മലയാളി സമാജം ഉപന്യാസ മത്സരം

September 19th, 2022

ink-pen-literary-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75- ആമത് വാർഷികം പ്രമാണിച്ച് യു. എ. ഇ. യിലെ മലയാളി കള്‍ക്കായി അബുദാബി മലയാളി സമാജം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

‘ഇന്ത്യൻ ഭരണ ഘടന – പ്രയോഗവും വെല്ലു വിളികളും ആധുനിക ഇന്ത്യയിൽ’ എന്നതാണ് വിഷയം.

മൗലികവും 10 പുറത്തിൽ കവിയാത്തതുമായ രചന കൾ മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ എഴുതാം (A4 പേജ് വലുപ്പത്തിൽ 10 പുറത്തിൽ കവിയരുത്). ഭരണ ഘടനയെയും അതിൻ്റെ ശിൽപ്പികളെയും നിലവിലെ ഭരണാധികാരികൾ എന്നിവരെ അപമാനിക്കുക, അധിക്ഷേപിക്കുക എന്നിവ പാടില്ല.

രചയിതാവിന്‍റെ പേര്‌, വയസ്സ്, എമിറേറ്റ്സ്, പൂർണ്ണമായ വിലാസം, മൊബൈൽ നമ്പർ എന്നിവ പ്രത്യേകമായി ഒരു പേജിൽ എഴുതി സൃഷ്ടികളോടൊപ്പം info@ samajam. ae എന്ന e mail വിലാസത്തിൽ സെപ്റ്റംബർ 30 നു മുമ്പായി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +971 52 639 4086, +971 56 892 7799.

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജം ഉപന്യാസ മത്സരം

ഉച്ച വിശ്രമം : 99 % സ്ഥാപനങ്ങളും നിയമം പാലിച്ചു

September 16th, 2022

dubai-rain-in-summer-ePathram
അബുദാബി : മൂന്നു മാസങ്ങളായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം അവസാനിച്ചു. കഠിന വെയിലും ഉയർന്ന താപനിലയും കാരണം ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിർബ്ബന്ധിത നിയമം വഴി ലക്ഷ്യം വെച്ചത്. ഈ മൂന്നു മാസത്തിനിടെ വിവിധ തൊഴിൽ ഇടങ്ങളിലായി 55,192 പരിശോധനകൾ നടത്തി. അതിൽ 99 ശതമാനം സ്ഥാപനങ്ങളും നിയമാനുസൃതമായി പ്രവർത്തിച്ചു എന്നും മന്ത്രാലയം അറിയിച്ചു.

കടുത്ത വേനല്‍ ദിനങ്ങളായ ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12.30 മുതൽ മൂന്നു മണി വരെ ആയിരുന്നു ഉച്ച വിശ്രമ നിയമം. നിയമ ലംഘനം നടത്തുന്ന തൊഴില്‍ ഉടമകൾക്കും സ്ഥാപങ്ങൾക്കും അര ലക്ഷം ദിർഹം വരെ പിഴ ഈടാക്കും എന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://twitter.com/MOHRE_UAE/status/1570421563467436033

സ്വകാര്യ മേഖലയില്‍ ആശുപത്രികള്‍ അടക്കം നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്കരണ പ്രചാരണ ങ്ങളും മറ്റു പരിപാടികളും വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷമാണ് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയം ഈ നിര്‍ബ്ബന്ധിത നിയമം നടപ്പിലാക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ഉച്ച വിശ്രമം : 99 % സ്ഥാപനങ്ങളും നിയമം പാലിച്ചു

വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ്

September 16th, 2022

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഒമാനില്‍ വിസ പുതുക്കുമ്പോൾ ഇനി പാസ്സ് പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് നിര്‍ബ്ബന്ധമില്ല. റസിഡന്‍റ്സ് കാര്‍ഡിലും സിസ്റ്റത്തിലും മാത്രം വിസ പുതുക്കിയാല്‍ മതിയാകും എന്ന് പൊലീസ് അറിയിച്ചു.

താമസക്കാരുടെ പുതുക്കുന്ന വിസ പാസ്സ് പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തുവാനാണ് തീരുമാനം. വിവിധ ഗവർണറേറ്റുകളില്‍ എതാനും ആഴ്ചകള്‍ക്കു മുന്‍പേ ഈ സമ്പ്രദായം നിലവില്‍ വന്നിരുന്നു എന്നും റോയൽ ഒമാൻ പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

– വാർത്ത അയച്ചത് : ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , ,

Comments Off on വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ്

ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

September 15th, 2022

qatar-driving-license-ePathram
ദോഹ : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി. സി. സി.) രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഖത്തറിലെ താമസ വിസക്കാര്‍ക്ക് ടെസ്റ്റ് കോഴ്സു കളില്‍ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.

ജി. സി. സി. പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി ഉടൻ മാറ്റി എടുക്കാം.

ബന്ധുക്കളെ സന്ദർശിക്കുവാന്‍ ആല്ലെങ്കില്‍ വിനോദ സഞ്ചാരിയായി ഖത്തറില്‍ എത്തുന്ന ഏതെങ്കിലും ഒരു ജി. സി. സി. രാജ്യത്തിന്‍റെ ലൈസൻസ് ഉള്ളവർക്ക് ഗതാഗത നിയമം അനുസരിച്ച്, ഖത്തറിൽ എത്തിയ ദിവസം മുതൽ 3 മാസം വരെ ജി. സി. സി. ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.

എന്നാൽ പാസ്സ് പോര്‍ട്ട്, എന്‍ട്രി വിസ അടക്കമുള്ള ഖത്തറിൽ പ്രവേശിച്ച തീയ്യതി തെളിയിക്കുന്ന രേഖ കള്‍ എപ്പോഴും കയ്യില്‍ കരുതണം.

- pma

വായിക്കുക: , , , ,

Comments Off on ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

September 15th, 2022

onam-special-payasam-malayalee-samajam-ladies-wing-2022-ePathram

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ സംഗമമായി. മുസ്സഫയിലെ സമാജം അങ്കണത്തില്‍ ഒരുക്കിയ മല്‍സരത്തില്‍ 16 ടീമുകൾ പങ്കെടുത്തു.

ഷറീന ഷാജി ഒന്നാം സ്ഥാനവും റീജ സുനില്‍ രണ്ടാം സ്ഥാനവും വീണ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വനിതാ വിഭാഗം കൺവീനർ അനൂപ ബാനർജി അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, മീഡിയ കോഡിനേറ്റർ പി. ടി. റഫീഖ്, മുൻ പ്രസിഡണ്ട് സലിം ചിറക്കൽ, പായസ മത്സര വിധി കർത്താക്കളായ ഖായിസ് മുൻഷി, രമേശ് രവി, മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, റിയാസുദ്ധീന്‍, അശോക്‌ കുമാര്‍ മംഗലത്ത്, അബ്ദുല്‍ റഷീദ്, ഫസലുദ്ദീന്‍, അനില്‍ കുമാര്‍, വനിതാ വിഭാഗം ജോയിൻറ് കണ്‍വീനര്‍മാരായ നൌഷിദ ഫസല്‍, ലാലി സാംസൺ, കോഡിനേറ്റര്‍ ബദരിയ്യ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

Page 128 of 322« First...102030...126127128129130...140150160...Last »

« Previous Page — « Previous « തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി
Next » — Next Page » ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha