കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം

June 25th, 2017

storm-kundamkulam

കുന്ദംകുളം : കുന്ദംകുളത്തുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകമായ നാശനഷ്ടം. 45 പേര്‍ക്ക് പരിക്കേറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ചുഴലിക്കാറ്റില്‍ സാരമായി പരിക്കേറ്റ ആളുകളെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട് മേഖലകളില്‍ ഗതാഗതവും വൈദ്യുത വിതരണവും നിര്‍ത്തിവെച്ചു. മരങ്ങള്‍ വീടിനുമേലെ വീണതിനെ തുടര്‍ന്ന് ഒരുപാട് വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

- അവ്നി

വായിക്കുക: ,

Comments Off on കുന്ദംകുളത്ത് ചുഴലിക്കാറ്റ് : വ്യാപകനാശം

ഇന്ന് ലോക പരിസ്ഥിതി ദിനം

June 5th, 2017

environmental day

- അവ്നി

വായിക്കുക:

Comments Off on ഇന്ന് ലോക പരിസ്ഥിതി ദിനം

പ്രതിഷേധം ശക്തം : കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും

May 30th, 2017

ox-buffalo-epathram
ന്യൂഡൽഹി : കശാപ്പിനായി കാലി കളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സർ ക്കാര്‍ ഉത്തരവിന് എതിരെ രാജ്യ വ്യാപക മായി പ്രതി ഷേധം ഉയര്‍ന്ന സാഹ ചര്യ ത്തില്‍ വിജ്ഞാപന ത്തില്‍ ഇളവ് വരു ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോ ചിക്കുന്നു.

നിയന്ത്രണത്തിൽ നിന്നു എരുമ യെയും പോത്തി നെയും ഒഴിവാ ക്കുവാനാണു പരിസ്ഥിതി മന്ത്രാലയം ആലോ ചിക്കുന്നത്. കേന്ദ്ര സര്‍ ക്കാ രിന്റെ ഉത്തര വിന്ന് എതിരെ കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രംഗത്തു വരു കയും സംസ്ഥാ ന ത്തിന്റെ അധി കാരത്തി ന്മേലുള്ള കടന്നു കയറ്റ മാണ് ഇതെന്നു മുള്ള നില പാടില്‍ ഉറച്ചു നിൽക്കു കയും ചെയ്തു.

വിവിധ രാഷ്ട്രീയ പാർട്ടി കളിൽ നിന്നും സംസ്ഥാന ങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹ ചര്യ ത്തി ലാണ് കേന്ദ്രം തീരുമാനം പുനഃ പരി ശോ ധി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പ്രതിഷേധം ശക്തം : കശാപ്പു നിരോധന ഉത്തരവിൽ നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കും

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

Page 61 of 62« First...102030...5859606162

« Previous Page« Previous « ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം
Next »Next Page » ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha