ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടം പുതിയ രൂപ ത്തില്‍ പ്രാവ ര്‍ത്തിക മാക്കും എന്ന് പ്രധാന മന്ത്രി. സംസ്ഥാന ങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ ങ്ങളെ അടിസ്ഥാന പ്പെടുത്തി യാവും പുതിയ മാനദണ്ഡ ങ്ങളോടെ മേയ് 18 മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക. അതിനു മുമ്പായി വിശദാംശങ്ങള്‍ അറിയിക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോ ഷിപ്പി ക്കുവാന്‍ 20 ലക്ഷം കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് ആണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ത്തിന്റെ (ജി. ഡി. പി.) പത്ത് ശതമാനം വരുന്ന പാക്കേജ് ആണ് ‘ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍’ പദ്ധതി.
നിലവിലെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 17 ന് അവസാനി ക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി മാരു മായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.
ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണ ങ്ങള്‍ ലഘൂകരി ക്കണം എന്നാണ് മിക്ക സംസ്ഥാന ങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണം എന്ന് ആറ് സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹ ചര്യത്തിൽ മാര്‍ച്ച് 25 മുതൽ 21 ദിവസ മാണ് ആദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
വാഹന – വ്യോമ ഗതാഗതം നിറുത്തി വെച്ചത് അടക്കം കര്‍ശ്ശന നിബന്ധനക ളോടെ രാജ്യ വ്യാപക മായി അടച്ചു പൂട്ടല്‍ തുടര്‍ന്നിട്ടും വൈറസ് വ്യാപന ത്തിന്റെ തോത് കുറയാത്ത പശ്ചാത്തല ത്തില്‍ ഭൂരി പക്ഷം സംസ്ഥാന ങ്ങളും ലോക്ക് ഡൗൺ നീട്ടണം എന്ന് കേന്ദ്ര ത്തോട് ആവശ്യ പ്പെട്ട തിന്റെ അടിസ്ഥാന ത്തില്‍ രണ്ടാം ഘട്ട മായി ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി.
സ്ഥിതിഗതികള്‍ നിയന്ത്രണം ഇല്ലാതെ വന്നതോടെ ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവു മായി ആറു സംസ്ഥാ നങ്ങള്‍ രംഗത്തു വന്നതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക യായിരുന്നു.