വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 

April 12th, 2021

logo-uae-public-prosecution-ePathram
അബുദാബി :  സമൂഹത്തില്‍ നിയമ പരമായ അവ ബോധം വളര്‍ത്തുവാന്‍ ഉള്ള പ്രചാരണ ത്തിന്റെ ഭാഗമായി വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ കള്‍ യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി. ആരെങ്കിലും തുക, ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തു വക കൾ തട്ടിക്കു കയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ, മുകളിൽ പറഞ്ഞ കൈമാറ്റം ചെയ്യാവുന്ന സ്വത്ത് നിക്ഷേപം, പാട്ടം, പണയം, ഉപഭോഗ ത്തിനായുള്ള വായ്പ അല്ലെങ്കില്‍ പ്രോക്‌സി, വിശ്വാസ ലംഘനം എന്നീ മാർഗ്ഗങ്ങളിൽ അയാൾക്കു ലഭിക്കുന്ന സാഹചര്യത്തിൽ, അയാൾ തടവിന് അല്ലെങ്കില്‍ പിഴ ശിക്ഷക്ക് വിധേയ നാകാം എന്ന് ഫെഡറല്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 404 ഉദ്ധരിച്ച് കൊണ്ട് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വിശ്വാസ ലംഘനത്തിന് കടുത്ത ശിക്ഷ : പബ്ലിക് പ്രോസിക്യൂഷന്‍ 

അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും

April 11th, 2021

abudhabi-police-new-logo-2017-ePathram
അബുദാബി : റോഡ് സൈഡില്‍ അശ്രദ്ധമായി വാഹനം പാർക്കു ചെയ്താൽ 500 ദിര്‍ഹം പിഴ ഇടും എന്ന് അബുദാബി പോലീസ്. പ്രധാന റോഡിന് വശങ്ങളിൽ ശ്രദ്ധയില്ലാതെ യാത്രാ വാഹനങ്ങളും ചരക്കു വാഹന ങ്ങളും പ്രാർത്ഥന ക്കായി നിർത്തി ഇടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. തൊഴിലാളി കളുമായി പോകുന്ന വണ്ടികള്‍, ട്രക്കുകൾ, ബസ്സുകൾ തുടങ്ങിയ ഹെവി വാഹനങ്ങള്‍ ഒരിക്കലും റോഡിന് വശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കാത്ത ഇടങ്ങ ളിലും നിർത്തരുത്.

ഫെഡറൽ ട്രാഫിക് നിയമ പ്രകാരം 500 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യം ആണെന്നും അബു ദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാത്രമല്ല റോഡില്‍ തിരക്ക് അധികരി ക്കുന്ന സമയ ങ്ങളിൽ ഇത്തരം പ്രവർ ത്തികൾ മറ്റുള്ള വാഹന ങ്ങള്‍ക്കും യാത്ര ക്കാര്‍ക്കും ബുദ്ധി മുട്ട് ഉണ്ടാക്കും. ഇത് ഗതാഗത ക്കുരുക്കിനും അപകട ങ്ങൾക്കും കാരണമായി തീരും എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കും

കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

April 8th, 2021

logo-uae-public-prosecution-ePathram
അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.

ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

മെഹ്ഫിൽ ചെറുകഥാ മത്സരം

April 7th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി ചെറുകഥാ മത്സരം നടത്തുന്നു. മെഹ്ഫിൽ ഇന്റർ നാഷണൽ സാംസ്കാരിക കൂട്ടായ്മ ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചെറുകഥ രചനാ മത്സര ത്തിലേക്ക് ആറു പേജില്‍ കവിയാതെയുള്ള സൃഷ്ടികൾ ഏപ്രില്‍ 30 ന് ഉള്ളിൽ അയക്കണം എന്നും സംഘാടകർ അറിയിച്ചു.

ഇ – മെയില്‍ വിലാസം : mehfilint @ gmail.com

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും മികച്ച രചനകള്‍ ആസ്പദമാക്കി ഹ്രസ്വ സിനിമ ഒരുക്കുകയും ചെയ്യും.

Credit : Face Book Post

- pma

വായിക്കുക: , , ,

Comments Off on മെഹ്ഫിൽ ചെറുകഥാ മത്സരം

കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി 

April 4th, 2021

edappalayam-farewell-party-and-sentoff-to-kv-iqbal-ePathram
അബുദാബി : 47 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന, ഇടപ്പാളയം പ്രവര്‍ ത്തകന്‍ കെ. വി. ഇഖ്ബാലിന് ഇടപ്പാളയം അബു ദാബി ചാപ്റ്റർ യാത്രയയപ്പ് നൽകി. അദ്ദേഹ ത്തിന്റെ പ്രവാസ ജീവിത അനുഭവ ങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ചടങ്ങിൽ പ്രദർശി പ്പിച്ചു. ശേഷം  സദസ്സുമായി നീണ്ട വർഷത്തെ പ്രവാസ വിശേഷ ങ്ങൾ കെ. വി. ഇഖ്ബാൽ പങ്കുവച്ചു.

ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ എടപ്പാൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജാഫർ പി. വി. സ്വാഗതം ആശംസിച്ചു. ബഷീർ കെ. വി.,  നൗഷാദ് ആലിങ്ങൽ, ജംഷീർ, അമീർ തെക്കുമുറി, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്‌മാൻ എന്നി വർ സംസാരിച്ചു. ഇടപ്പാളയം അബുദാബി ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ഷബീര്‍ പരുവിങ്കൽ നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി 

Page 130 of 321« First...102030...128129130131132...140150160...Last »

« Previous Page« Previous « ‘പെ​രു​മ്പാ​വൂ​ർ പെ​രു​മ’ ഡോ​ക്യു​മെന്‍റ​റി വി​ജ​യി​കള്‍​
Next »Next Page » ഐ. ഐ. ടി. യില്‍ തൊഴില്‍ അവസരങ്ങള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha