ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് (ഇ – തപാല്‍ വോട്ട്) ചെയ്യുവാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഉണ്ടാവുകയില്ല എന്നും വിദേശ കാര്യ മന്ത്രാലയം.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നില നിൽക്കുന്ന അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആയിരിക്കും ആദ്യ ഘട്ടത്തില്‍ ഇ – തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.
വോട്ടിംഗ് സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളായതു കൊണ്ടാണ് ഗള്‍ഫിലെ പ്രവാസി കള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ആദ്യ ഘട്ട ത്തില്‍ അനുവദിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കു വാന്‍ ഇരിക്കെ, വിദേശത്തു ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസി വോട്ടർ മാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സംവി ധാനം ഒരുക്കുകയും ഇതിന്നായി ഏറ്റവും അധികം മുറ വിളി കൂട്ടിയ ഗള്‍ഫ് പ്രവാസി സമൂഹ ത്തിന്ന് ഇതില്‍ പങ്കാളികള്‍ ആവാന്‍ കഴിയാതെ വരിക യും ചെയ്യുന്നത് വിരോധാഭാസം തന്നെ.
* പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി
* പ്രവാസി വോട്ട്: നിയമ ഭേദഗതി ബിൽ രാജ്യ സഭയില്‍