അബുദാബി : ദേശീയ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജർമ്മൻ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സും യു. എ. ഇ. യൂണിവേഴ്സിറ്റിയും സംയുക്തമായി ജുബൈല്‍ മാന്‍ഗ്രോവ് പാര്‍ക്കില്‍ കണ്ടല്‍ ചെടികള്‍ നട്ടു.
പാരിസ്ഥിതിക, സസ്റ്റൈനബിള്‍, കാലാവസ്ഥാ പ്രവര്‍ത്തന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനം ആചരിച്ചത്.
എനര്‍ജി വോയ്സസ് 2023 ന്‍റെ കണ്ടല്‍ക്കാട് സംരക്ഷണ കാമ്പയിനായ ‘GREEN LUNGS’ ഉടന്‍ ആരംഭിക്കുവാന്‍ പോകുന്നതിനിടെയാണ് പരിസ്ഥിതി ദിനാചരണവും നടക്കുന്നത്. ഇമാറാത്തി വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ‘GREEN LUNGS’ ഒരുക്കും.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ത്തിന്‍റെ പിന്തുണയോടെ നട്ടു പിടിപ്പിക്കേണ്ട 1,000 കണ്ടല്‍ തൈകള്‍ വിതരണം ചെയ്യും എന്നും ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തു പറമ്പില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണം, ഊര്‍ജ്ജ ലാഭം, കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതി യാന ലഘൂ കരണത്തിന് സംഭാവന നല്‍കുക തുടങ്ങി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുവാൻ ഉള്ള സുസ്ഥിരതയും അര്‍പ്പണ ബോധ വും ഉള്ള സ്വദേശി യുവത്വത്തിന്‍റെ പ്രതിബദ്ധത യുമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എനര്‍ജി വോയ്സസ് 2023 ന്‍റെ തുടര്‍ സംരംഭക ഭാഗമായി സ്വദേശി വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്ത കർക്കും എനർജി മാനേജ്‌മെന്‍റ്, ഓഡിറ്റ് എന്നിവയില്‍ പരിശീലനം നല്‍കും.