അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോൽസവ ത്തിനു ഈ മാസം 26 നു തിരശ്ശീല ഉയരും.
ജനുവരി 12 വരെ നടക്കുന്ന നാടകോല്‍സവ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള 12 നാടക ങ്ങള്‍ അരങ്ങിൽ എത്തും.
നാടകോത്സവ ത്തിന്റെ കേളി കൊട്ട് എന്നോണം ഡിസംബര്‍ 26 തിങ്കളാഴ്ച രാത്രി അബു ദാബി കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ പ്രമുഖ നാടക നടനും സംവിധായക നുമായ ഇബ്രാഹിം വെങ്ങര ‘നാടകോൽസവം 2016’ ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 27 ചൊവ്വാഴ്ച രാത്രി 8.30 നു ആദ്യ നാടകം അരങ്ങിൽ എത്തും. നരേഷ് കോവിൽ സംവിധാനം ചെയ്ത ‘രണ്ട് അന്ത്യ രംഗ ങ്ങള്‍’ തീരം ദുബായ് എന്ന നാടക സംഘം അവതരി പ്പിക്കും.
28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ ദ് ട്രയൽ നാടകം’ വേദി യിൽ എത്തും.
29 വ്യാഴാഴ്ച, പ്രദീപ് മണ്ടൂർ സംവിധാനം ചെയ്തു ദുബായ് റിമംബറൻസ് തിയേറ്റർ അവതരി പ്പിക്കുന്ന ‘മര ക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം അര ങ്ങേറും.
ഡിസംബര്‍ 30 വെള്ളി യാഴ്‌ച, ശ്രീജിത്ത് പൊയിൽ ക്കാവ് സംവിധാനം ചെയ്യുന്ന ‘അരാജക വാദി യുടെ അപകട മരണം’ ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരി പ്പിക്കും.
തുടർന്ന്, ഒന്നിട വിട്ട ദിവസ ങ്ങളിലായി വിവിധ എമിറേറ്റു കളിൽ നിന്നുള്ള നാടക ങ്ങൾ മാറ്റുരക്കും.
ജനുവരി ഒന്ന് ഞായറാഴ്ച, സുധീർ ബാബുട്ടൻ സംവിധാനം ചെയ്ത ‘അഗ്നിയും വർഷവും’ കനൽ ദുബായ് അവതരിപ്പിക്കും.
ജനുവരി 3 നു ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ഒരു ക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം ഇസ്‌കന്തർ മിർസ യുടെ സംവി ധാന ത്തിൽ അവതരി പ്പിക്കും. ജനുവരി അഞ്ച് വ്യാഴം മുതൽ ജനുവരി എട്ട് ഞായർ വരെ ദിവസ വും നാടക ങ്ങൾ ഉണ്ടാവും.
ജനുവരി അഞ്ച് വ്യാഴം , പ്രിയനന്ദനന്‍ സംവിധാനം ചെയ്ത അജ്മാന്‍ ഐ. എസ്. സി. യുടെ ‘വെളിച്ചം കെടുന്നു’ എന്ന നാടകവും ജനുവരി ആറ് വെള്ളി യാഴ്ച, മാസ് ഷാര്‍ജ ഒരുക്കുന്ന ‘അദ്രി കന്യ’ എന്ന നാടകവും മഞ്ജുളന്‍ സംവിധാനം ചെയ്തു അരങ്ങിൽ എത്തിക്കും.
ജനുവരി ഏഴ് ശനി, പി. പി. അഷ്റഫ് സംവി ധാനം ചെയ്ത ‘പെരുങ്കൊല്ലന്‍’ സ്പാര്‍ട്ട ക്കസ് ദുബായ് അവതരി പ്പിക്കും.
ജനുവരി എട്ട് ഞായർ, യുവ കലാ സാഹിതി യുടെ ‘ അമ്മ ‘ നാടകം ഗോപി കുറ്റി ക്കോലി ന്റെ സംവി ധാന ത്തിൽ അരങ്ങേറും. തുടർന്നും ഒന്നിട വിട്ട ദിവസ ങ്ങളി ലായി രണ്ടു നാടക ങ്ങൾ കൂടെ അവതരി പ്പിക്കും.
ജനുവരി പത്ത് ചൊവ്വാഴ്‌ച, ശക്തി തിയറ്റേഴ്സ് ജിനോ ജോസഫിന്റെ സംവി ധാന ത്തിൽ ‘ചിരി’ യും ജനുവരി 12 വ്യാഴം, തിയ്യേറ്റർ ദുബായ് ഓ. ടി. ഷാജ ഹാന്റെ സംവി ധാന ത്തിൽ ഒരു ക്കുന്ന ‘ദ ഐലന്‍ഡ്’ എന്ന നാടകവും അരങ്ങി ലേക്ക് എത്തിക്കും.
ജനുവരി 13 വെള്ളിയാഴ്‌ച രാത്രി എട്ടര മണി ക്കാണ് ഫല പ്രഖ്യാപനം. പ്രമുഖ നാടക പ്രവർത്ത കരായ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നിവ രാണ് നാട്ടിൽ നിന്നും എത്തുന്ന വിധി കർത്താ ക്കൾ.
വിവിധ വിഭാഗ ങ്ങളി ലായി പതിനാലു പുരസ്കാര ങ്ങൾ നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപന ദിവസം തന്നെ സമ്മാനിക്കും.
കൂടുതൽ വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55