യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26 മുതൽ

January 22nd, 2017

india-social-center-building-isc-abudhabi-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26, 27, 28 തീയ്യതി കളിൽ നടക്കും.

ഇന്ത്യൻ എംബസ്സി യുടെ രക്ഷാ കർത്തൃ ത്വത്തിൽ യു. എ. ഇ. സാംസ്‌കാരിക മന്ത്രാ ലയം, അബുദാബി പൊലീസ്, അബുദാബി മുനി സി പ്പാലിറ്റി, ഗതാ ഗത വകുപ്പ് എന്നിവ യുടെ സഹ കരണ ത്തോടെ നടക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ്, ഇന്ത്യ യിലെ വിവിധ സംസ്‌ഥാന ങ്ങളുടെ പരമ്പരാ ഗത കലാ – സാംസ്‌കാരിക – സംഗീത പരിപാടി കളും തനതു ഭക്ഷ്യ വിഭവ ങ്ങളും ഒരുക്കി അരങ്ങേറുക.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ മുഖ്യാതിഥി യായി അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടു ക്കുന്ന തിന്റെ ഭാഗ മായാണ് ഐ. എസ്. സി. യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഒരു ക്കുന്നത്.

ജനുവരി 26 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി 11. 30 വരെ യും 27, 28 (വെള്ളി, ശനി) തീയ്യതിക ളിൽ വൈകു ന്നേരം നാലു മണി മുതൽ രാത്രി 11.30 വരെ യുമാണ് ഫെസ്‌റ്റ്.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖരായ ഗായകരും നർത്തകരും നേതൃത്വം നൽ കുന്ന സംഗീത നൃത്ത പരിപാടികൾ മൂന്നു ദിവസ ങ്ങളി ലുമായി അരങ്ങിൽ എത്തും.

വസ്‌ത്രങ്ങൾ, ആഭരണ ങ്ങൾ എന്നിവ യുടെ പ്രത്യേക വിപണി കളും ഉണ്ടാ യിരി ക്കും. സന്ദർശകർക്ക് മൂന്നു ദിവസത്തെ പ്രവേശ ന ത്തിന് നൽകുന്ന10 ദിർഹ ത്തിന്റെ പ്രവേശന കൂപ്പൺ നറുക്കെ ടുപ്പി ലൂടെ ഡസ്‌റ്റർ കാർ അടക്കം നിരവധി വില പിടിപ്പുള്ള സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26 മുതൽ

സഹജീവി കളുടെ ഹൃദയ വികാര ങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം : ഇന്നസെന്റ്

January 22nd, 2017

actor-innocent-inaugurate-marthoma-yuva-jana-sakhyam-ePathram
അബുദാബി : സമസൃഷ്ടി കളുടെ ഹൃദയ വേദന കളെ തൊട്ടറിഞ്ഞു സഹായ ഹസ്തം നീട്ടുന്ന താണ് പുണ്യകർമ്മം എന്ന് പ്രമുഖ നടനും എം. പി. യുമായ ഇന്നസെന്റ്.

സഹിഷ്ണുത മാസാചരണ ത്തിന്റെ ഭാഗ മായി ലേബർ ക്യാമ്പു കളിൽ കഴിയുന്ന ആയിരത്തി ഇരു നൂറോളം തൊഴിലാളി കളെ സംഘ ടിപ്പിച്ച് അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ഒരുക്കിയ പുതുവത്സര ആഘോഷം ഉത്‌ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സഖ്യം പ്രസിഡന്റ് റവ. പ്രകാശ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം. എൽ. എ. മുഖ്യ സന്ദേശം നൽകി.

മലയാളി സമാജം ചീഫ് കോർഡി നേറ്റർ എ. എം. അൻസാർ, ഇന്ത്യൻ മീഡിയ അബുദാബി പ്രസി ഡന്റ് അനിൽ സി. ഇടിക്കുള, വൈ. എം. സി. എ. പ്രസി ഡന്റ് ബിജു പാപ്പച്ചൻ, ഇട വക ഭാര വാഹി കളായ ഡാനിയേൽ പാപ്പച്ചൻ, ഒബി മാത്യു, സഖ്യം ഭാര വാഹി കളായ ബിജോയ് സാം, ജ്യോതി സുനിൽ, ജയൻ എബ്രഹാം, സാംസൺ മത്തായി, ജിജു മാത്യു എന്നിവർ സംസാരിച്ചു.

വിവിധ ലേബർ ക്യാമ്പു കളെ പ്രതി നിധീ കരിച്ച് വഖാർ അഹ്‌മദ്‌, സുനിൽ വർഗീസ്‌, നസ്‌റുൽ ഇസ്‌ലാം എന്നിവർ ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു. ഇന്ത്യ ക്കാർക്ക് പുറമെ പാക്കി സ്ഥാൻ, ബംഗ്ലാ ദേശ്, നേപ്പാൾ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യ ങ്ങളിലെ തൊഴി ലാളി കളും പങ്കെടുത്തു.

സഖ്യം പ്രവർത്ത കരും തൊഴി ലാളികളും അവതരിപ്പിച്ച കലാ പരി പാടി കളും സ്‌നേഹ വിരുന്നും പുതു വത്സര സമ്മാന വിതരണവും നടന്നു.

- pma

വായിക്കുക: , , ,

Comments Off on സഹജീവി കളുടെ ഹൃദയ വികാര ങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം : ഇന്നസെന്റ്

മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ

January 20th, 2017

koonan-manjulan-epathram
അബുദാബി : നാടക ചരിത്ര ത്തിൽ ഒരു പുതിയ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന മഞ്ജുളന്റെ ‘കൂനൻ’ എന്ന ഒറ്റയാൾ നാടകം മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ജനുവരി 21 ശനിയാഴ്ച രാത്രി എട്ടു മണിക്ക് അവതരി പ്പിക്കും.

ഇന്ത്യക്ക് അകത്തും പുറത്തു മായി ഏറ്റവും അധികം വേദി കളിൽ അവ തരി പ്പിച്ച് ഗിന്നസ്സ് ബുക്കി ലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ‘കൂനൻ’ 1973 ആമതു അവ തരണ മാണ് അബു ദാബി മലയാളി സമാജ ത്തിൽ നട ക്കുന്നത്.

manjulan-epathram

മഞ്ജുളന്‍

പ്രമുഖ നാടക പ്രവർത്തകനായ ജയപ്രകാശ് കുളൂർ രചിച്ച് നടനും സംവി ധായ കനു മായ മഞ്ജുളൻ യു. എ. ഇ. യിലെ തന്നെ നിരവധി വേദി കളിൽ അവത രിപ്പിച്ച ‘കൂനൻ’ നിറഞ്ഞ കൈയ്യടി കളോടെ യാണ് പ്രവാസ സമൂഹം സ്വീകരി ച്ചിട്ടുള്ളത്.

സമാജ ത്തിലെ നാടക ത്തിലേക്കു പ്രവേശനം സൗജന്യ മായി രിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ

ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

January 19th, 2017

environmental-political-activist-cr-neelakandan-ePathram
അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .

കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?

45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?

കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?

ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.

ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.

ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.

കേരള ത്തിന്റെ ജല ഗോപുര മാണ്‌ പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

കെ. വി. പുരുഷോത്തമന് യാത്രയയപ്പ് നല്‍കി

January 19th, 2017

ksc-shakthi-sent-off-to-kv-purushu-ePathram
അബുദാബി : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അബു ദാബി ശക്തി തിയ്യ റ്റേഴ്സി ന്റേയും കേരള സോഷ്യല്‍ സെന്റ റിന്റേ യും സജീവ പ്രവര്‍ ത്തകനു മായ കെ. വി. പുരുഷോത്തമന് ഇരു സംഘടന കളുടേയും സംയുക്ത ആഭി മുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പി. പത്മനാഭ ന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്ര യയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, കെ. എസ്. സി. മുന്‍ പ്രസി ഡണ്ട് കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്സ് വൈസ് പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡണ്ട് ടി. എം. സലീം തുടങ്ങി യവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു.

ശക്തി പ്രസിഡന്റ് വി. പി. കൃഷ്ണ കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കെ. വി. പുരുഷോത്തമന് യാത്രയയപ്പ് നല്‍കി

Page 304 of 320« First...102030...302303304305306...310320...Last »

« Previous Page« Previous « മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി
Next »Next Page » ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha