ഇശൽ അറേബ്യ യുടെ ‘പാട്ടി ന്റെ പാലാഴി 2020’ ശ്രദ്ധേയമായി

February 12th, 2020

music-group-ishal-arabia-family-gathering-2020-ePathram
അജ്‌മാൻ : സംഗീതാസ്വാദകരുടെ സൗഹൃദ കൂട്ടായ്‌മ ‘ഇശൽ അറേബ്യ’യുടെ കുടുംബ സംഗമം അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

ഇശൽ അറേബ്യയുടെ അംഗങ്ങളും കുടുംബങ്ങളും ഒത്തു ചേർന്ന ‘പാട്ടിന്റെ പാലാഴി 2020’ യിൽ വിവിധ ഭാഷകളിലെ തെരഞ്ഞെടുത്ത ഹിറ്റ് ഗാനങ്ങൾ അവതരി പ്പിച്ചു.

shabana-receive-memento-isc-sharjah-ePathram

ടെലിവിഷൻ അവതാരകയും കലാ കാരി യുമായ നിഷാ യൂസുഫ്, സാമൂഹ്യ പ്രവർത്തക ഷാഹിദ അബുബക്കർ എന്നിവർ മുഖ്യാതിഥി കൾ ആയിരുന്നു.

veena-ullas-team-thiruvathira-ishal-arabia-ePathram

അബ്ദുല്ല ബല്ലാ കടപ്പുറം നേതൃത്വം നൽകിയ ‘പാട്ടിന്റെ പാലാഴി 2020’ മാത്യു ചാക്കോ, ദിനേശൻ, ഹക്കീം പടന്ന, ഷംസുദ്ധീൻ പടന്ന, നിയാസ് ചാലിയങ്കോട് എന്നിവർ നിയന്ത്രിച്ചു. ജാസ്മിന്‍ അവതാരകയായി.

ishal-arabia-music-club-ePathram

കൈമുട്ടിപ്പാട്ട്, ചെണ്ടമേളം, കോൽക്കളി,തിരു വാതിര ക്കളി, സിനിമാറ്റിക് ഡാൻസ്, അറബിക് സോംഗ്, സംഘ നൃത്തം, കുരുന്നുകളുടെ നൃത്ത നൃത്യങ്ങൾ അടക്കം വൈവിധ്യ മാർന്ന കലാ പ്രകടനങ്ങൾ അരങ്ങേറി.

kaimuttikkali-ishal-arabia-2020-ePathram

ഇശൽ അറേബ്യ യുടെ ആദ്യത്തെ രണ്ടു കുടുംബ സംഗമ ങ്ങളെ അപേക്ഷിച്ച് ഈ പാട്ടിന്റെ പാലാഴിക്ക് വൻ ജന പങ്കാളിത്തം ആയിരുന്നു.

ishal-arabia-pattinte-palazhi-2020-kaimuttippattu-ePathram

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഓഡിറ്റോറിയ ത്തിൽ നിറഞ്ഞു കവിഞ്ഞ കലാ ആസ്വാദകർ ഹർഷാരവ ങ്ങളോടെ യാണ്’പാട്ടിന്റെ പാലാഴി 2020′ സ്വീകരിച്ചത് എന്നും സംഘാടകർ അറിയിച്ചു.

Tag : Music Page 

- pma

വായിക്കുക: , , , , , ,

Comments Off on ഇശൽ അറേബ്യ യുടെ ‘പാട്ടി ന്റെ പാലാഴി 2020’ ശ്രദ്ധേയമായി

ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

January 30th, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം ജനുവരി 30 വ്യാഴാഴ്ച തുടക്ക മാവും.

മുസ്സഫ യിലെ സമാജ ത്തില്‍ രാഗം, താളം, ശ്രുതി, ഭാവം എന്നീ പേരു കളില്‍ ഒരുക്കിയ നാലു വേദി കളില്‍ വ്യാഴം, വെള്ളി, ശനി (ജനുവരി 30, 31 ഫെബ്രു വരി 1) എന്നീ മൂന്നു ദിവസ ങ്ങളിലായി യുവ ജനോ ത്സവം  അരങ്ങേറും.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, സംഘ നൃത്തം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, നാടൻ പാട്ട്, ചലച്ചിത്ര ഗാനം, മോണോ ആക്ട്, പ്രഛന്ന വേഷം, ഉപകരണ സംഗീതം തുടങ്ങി 18 ഇനങ്ങളില്‍ മല്‍സര ങ്ങള്‍ ഉണ്ടാവും. ഓരോ ഗ്രുപ്പി ലും കൂടുതൽ പോയിന്റ് നേടുന്ന കുട്ടി കൾക്ക് പ്രത്യേകം സമ്മാനം നൽകും. നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭരായ കലാ കാരന്മാര്‍ വിധി കര്‍ത്താക്കള്‍ ആയി രിക്കും.

