അബുദാബി : യു. എ. ഇ. യുടെ ആദ്യ ഗോൾഡ് കാർഡിന് എം. എ. യൂസഫലി അർഹ നായി. വൻ കിട നിക്ഷേപ കർക്കും മികച്ച പ്രതിഭ കൾക്കും യു. എ. ഇ. നൽകുന്ന ആജീവ നാന്ത താമസ രേഖ യാണ് ഗോൾഡ് കാർഡ്.
എം. എ. യൂസഫലിക്ക് ആദ്യ യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ച വിവരം ഇന്നലെ യാണ് യു. എ. ഇ. ഫെഡ റൽ അഥോ റിറ്റി ഫോർ ഐഡ ന്റിറ്റി ആൻഡ് സിറ്റി സൺ ഷിപ്പ് അധി കൃതര്‍ പ്രഖ്യാ പിച്ചത്.
ജനറൽ ഡയറ ക്ട റേറ്റ് ഓഫ് റെസി ഡൻസി ആൻഡ് ഫോറിൻ അഫ യേഴ്സ് എക്സി ക്യുട്ടീവ് ഡയ റക്ടർ ബ്രിഗേഡി യർ സഈദ് സാലിം അൽ ഷംസി, ഗോൾഡ് കാർഡ് യൂസഫലിക്ക് കൈ മാറി.
വൻ കിട നിക്ഷേപ കരെയും മികച്ച പ്രതിഭ ക ളെയും പ്രൊഫ ഷണലു കളെ യും രാജ്യ ത്തേക്ക് ആകർഷിക്കു വാനാണ് യു. എ. ഇ. ഗോൾഡ് കാർഡ് ഏര്‍ പ്പെടു ത്തിയത്.
ആദ്യ ഘട്ട മായി 6800 വിദേശി കൾ ക്കാണ് കാർഡ് അനു വദി ച്ചിരി ക്കു ന്നത്. ഗോൾഡ് കാർഡിനു പുറമേ അഞ്ചു വർഷം, പത്തു വർഷം വീതം ദീർഘ കാല വിസ കളും അനു വദിച്ചു തുടങ്ങി യിട്ടുണ്ട്.