അബുദാബി : നയതന്ത്ര കാര്യാലയ ങ്ങളെയും സമൂഹ ത്തെയും കൂട്ടി യിണ ക്കുന്ന പാല മാണ് മാധ്യമ പ്രവർ ത്തകര്‍ എന്ന് ഇന്ത്യൻ എംബസി യിലെ കോൺ സൽ എം. രാജ മുരു കൻ.
എംബ സി യുടേത് ഉള്‍പ്പെടെ യു. എ. ഇ. യിലെ പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ ജന ങ്ങളില്‍ എത്തി ക്കുന്നതിൽ മാധ്യമ പ്രവർ ത്ത കർ നൽകുന്ന സഹകരണം വില പ്പെട്ടതാണ് എന്നും പൊതു മാപ്പ് പ്രഖ്യാപിച്ച സന്ദർഭ ത്തില്‍ അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർ ത്തകർ മികച്ച സേവനം കാഴ്ച വച്ച തായും എം. രാജ മുരുകൻ കൂട്ടി ച്ചേർത്തു.
ഇന്ത്യൻ മീഡിയ അബുദാബി (ഇമ) സംഘടി പ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.
പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയ ങ്ങൾ എംബസി യുടെ ശ്രദ്ധ യിൽ പ്പെടു ത്തി പ്രശ്ന പരിഹാരം തേടുന്ന തിലും മാധ്യമ പ്രവർ ത്തകർ കാണി ക്കുന്ന ജാഗ്രത പ്രശംസ നീയ മാണ്. പ്രവർ ത്തന ങ്ങൾക്ക് എംബസി യുടെ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട്റാഷിദ് പൂമാടം അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ – സാംസ്കാരിക സംഘ ടനാ സാരഥി കളായ ഷിബു വർഗീസ്, എ. കെ. ബീരാൻ കുട്ടി, പി. സത്യ ബാബു, ഹംസ നടു വിൽ, സലീം ചിറ ക്കൽ, വി. ടി. വി. ദാമോദരൻ, ഗഫൂർ, ചന്ദ്ര ശേഖരൻ, ഇമ ട്രഷറർ സമീർ കല്ലറ എന്നിവർ സംസാ രിച്ചു. ഇമ അംഗ ങ്ങളായ മാധ്യമ പ്രവർ ത്തകരും കുടുംബാംഗ ങ്ങളും സംബ ന്ധിച്ചു.