കെ. എം. സി. സി. അഭിനന്ദിച്ചു

May 24th, 2020

abudhabi-kmcc-logo-ePathram അബുദാബി : കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധിച്ചു മരണപ്പെട്ട ചാവക്കാട് കടപ്പുറം കെട്ടുങ്ങൽ ഖദീജ ക്കുട്ടി യുടെ ഖബറടക്ക ചടങ്ങു കള്‍ക്ക്  നേതൃത്വം നല്‍കിയ കടപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ടി. ആർ. ഇബ്രാഹിം, വൈറ്റ് ഗാർഡ് അംഗ ങ്ങ ളായ അൻവർ, അലി, കബീർ എന്നിവരെ അബു ദാബി കെ. എം. സി. സി. കടപ്പുറം പഞ്ചാ യത്ത്‌ കമ്മിറ്റി അഭിനന്ദിച്ചു.

കൊവിഡ് ബാധിതരെ ഭയപ്പെട്ട് സമൂഹം അകന്നു നിൽക്കു മ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖബറടക്ക ചടങ്ങു കൾക്ക് നേതൃത്വം നൽകിയ യൂത്ത് ലീഗ് – വൈറ്റ് ഗാർഡ് പ്രവര്‍ത്ത കരെ യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പരിചയ പ്പെടുത്തുകയും അഭിനന്ദി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. അഭിനന്ദിച്ചു

സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി

May 23rd, 2020

covid-19-kerala-s-fourth-death-kadeejakutty-chavakkad
ചാവക്കാട് : കേരളത്തില്‍ കൊവിഡ്-19 വൈറസ് ബാധയേറ്റ നാലാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി യാണ് (73) ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രി യിൽ വെച്ച് മരിച്ചത്.

മുംബൈയില്‍ മകളുടെ കൂടെ ആയിരുന്ന കദീജക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ച യാണ് കേരളത്തില്‍ എത്തിയത്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ തോടെ മുംബൈ യിലെ വസതിയില്‍ കുടുങ്ങിയ ഇവര്‍ സ്വകാര്യ വാഹന ത്തി ലാണ് നാട്ടിലേക്ക് എത്തിയത്.

കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സംസ്കാര ചടങ്ങുകള്‍ നടന്നു.

മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തക രുടെ നേതൃത്വത്തില്‍, സന്നദ്ധ സംഘടന യായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ചേർന്നാ ണ് കബറടക്കം നടത്തിയത്. ഇതിനായി ഇവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കി യിരുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ശ്വാസ തടസ്സ വും ഉണ്ടായിരുന്ന ഇവര്‍ ചികിത്സയില്‍ ആയിരുന്നു. കദീജ ക്കുട്ടിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ച മകനും ഡ്രൈവറും അടക്കം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണ ത്തിലാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

May 13th, 2020

modi-epathram

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടം പുതിയ രൂപ ത്തില്‍ പ്രാവ ര്‍ത്തിക മാക്കും എന്ന് പ്രധാന മന്ത്രി. സംസ്ഥാന ങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ ങ്ങളെ അടിസ്ഥാന പ്പെടുത്തി യാവും പുതിയ മാനദണ്ഡ ങ്ങളോടെ മേയ് 18 മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക. അതിനു മുമ്പായി വിശദാംശങ്ങള്‍ അറിയിക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോ ഷിപ്പി ക്കുവാന്‍ 20 ലക്ഷം കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് ആണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ത്തിന്റെ (ജി. ഡി. പി.) പത്ത് ശതമാനം വരുന്ന പാക്കേജ് ആണ് ‘ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍’ പദ്ധതി.

നിലവിലെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 17 ന് അവസാനി ക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി മാരു മായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണ ങ്ങള്‍ ലഘൂകരി ക്കണം എന്നാണ് മിക്ക സംസ്ഥാന ങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണം എന്ന് ആറ് സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹ ചര്യത്തിൽ മാര്‍ച്ച് 25 മുതൽ 21 ദിവസ മാണ് ആദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വാഹന – വ്യോമ ഗതാഗതം നിറുത്തി വെച്ചത് അടക്കം കര്‍ശ്ശന നിബന്ധനക ളോടെ രാജ്യ വ്യാപക മായി അടച്ചു പൂട്ടല്‍ തുടര്‍ന്നിട്ടും വൈറസ് വ്യാപന ത്തിന്റെ തോത് കുറയാത്ത പശ്ചാത്തല ത്തില്‍ ഭൂരി പക്ഷം സംസ്ഥാന ങ്ങളും ലോക്ക് ഡൗൺ നീട്ടണം എന്ന് കേന്ദ്ര ത്തോട് ആവശ്യ പ്പെട്ട തിന്റെ അടിസ്ഥാന ത്തില്‍ രണ്ടാം ഘട്ട മായി ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി.

സ്ഥിതിഗതികള്‍ നിയന്ത്രണം ഇല്ലാതെ വന്നതോടെ ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവു മായി ആറു സംസ്ഥാ നങ്ങള്‍ രംഗത്തു വന്നതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക യായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി

May 6th, 2020

nedumbassery-airport-epathram

കൊച്ചി : വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്ന പ്രവാസികളെ സ്വീകരിക്കുവാൻ കൊച്ചി അ‌ന്താ രാഷ്ട്ര വിമാന ത്താവളം സജ്ജമായി. എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ രണ്ടു വിമാന ങ്ങള്‍ പ്രവാസി കളു മായി വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി യില്‍ എത്തും.

അബുദാബി – കൊച്ചി വിമാനം രാത്രി 9.40 നും ദോഹ – കൊച്ചി വിമാനം രാത്രി 10.45 നും എത്തിച്ചേരും.

ബഹ്റൈന്‍ – കൊച്ചി വിമാനം വെള്ളിയാഴ്ച രാത്രി 10.50 ന് ലാന്‍ഡ് ചെയ്യും.

ശനിയാഴ്ച രാത്രി 8.50 ന് മസ്‌ക്കറ്റ്- കൊച്ചി വിമാനവും രാത്രി 9.15 ന് കുവൈത്ത് – കൊച്ചി വിമാനവും എത്തും. എക്സ് പ്രസ്സ് കൂടാതെ എയര്‍ ഇന്ത്യയും സര്‍വ്വീസ് നടത്തുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗ രേഖ അനുസരിച്ച് യാത്ര ക്കാരുടെ മുന്‍ ഗണനാ ലിസ്റ്റ് ഓരോ രാജ്യ ത്തെയും നയ തന്ത്ര കാര്യാലയ ങ്ങള്‍ തയ്യാ റാക്കി നല്‍കു കയും ഈ ലിസ്റ്റ് പ്രകാരം യാത്രി കര്‍ക്ക് ടിക്കറ്റ് അനുവദിക്കുക യുമാണ്. ഹാന്‍ഡ് ബാഗും (ഏഴ് കിലോ) 25 കിലോ ചെക്ക് ഇന്‍ ബാഗ്ഗേജും കൊണ്ടു വരാം.

ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്നും പത്ത് വിമാനങ്ങളിലായി 2150 പേര്‍ നെടുമ്പാ ശ്ശേരിയിൽ എത്തും.

വൈറസ് വ്യാപനം തടയുന്നതി നായി എല്ലാ സുരക്ഷാ മുന്‍ കരുതലുകളും അതിനുള്ള ക്രമീ കരണ ങ്ങളും എയര്‍ പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. തെർമൽ സ്കാനർ വഴിയാണ് യാത്ര ക്കാർ അകത്തു പ്രവേശിക്കുക. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ ഉടനെ പ്രത്യേകം ഐസൊലേറ്റ് ചെയ്യും.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രവാസികളെ സ്വീകരിക്കുവാന്‍ കൊച്ചി എയർ പോർട്ട് സജ്ജമായി

പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

May 1st, 2020

abudhabi-indian-embassy-logo-ePathram

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി കളെ തിരികെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കൊവിഡ് -19 പശ്ചാത്തലത്തില്‍ വിദേശ ത്തു നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുന്ന പദ്ധതി യുടെ ഭാഗമായുള്ള വിവര ശേഖരണം മാത്ര മാണ് ഇത്. പ്രവാസി കളുടെ യാത്ര ആസൂത്രണം ചെയ്യുവാൻ മാത്രമാണ് രജിസ്ട്രേഷന്‍ എന്നും മടക്കയാത്ര സംബ ന്ധിച്ച മറ്റു തീരുമാനങ്ങൾ ഇന്ത്യ യിലേ ക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച തിനു ശേഷം അറിയിക്കും.

നാട്ടിലേയ്ക്ക് തിരിച്ചു പോകുവാനായി നോർക്ക യിൽ പേര് രജിസറ്റർ ചെയ്ത കേരളീയരും എംബസ്സി യുടേ യോ കോണ്‍ സുലേറ്റിന്റെ യോ വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. വെബ് സൈറ്റിൽ  രേഖകള്‍ അപ് ലോഡ്‌ ചെയ്യേണ്ടതില്ല.

എന്നാല്‍ പാസ്സ് പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വ്യക്തി വിവരങ്ങളാണ് നല്‍കേണ്ടത്. കുടുംബം ആയിട്ടു തിരികെ പോകുന്നവര്‍ ഓരോ അംഗത്തിനും പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തണം. അതു പോലെ തന്നെ കമ്പനികള്‍ ഓരോ ജീവനക്കാര്‍ ക്കും പ്രത്യേക ഫോം പൂരിപ്പിക്കണം.

ലേബർ ക്യാമ്പുകളില്‍ ഉള്ളവരെയും മറ്റു സാധാരണ ക്കാരായ തൊഴിലാളി കള്‍ക്കും രജിസ്ട്രേഷൻ നട പടി കൾ ക്കായി സാമൂഹിക സാംകാരിക സംഘടനകളും വ്യക്തി കളും സഹായിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Page 140 of 320« First...102030...138139140141142...150160170...Last »

« Previous Page« Previous « സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
Next »Next Page » ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha