര്‍പ്പിച്ച ഹര്‍ജി പരി ഗണി ക്കവേ യാണ് കോടതി യുടെ ഈ പ്രസ്താവന.

ആരോഗ്യത്തിനു വേണ്ടി ഭക്ഷണം തെര ഞ്ഞെ ടുക്കു ന്നതിനെ തെറ്റാ യി കാണു വാനാകില്ല. ആരോഗ്യ കരമായ ഭക്ഷണം പൗരന്‍ മാര്‍ക്ക് ലഭ്യ മാക്കേ ണ്ടത് ഭരണ കൂട ത്തി ന്റെ ഉത്തരവാദിത്വം ആണെന്നും കോടതി ഉത്തരവില്‍ പറ യുന്നു. ഭക്ഷണ വുമായി ബന്ധ പ്പെട്ട കാര്യ ത്തില്‍ നിയമ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തടയുവാ നും നിയമം നടപ്പിലാ ക്കുവാനും കൃത്യ മായ പരി ശോധ നകള്‍ നടത്തണം.

ഭക്ഷണ ശീലവും അവ യുടെ വില്‍പ്പനയും ജീവിക്കു വാനുള്ള അവ കാശ ത്തിന്റെ ഭാഗ മാണ് എന്നും ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹി, സഞ്ജയ് ഹര്‍കൗലി എന്നി വരുള്‍ പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ഉത്തർ പ്രദേശിലെ ഭക്ഷണ ശീലം വളർന്നു വിക സിച്ചതും ജീവിത ത്തിെൻറ ഭാഗ മാ യതും മതേതര സംസ്കാരം കൂടി ഉൾ ച്ചേർ ന്നു കൊ ണ്ടാ ണ് എന്നും അങ്ങനെ യാണ് എല്ലാ വിഭാഗം ജന ങ്ങ ളിലും അത് നില നിന്നു വരു ന്നത് എന്നും കോടതി നിരീ ക്ഷിച്ചു.

അനധി കൃത കശാപ്പു ശാല കൾ അടച്ചു പൂട്ടലും അവ യുടെ പ്രവർത്തനം നിയന്ത്രി ക്കലും ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാ ക്കലു മാണ് ലക്ഷ്യമിട്ടത് എന്നും സർക്കാർ പറഞ്ഞു. ഇറച്ചി യുടെ ഉപഭോഗം തടയലോ എല്ലാ ഇറച്ചി ക്കട കളും അടച്ചു പൂട്ടു കയോ തങ്ങളുടെ ലക്ഷ്യമല്ല എന്ന് സർക്കാർ കോടതി യിൽ ബോധി പ്പിച്ചു.

അനധികൃത അറവു ശാലകളും ഇറച്ചി ക്കടകളും നിയന്ത്രി ക്കുവാനുള്ള പദ്ധതിയെ ക്കുറിച്ചുള്ള വിശ ദാംശ ങ്ങൾ 10 ദിവസ ത്തിനുള്ളില്‍ സമര്‍പ്പി ക്കുവാനും യു. പി. സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി

ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

March 21st, 2017

Jayalalitha-epathram
ചെ​ന്നൈ : അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ​കേസ്സി​ൽ ത​മി​ഴ് ​​നാ​ട് ​മുൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ കു​റ്റ​വാ​ളി​യാ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും മ​ര​ണ​ത്തോ​ടെ അ​വ​ർ നി​ര​പ​രാ​ധി​ ആ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മ​ദ്രാ​സ്​ ഹൈ​ക്കോ ​ട​തി ​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

- pma

വായിക്കുക: , , , , , , ,

Comments Off on ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

Page 35 of 39« First...102030...3334353637...Last »

« Previous Page« Previous « നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു
Next »Next Page » നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha