നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

January 13th, 2023

neelakurinji-epathram
മൂന്നാർ : പന്ത്രണ്ടു വർഷത്തില്‍ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും ചെടികളും പൂക്കളും കൈവശം വെക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പശ്ചിമഘട്ടത്തിൽ മൂന്നാർ, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് നീലക്കുറിഞ്ഞി.

ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമ ഘട്ടത്തില്‍ ഉള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.

ഇവ യുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗ ത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.

- pma

വായിക്കുക: , , , , ,

Comments Off on നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്ത വര്‍ഷം മുതല്‍ പൂർണ്ണ നിരോധനം

January 11th, 2023

one-time-use-plastic-bags-banned-in-dubai-ePathram
ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി ഒന്നു മുതൽ യു. എ. ഇ. യില്‍ പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നു എന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും യു. എ. ഇ. യില്‍ നിരോധിക്കും.

single-use-plastic-complete-ban-in-uae-ePathram

പരിസ്ഥിതി ആഘാതം കുറക്കുവാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. 2022 ജൂലായ് മുതല്‍ വിവിധ എമിറേറ്റുകളില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.

2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബോക്സുകള്‍ ഉൾപ്പെടെ കൂടുതൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾക്കും നിരോധനം നിലവിൽ വരും.

- pma

വായിക്കുക: , ,

Comments Off on പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്ത വര്‍ഷം മുതല്‍ പൂർണ്ണ നിരോധനം

ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത

January 9th, 2023

mandatory-to-pay-user-fees-to-panchayath-haritha-sena-ePathram
തൃശ്സൂര്‍ : വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകണം എന്ന് ജില്ലാ ശുചിത്വ മിഷൻ. ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നൽകേണ്ടതില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടന്നിരുന്നു.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന തിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്.

ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നൽകാന്‍ ബാദ്ധ്യസ്ഥരാണ്.

ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീ കരിച്ചിട്ടുള്ളതാണ്. അതിന്‍റെ ഭാഗമായി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു.

ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയോഗി ച്ചിട്ടുള്ള ഹരിത കര്‍മ്മ സേനക്ക് നല്‍കേണ്ടതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്.

പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ, അത് നൽകിയ ശേഷം മാത്രമേ ലൈസൻസ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.

യൂസർ ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴ അടക്കണം. ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം നല്‍കാതെ അലക്ഷ്യമായി വലിച്ചെറിയുക, അല്ലെങ്കില്‍ കത്തിക്കുകയും ചെയ്താൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.

വസ്തുതകള്‍ ഇതായിരിക്കെ പത്ര മാധ്യമങ്ങള്‍ വഴിയും നവ മാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നൽകുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് നിയമ വിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്നും തൃശൂർ ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

Comments Off on ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത

പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ

January 9th, 2023

environmental-activist-k-v-jayapalan-ePathram
പാലക്കാട് : പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും സുദീര്‍ഘമായ കുറിപ്പ് ഫേയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. വി. ജയപാലന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് ജയപാലന്‍.

പശ്ചിമ ഘട്ടം നമ്മുടെ പോറ്റമ്മയാണ് എന്നും പോറ്റമ്മയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണം എന്നും ഫേയ്സ് ബുക്കില്‍ അദ്ദേഹം കുറിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ

കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും

December 26th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് മരുന്നുകള്‍ വിൽക്കുന്ന ഫാർമസി കളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

ഇതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പു മന്ത്രി നിർദ്ദേശം നൽകി. മന്ത്രി യുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കേരളത്തിലെ ആന്‍റി ബയോട്ടിക് പ്രതിരോധ തോത് അറിയുവാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീ കരിക്കുവാനുമായി ഇന്ത്യയില്‍ ആദ്യമായി ആന്‍റി ബയോഗ്രാം (എ. എം. ആർ. സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് പല രോഗാണു ക്കളിലും ആന്‍റി ബയോട്ടിക് പ്രതിരോധ തോത് കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യ ത്തിലാണ് കർശ്ശന നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.

ആന്‍റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുവാന്‍ ഉള്ള ഒരു മുഖ്യകാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്‍റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശ്ശനമായി വിലക്കി ക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

മൃഗങ്ങൾക്ക് ഇടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാ കൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്‍റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. എല്ലാ മേഖലകളിലും ഉള്ള അശാസ്ത്രീയ ആന്‍റി ബയോട്ടിക് ഉപയോഗമാണ് ഇതിലേക്ക് നയിച്ചത് എന്നും യോഗം വിലയിരുത്തി.

മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയിലും അശാസ്ത്രീയ രീതി കളിൽ ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്‍റിബയോട്ടിക് അംശവും കണ്ടെത്തി.

കേരളത്തിൽ നടത്തി വരുന്ന ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആന്‍റിബയോട്ടിക് സാക്ഷരതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിന്‍റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തി പ്പെടുത്തും.

കാർബപെനം മരുന്നുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷന്‍ ആക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

* ആന്‍റി ബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം 

- pma

വായിക്കുക: , , , , , ,

Comments Off on കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും

Page 8 of 58« First...678910...203040...Last »

« Previous Page« Previous « ആഘോഷ നാളുകള്‍ : സിറ്റി ചെക്ക് ഇൻ നിരക്കിൽ ഇളവ്
Next »Next Page » ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha