ഡി – കമ്പനി സൗഹൃദ സംഗമം സംഘടിപ്പിച്ചു

May 11th, 2022

d-company-kallara-friends-uae-fraternity-ePathram
ഷാർജ : യു. എ. ഇ. യിലെ കല്ലറ നിവാസികളുടെ കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മ ഡി – കമ്പനി ഷാർജയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. രക്ഷാധികാരി ആദർശ് മുതുവിള അദ്ധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവർത്തകൻ സമീർ കല്ലറ മുഖ്യ അതിഥി ആയിരുന്നു. സിനിമാ പിന്നണി ഗായകൻ വിഷ്ണു രാജിനെ ചടങ്ങിൽ ആദരിച്ചു.

ഗായകരായ ആദർശ് വെഞ്ഞാറമൂട്, നസീർ, ബിനീഷ്, ഗിരി, ഷൈജു എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. യു. എ. ഇ. യിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് ഡി – കമ്പനി സൗഹൃദ കൂട്ടായ്മ ചുക്കാൻ പിടിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഡി – കമ്പനി സൗഹൃദ സംഗമം സംഘടിപ്പിച്ചു

ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

May 4th, 2022

ma-yousufali-epathram
ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ഓഹരി വില്‍പ്പന 2023 പകുതി യോടെ തുടങ്ങും. ജീവനക്കാര്‍ക്ക് ഗുണകരമായ രീതി യില്‍ ഓഹരി വില്‍പ്പനയുടെ മാനദണ്ഡം ഉണ്ടാക്കും എന്ന് എം. എ. യൂസഫലി. മാത്രമല്ല മലയാളികൾക്കും മുൻ ഗണന നല്‍കും മലയാളികളാണ് തന്നെ വളര്‍ത്തിയത്. ലുലു ഗ്രൂപ്പിലെ ഓഹരികളിൽ 20 ശതമാനം അബുദാബിയുടേതാണ്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ എണ്ണം 300 തികക്കും എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് എതിരെയും ലുലുവിന് എതിരെയും പി. സി. ജോർജ്ജ് നടത്തിയ പരാമർശത്തിന് പരോക്ഷമായി അദ്ദേഹം മറുപടി പറഞ്ഞു. ‘നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നല്ലത്’ ഇത് ശ്രീബുദ്ധന്‍റെ വാക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശ്രീബുദ്ധന്‍റെ വാക്കുകള്‍ മറുപടിയായി നല്‍കി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല എന്നും എം. എ. യൂസഫലി

എല്ലാ വിഭാഗത്തിലും ഉള്ള ആളുകളും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരം ഉള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കരുത് എന്ന് നമ്മുടെ ആളുകള്‍ക്ക് നന്നായി അറിയാം.

 

- pma

വായിക്കുക: , , , , , , ,

Comments Off on ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി

ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്നും കുടുംബ സംഗമവും

April 29th, 2022

indian-media-abudhabi-iftar-2022-ePathram
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ഇഫ്താർ വിരുന്നും കടുംബ സംഗമവും അബുദാബി മുശ്രിഫ് മാളിലെ ഇന്ത്യൻ പാലസ് റസ്റ്റോറണ്ടിൽ വെച്ച് നടന്നു. ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥി ആയിരുന്നു. എസ്‌. എഫ്‌. സി. ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ അനൂപ് സംബന്ധിച്ചു.

ima-family-gathering-iftar-party-2022-ePathram

വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് റാഷിദ് പൂമാടം (സിറാജ്), ടി. പി. അനൂപ് (മാതൃഭൂമി), സമീർ കല്ലറ (അബുദാബി 24 സെവൻ), ടി. എസ്. നിസാമുദ്ദീൻ (ഗൾഫ് മാധ്യമം), എൻ. എം. അബൂബക്കർ (മലയാള മനോരമ), അനിൽ സി. ഇടിക്കുള (ദീപിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി), റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്റ്റ് ചന്ദ്രിക), ഷിജിന കണ്ണൻ ദാസ് (കൈരളി ടി. വി.), പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം) എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്നും കുടുംബ സംഗമവും

ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

April 27th, 2022

vatakara-nri-forum-logo-ePathram
അബുദാബി: വടകര എൻ. ആര്‍. ഐ. ഫോറം അബുദാബി ചാപ്റ്റര്‍, കേരളാ സോഷ്യൽ സെന്‍ററില്‍ ഒരുക്കിയ ഇഫ്‌താർ സംഗമം സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ഉള്ള പ്രമുഖരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. ഫോറം സീനിയർ അംഗങ്ങളായ കുഞ്ഞഹമ്മദ്, ഇന്ദ്ര തയ്യിൽ, രവീന്ദ്രൻ മാസ്റ്റർ, ഇബ്രാഹിം ബഷീർ, ഭാരവാഹികളായ യാസർ കല്ലേരി, രജീദ് പട്ടേരി, ജാഫർ തങ്ങൾ നാദാപുരം, മുകുന്ദൻ, ഷാനവാസ് എ. കെ., സുനിൽ മാഹി, രാജേഷ് എൻ. ആർ., നിഖിൽ കാർത്തികപ്പള്ളി, രാജേഷ് എം. എം., ഹാരിസ് കെ. പി., മുഹമ്മദ് അലി കുറ്റ്യാടി, സുഹ്റ കുഞ്ഞഹമ്മദ്, പൂർണ്ണിമ ജയകൃഷ്ണൻ, ലമിന യാസർ എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ബാസിത് കായക്കണ്ടിഅദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ ടി. കെ. സ്വാഗതവും ജയകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

April 27th, 2022

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. യിൽ നവജാത ശിശുക്കൾ ജനിച്ച് 120 ദിവസത്തിന് ഉള്ളില്‍ എമിറേറ്റ്സ് ഐ. ഡി. കാർഡ് എടുക്കണം എന്ന് അധികൃതര്‍.

വിദേശികളായ കുട്ടികള്‍ക്ക് നല്‍കുന്ന ഐ. ഡി. കാർഡിന്‍റെ കാലാവധി, സ്പോൺസറുടെ വിസാ കാലാവധി തന്നെ ആയിരിക്കും.

കുട്ടിയുടെ ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് പാസ്സ് പോര്‍ട്ട് കോപ്പി, സ്പോൺസറുടെ വിസാ പേജ് അടക്കമുള്ള പാസ്സ് പോര്‍ട്ട് കോപ്പി എന്നിവയാണ് ഐ. ഡി. ക്ക് അപേക്ഷ നല്‍കുവാന്‍ ആവശ്യമുള്ള രേഖകള്‍. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ തുടർ വിവരങ്ങൾ ഇ-മെയിലിൽ ലഭിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി യുടെ ആപ്പിലും വെബ് സൈറ്റിലും ഇതിനുള്ള സേവനങ്ങൾ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുവാന്‍ അനുവദിച്ച സമയ ത്തിലും 30 ദിവസത്തില്‍ അധികം വൈകിയാൽ പ്രതിദിനം 20 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇത്തരത്തിൽ പരമാവധി 1000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , ,

Comments Off on നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍

Page 138 of 325« First...102030...136137138139140...150160170...Last »

« Previous Page« Previous « റംസാൻ വസന്തം പ്രകാശനം ചെയ്തു
Next »Next Page » കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha