ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം

February 14th, 2017

national_anthem_epathram

ന്യൂഡൽഹി: ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള ആശങ്കകള്‍ക്ക് ഒരു പരിധി വരെ വിരാമമിട്ട് കൊണ്ട് സുപ്രീം കോടതി പുതിയ വിശദീകരണം നല്‍കി. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിൽ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സിനിമ തുടങ്ങുന്നതിന്‌ മുന്‍പായി ദേശീയ ഗാനം ആലപിക്കണം എന്നും, ഗാനാലാപന വേളയില്‍ ദേശീയ ഗാനത്തോടുള്ള ആദര സൂചകമായി കാണികള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണം എന്നൊക്കെയുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒട്ടേറെ ആശങ്കകള്‍ നിലനിന്നിരുന്നു. ഇതിന്‌ വിരാമമിട്ട് കൊണ്ടാണ് പുതിയ വിശദീകരണം. ദേശീയ ഗാനാലാപന വേളയില്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്യുക കൂടി ഉണ്ടായതോടെ ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അടുത്തയിടെ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന ഒരു രംഗം ഉണ്ടായത് സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് നിലനിന്ന അവ്യക്തത കൂടുത്തല്‍ പ്രകടമാക്കി. സിനിമയിലെ ഗാനാലാപന വേളയിലും ചിലര്‍ എഴുന്നേറ്റു നിന്നു. ഈ വിഷയമാണ്‌ ഒരു പൊതു താല്പര്യ ഹര്‍ജിയായി വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിലും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സുപ്രീം കോടതി വ്യക്തമാക്കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം

ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

February 7th, 2017

jacob thomas_epathram

മൂവാറ്റുപുഴ : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും കൊല്ലത്തെ സ്വാശ്രയ കോളേജില്‍ അദ്ധ്യപകനായി പോയിട്ടുണ്ടെന്ന ഹര്‍ജിയുമാണ് തള്ളിയത്.

ഡ്രഡ്ജര്‍ വാങ്ങിയത് വഴി സംസ്ഥാന സര്‍ക്കാറിന് 15 കോടി രൂപ നഷ്ടം വന്നിട്ടുണ്ടെന്ന് കാണിച്ച് മൈക്കിള്‍ വര്‍ഗീസ് എന്നയാളാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ പക്കല്‍ മതിയായ തെളിവില്ലാത്തതാണ് ഹര്‍ജി തള്ളാന്‍ കാരണമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി

February 6th, 2017

inda-mobile-users-epathram

ന്യൂദല്‍ഹി : രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറു കളും ആധാറു മായി ബന്ധി പ്പിക്കുന്ന തിനുള്ള നട പടി ആരം ഭിക്കണം എന്ന് കേന്ദ്ര സര്‍ക്കാരി നോട് സുപ്രീം കോടതി ആവശ്യ പ്പെട്ടു.

മൊബൈല്‍ കണക്ഷനുകള്‍ ദുരുപ യോഗം ചെയ്യാനുള്ള സാദ്ധ്യത തടയുന്ന തിനു വേണ്ടി യാണ് ഇത്. എല്ലാ മൊബൈല്‍ കണക്ഷനു കളു ടെയും വിവര ങ്ങള്‍ ഒരു വര്‍ഷ ത്തിനകം രജിസ്റ്റര്‍ ചെയ്യ ണം എന്നും നിര്‍ദ്ദേശം നല്‍കി. ലോക് നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ക്കവെ യാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. മൊബൈല്‍ ഫോണ്‍ വരി ക്കാരെ കൃത്യ മായി തിരിച്ചറി യാന്‍ കഴിയാത്ത അവസ്ഥ രാജ്യ സുരക്ഷക്കു ഭീഷണി ആണെന്നും സുപ്രീം കോടതി ചൂണ്ടി കാട്ടി.

രാജ്യത്ത് മൊബൈല്‍ വരി ക്കാരുടെ എണ്ണം 100 കോടി പിന്നിട്ടു. പ്രീ -പെയ്ഡ് ഉപ ഭോക്താ ക്കള്‍ അടക്കമുള്ള എല്ലാ വരി ക്കാരും നിര്‍ബന്ധ മായും സിം കാര്‍ഡു കള്‍ ആധാറുമായി ബന്ധി പ്പി ക്കണം.

ഇതിനായി റീച്ചാര്‍ജുകള്‍ നടത്തുന്ന സന്ദര്‍ഭ ത്തില്‍ നമ്പറു കള്‍ ആധാറു മായി ബന്ധി പ്പിക്കു ന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി

ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

January 29th, 2017

jellikkett

ചെന്നൈ : ജല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും തുടങ്ങാനിരിക്കെ ചെന്നൈ മറീനാ ബീച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് നിരോധനാജ്ഞ. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബീച്ചിലേക്ക് ആളുകളെ കടത്തിവിടുകയുള്ളൂ. ചെന്നൈ സിറ്റി പോലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രക്ഷോഭമാണ് മറീനാ ബീച്ചില്‍ നടന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ജല്ലിക്കെട്ട് പ്രക്ഷോഭം: മറീനാ ബീച്ചില്‍ നിരോധനാജ്ഞ

Page 37 of 39« First...102030...3536373839

« Previous Page« Previous « കമ്പവലി മത്സരം : ഇന്‍കാസ് മലപ്പുറം ജേതാക്കൾ
Next »Next Page » ഇന്ത്യയും യു. എ. ഇ. യും ഒപ്പു വെച്ചത് 14 സുപ്രധാന കരാറു കളില്‍ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha