അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.
അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.
മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.
കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.
ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.
ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.