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടി കളിൽ നൃത്തം ഉൾപ്പെടെ യുള്ള മത്സര ങ്ങളിൽ വിജ യിച്ച് ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന പ്രതിഭ യെ’സമാജം കലാതിലകം’ ആയി പ്രഖ്യാ പിക്കുകയും ശ്രീദേവി മെമ്മോറിയൽ ട്രോഫി സമ്മാനിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍

കെ. എസ്. സി. കലോത്സവം സമാപിച്ചു

January 21st, 2020

അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച യു. എ. ഇ. തല യുവ ജനോ ത്സവം സമാപിച്ചു. ‘ബെസ്റ്റ് പെർഫോമർ ഓഫ് ദി ഇയർ’ ആയി ഋഷിക രാജീവൻ മറോളിയെ തെരഞ്ഞെ ടുത്തു. അബുദാബി ഭവൻസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥി നിയാണ് ഋഷിക രാജീവൻ.

ജൂനിയർ വിഭാഗ ത്തിൽ കെസിയ മേരി ജോൺ സൺ (സൺ റൈസ് പ്രൈവറ്റ് സ്കൂൾ), സീനി യർ വിഭാഗ ത്തിൽ അനാമിക അജയ് (മോഡൽ സ്കൂൾ), സബ് ജൂനിയർ വിഭാഗ ത്തിൽ ശ്രേഷ്ഠ മേനോൻ (മയൂർ പ്രൈവറ്റ് സ്കൂൾ), തന്മയ (ഡൽഹി പ്രൈവറ്റ് സ്കൂൾ, ഷാർജ), അമിയ രാജ് (ഭവൻസ്, അബു ദാബി) എന്നിവര്‍ ജേതാക്കളായി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇന ങ്ങളിൽ 250 ഓളം മല്‍സരാര്‍ത്ഥി കള്‍ മാറ്റുരച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. കലോത്സവം സമാപിച്ചു

സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു

November 28th, 2019

logo-60-th-kerala-state-school-youth-festival-ePathram
കാഞ്ഞങ്ങാട് : 60 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു. നിയമ സഭാ സ്പീ ക്കർ പി. ശ്രീരാമ കൃഷ്ണൻ, കവിത ചൊല്ലി കൊണ്ടാണ് കലോത്സവം ഉദ്ഘാ ടനം ചെയ്തത്. പൊതു വിദ്യഭ്യാസ ഡയക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തി.

മന്ത്രിമാരായ സി. രവീന്ദ്ര നാഥ്, ഇ. ചന്ദ്ര ശേഖരന്‍, കടന്നപ്പള്ളി രാമ ചന്ദ്രന്‍, പ്രതി പക്ഷ ഉപ നേതാവ് എം. കെ. മുനീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി., ചലച്ചിത്ര താരം ജയ സൂര്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട് വിവിധ സ്കൂളു കളി ലായി ഒരുക്കിയ 28 വേദി കളിലാ യി ട്ടാണ് 239 മത്സര ഇന ങ്ങള്‍ അര ങ്ങേറു ന്നത്. 12,000 ത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും.

- pma

വായിക്കുക: , , , , ,

Comments Off on സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു

സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി

November 23rd, 2019

amajam-arts-wing-dance-competition-2019-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ ‘ഡാൻസ് ഡാൻസ്’ എന്ന പേരില്‍ സിനി മാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിച്ചു. 2 വിഭാഗ ങ്ങളിലായി ഒരുക്കിയ മല്‍സര ത്തില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റുകളില്‍ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾ ആയ ഒന്നും രണ്ടും മൂന്നും സ്ഥാന ക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫി ക്കറ്റും ട്രോഫിയും സമ്മാനിച്ചു.

മികച്ച കോസ്റ്റ്യൂം, മികച്ച ഡാൻസർ, മികച്ച കൊറിയോ ഗ്രാഫർ എന്നി വർക്ക് സമ്മാന ങ്ങളും മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നല്‍കി. അഞ്ജു മേനോൻ, സാജൻ വർഗ്ഗീസ് എന്നിവർ വിധി കർത്താ ക്കൾ ആയിരുന്നു.

സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, സെക്രട്ടറി ജയരാജ്, ട്രഷറർ അബ്ദുൽ കാദർ തിരുവത്ര ആർട്‌സ് സെക്രട്ടറി മാരായ രേഖിൻ സോമൻ, ഷാജി കുമാർ എന്നിവർ പരിപാടി കള്‍ക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി

Page 7 of 13« First...56789...Last »

« Previous Page« Previous « അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു
Next »Next Page » അനുസ്മരണം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha