ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ

January 30th, 2019

anria-logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ഒരുക്കുന്ന ‘ഫിയസ്റ്റ – 2019’ എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഫെബ്രുവരി 1 വെള്ളി യാഴ്ച രാവിലെ 9 മണി മുതൽ  തുടക്കമാവും.

മലയാള സിനിമ യുടെ കാരണവർ, നടനും നിർമ്മാ താവും സംവി ധായ കനു മായ പത്മശ്രീ. മധു, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്ക മാലി എം. എൽ. എ. റോജി എം. ജോൺ, ഇന്ത്യൻ ഇസ്‌ലാ മിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ സംബ ന്ധി ക്കും.

anria-abu-dhabi-fiesta-2019-ePathram

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിറുത്തി ‘ചല ച്ചിത്ര രത്ന പുര സ്കാരം’ പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗൾഫ് മേഖല യിലെ മികച്ച റേഡി യോ പ്രക്ഷേപണ ത്തിനുള്ള ‘ഗ്ലോബൽ വോയ്‌സ് പുര സ്കാരം’ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്ര സേനൻ ഏറ്റു വാങ്ങും.

യു. എ. ഇ. തല ത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തോടെ രാവിലെ 9 മണിക്ക് ഫിയസ്റ്റ 2019 തുടക്കമാവും. സിനി മാറ്റിക് ഡാൻസ് മത്സരം, ഉദയൻ എടപ്പാൾ അവ തരി പ്പി ക്കുന്ന സാൻഡ് ആർട്ട് ഷോ, അയ്‌മ മ്യൂസിക് മെല്ലോ ടീമിന്റെ മ്യൂസി ക്കൽ – കോമഡി ഷോ, ആൻറിയ അബു ദാബി അംഗ ങ്ങൾ അവ തരി പ്പിക്കുന്ന വിവിധ കലാ പരിപാടി കളും ഫിയസ്റ്റ 2019 ആഘോഷ ത്തിന്റെ ഭാഗ മായി അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 846 9171 എന്ന നമ്പറി ൽ ബന്ധ പ്പെടുക. (സ്വരാജ്)

- pma

വായിക്കുക: , , , , , ,

Comments Off on ആൻറിയ ‘ഫിയസ്റ്റ – 2019 ‘ വെള്ളിയാഴ്ച അബുദാബിയിൽ

ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി

January 22nd, 2019

uae-exchange-donates-one-million-to-dubai-cares-ePathram
അബുദാബി : മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന ദുബായ് കെയേഴ് സിന്റെ സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് പത്തു ലക്ഷം ദിര്‍ഹം സംഭാവന നൽകി.

ആഗോള തല ത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നടത്തി വരുന്ന കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായാണ് ദുബായ് കെയേഴ്സ് പദ്ധതി നടപ്പാ ക്കു ന്നത്. വികസ്വര രാജ്യ ങ്ങളുടെ വിദ്യാ ഭ്യാസ ഉന്നമന ത്തി നായി യു. എ. ഇ. എക്സ് ചേഞ്ച് 2017 ൽ പ്രഖ്യാ പിച്ച ഒരു കോടി ദിർഹം പദ്ധതി യുടെ ഭാഗമായാണ് തുക കൈ മാറിയത്.

ഉഗാണ്ട യിലെ പെൺ കുട്ടികളിൽ ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (Science, Technology, Engineering, and Mathematics – STEM) എന്നീ വിദ്യാഭ്യാസ മേഖല കളുടെ ഉന്നമന ത്തിനായി പ്രവർത്തി ക്കുന്ന താണ് ‘സ്റ്റെം പ്രോഗ്രാം’.

സ്റ്റെം വിദ്യാഭ്യാസ പദ്ധതി യുമായി സഹകരിക്കു വാന്‍ സാധിച്ചതിൽ അഭിമാനം ഉണ്ട് എന്നും സാമൂഹി കമായി ഇനിയും ഉന്നതി യില്‍ എത്താത്ത സമൂഹ ങ്ങളിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കുക എന്ന യു. എ. ഇ. എക്സ് ചേഞ്ചി ന്റെ അജണ്ട യുമായി പാരസ്പര്യ മുള്ളതാണ് ഉഗാണ്ട യിലെ പദ്ധതി എന്നും ചെക്ക് കൈ മാറി ക്കൊണ്ട് ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീ വ് ഡയറ ക്ടറും സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ദുബായ് കെയേഴ്സ് സി. ഇ. ഒ. താരിഖ് മുഹമ്മദ് അൽ ഗുർഗ് ചെക്ക് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് കെയേഴ്സ് സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് 10 ലക്ഷം ദിർഹം നല്‍കി

സഹിഷ്ണുതാ വർഷാചരണം : ആർട്ട് ഹബ്ബിൽ ചിത്ര പ്രദർശനം

January 20th, 2019

artist-david-ebenezer-year-of-tolerance-2019-ePathram
അബുദാബി : യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷം ആചരണ ത്തിന്റെ ഭാഗ മായി അബു ദാബി ആർട്ട് ഹബ്ബിൽ ഒരു ക്കിയ ചിത്ര പ്രദർശന ത്തിന് തുടക്ക മായി.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ, ഭരണാധി കാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്നിവ രുടെത് അടക്കം വ്യത്യസ്ത മായ രചന കളാണ് ‘മൈൻഡ് സ്കേപ്‌സ്’ എന്ന പേരിൽ ഒരുക്കി യിരി ക്കുന്നത്, ഒട്ടനവധി ചിത്ര പ്രദർ ശന ങ്ങൾ നടത്തി ശ്രദ്ധേയ നായ ചിത്ര കാരൻ ഡേവിഡ് ഇബെനീസർ.

abudhabi-art-hub-exhibition-david-ebenezer-ePathram

ലോകത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കലാ സൃഷ്ടി കൾ അബു ദാബി ആർട്ട് ഹബ്ബിൽ പ്രദർ ശിപ്പി ക്കാറുണ്ട് എങ്കിലും യു. എ. ഇ. സഹി ഷ്ണുതാ വർഷ ത്തിൽ ആദ്യം തന്നെ ഇന്ത്യ ക്കാരനായ ഒരു ചിത്ര കാര ന്റെ സൃഷ്ടി കള്‍ പ്രദർ ശിപ്പി ക്കുവാന്‍ സാധിച്ച തിൽ ഏറെ സന്തോഷം എന്നും ചിത്ര പ്രദര്‍ ശനം ഉല്‍ഘാടനം ചെയ്തു കൊണ്ട് ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് പറഞ്ഞു.

അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബിലെ ഗാലറി യിൽ കുറിച്ച ‘മൈൻഡ് സ്കേപ്‌സ്’ ഒരാഴ്ചക്കാലം നീണ്ടു നിൽക്കും.

കഴിഞ്ഞ ഏഴ് വർഷ മായി അബു ദാബി യിൽ ജോലി ചെയ്യുന്ന ഡേവിഡ്, അക്രലിക് വിഭാഗ ത്തി ലാണ് രചന കൾ നിർവ്വ ഹിച്ചിരി ക്കു ന്നത്. വിവിധ നാടു കളിൽ ചിത്ര പ്രദർ ശനം നടത്തിയ ഇദ്ദേഹത്തിന്ന് നിരവധി പുര സ്കാര ങ്ങളും നേടാനായി.

- pma

വായിക്കുക: , , , , , , ,

Comments Off on സഹിഷ്ണുതാ വർഷാചരണം : ആർട്ട് ഹബ്ബിൽ ചിത്ര പ്രദർശനം

സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു

December 30th, 2018

pranaya-theeram-music-album-vidhu-prathap-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച ‘പ്രണയ തീരം’ എന്ന സംഗീത ആൽബ ത്തിലെ ‘പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ…’ എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. ഗാന രചന :  രഞ്ജിത്ത് നാഥ്.

പ്രശസ്ത നടൻ ശിവജി ഗുരുവായൂർ, പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് ഗാന രചയിതാവ് കൂടിയായ  രഞ്ജിത്ത് നാഥ്.

തന്റെ പ്രണയ കാലത്തെ കുറിച്ചുള്ള ഓർമ്മ കളിലൂടെ സഞ്ച രിക്കുന്ന ശിവജി യുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശി യായ ‘പ്രണയ തീരം’ ദൃശ്യ വൽ ക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനു യോജ്യ മായ രീതി യിലാണ് നൗഷാദ് ചാവക്കാട് ഈണം നൽകി യിരി ക്കുന്നത്.

ഗുരുവായൂരിലും പരിസര പ്രദേശ ങ്ങളിലും ചിത്രീ കരിച്ച ആൽബ ത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തി രിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവ ന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരു വായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർ ത്തകർ.

music-director-noushad-chavakkad-ePathram

സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട്

വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാന ങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയ പ്പെടുന്ന സംഗീത അദ്ധ്യാപകനും കൂടി യാണ്.

ഈയിടെ റിലീസ് ചെയ്ത ‘ഒരു വട്ടം കൂടി’ (ആലാപനം : സുചിത്ര ഷാജി) , സൈനുദ്ധീന്‍ ഖുറൈഷി യുടെ പൂനിലാ ത്തട്ടം, യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദി നെ കുറിച്ചുള്ള  മരു ഭൂമി യിലെ സുല്‍ത്താന്‍, കണ്ണൂര്‍ ഷറീഫ് ആലപിച്ച ‘ത്യാഗ സ്മരണ യുടെ ബലി പെരു ന്നാൾ’ ചാവക്കാട് സിംഗേഴ്സിന്റെ ‘കാത്തി രി പ്പി ന്റെ ഈണം’ തുടങ്ങീ ഇരുപതോളം സംഗീത ആല്‍ബ ങ്ങളി ലൂടെ തന്റെ പ്രതിഭ തെളിയിച്ച സംഗീതജ്ഞ നാണ് നൗഷാദ് ചാവക്കാട് എന്ന ഈ പ്രവാസി കലാകാരന്‍.

- pma

വായിക്കുക: , , , , ,

Comments Off on സംഗീത ആൽബം ‘പ്രണയ തീരം’ ശ്രദ്ധേയ മാവുന്നു

പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി

December 4th, 2018

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പൊതു മാപ്പി ലൂടെ രാജ്യം വിടുന്ന വർക്ക് താമസ കുടിയേറ്റ വകുപ്പു മായി ബന്ധപ്പെട്ട എല്ലാ പിഴ കളും ഒഴിവാക്കും എന്നും അനധി കൃത താമസ വുമായി ബന്ധപ്പെട്ട എല്ലാ കേസു കളും മാനുഷിക പരിഗണന യില്‍ തീർപ്പാക്കും എന്നും ഫെഡറൽ അഥോ റിറ്റി ഫോർ എെഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് അധി കൃതര്‍ അറിയിച്ചു.

ആഗസ്റ്റ് മാസത്തില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നത് ഒക്ടോബർ 30 ന് അവ സാനി ക്കുവാ നി രിക്കെ നവംബർ 30 വരേ ക്കും കാലാവധി നീട്ടി നൽകി യിരുന്നു.

ദേശീയ ദിന ആഘോഷങ്ങളും സായിദ് വര്‍ഷ ആചര ണവും പ്രമാണിച്ച് വീണ്ടും ഒരു മാസ ത്തേക്ക് കൂടി പൊതു മാപ്പ് കാലാവധി നീട്ടി നൽകി യതോടെ ഇന്ത്യ ക്കാർ അടക്കമുള്ള വിദേശിക ളായ അന ധി കൃത താമസ ക്കാർക്ക് തങ്ങളുടെ താമസം നിയമ വിധേയ മാക്കു വാ നും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും ഉള്ള അവസരമാണ്.

- pma

വായിക്കുക: , , , , , , , ,

Comments Off on പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി

Page 36 of 47« First...102030...3435363738...Last »

« Previous Page« Previous « ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി
Next »Next Page » കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ ചര്‍ച്ച വേണം : ഇമ്രാന്‍ ഖാന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha