ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം

May 11th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പ്രവാസി കള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപന ങ്ങളില്‍ നിന്നും ശമ്പളം വൈകുന്നു എങ്കിൽ ഉടനെ തന്നെ അബു ദാബി യിലെ ഇന്ത്യന്‍ എംബസ്സി, ദുബായി ലെ ഇന്ത്യൻ കോൺ സുലേറ്റ് എന്നി വിട ങ്ങളില്‍ അറിയിക്കണം എന്ന് നിര്‍ദ്ദേശം.

അബുദാബി, അൽ ഐന്‍ എന്നിവിട ങ്ങ ളിലെ തൊഴിൽ പ്രശ്നങ്ങൾ ca. abudhabi @ mea. gov. in എന്ന ഇ- മെയില്‍ വിലാസ ത്തിലും ദുബായ്, നോര്‍ ത്തേണ്‍ എമി റ്റേറു കളിലേയും പ്രശ്നങ്ങൾ labour. dubai @ mea. gov. in എന്ന ഇ- മെയില്‍ വിലാ സ ത്തിലും അയക്കണം.

യു. എ. ഇ. യിലേക്കു വരു ന്നവര്‍ എല്ലാ നടപടി ക്രമ ങ്ങ ളും പാലിച്ചും കൃത്യ മായ തൊഴിൽ അനുമതി ഉറപ്പു വരുത്തി യും മാത്രമേ നാട്ടില്‍ നിന്നും പുറ പ്പെടാന്‍ പാടുള്ളൂ എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

പാസ്സ്പോര്‍ട്ട് പുതുക്കുവാന്‍ ഓണ്‍ലൈന്‍ അപേക്ഷ

വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതിയിരിക്കുക 

- pma

വായിക്കുക: , , , , , , ,

Comments Off on ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം

പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

April 30th, 2019

actor-shankar-attend-zamorins-guruvayurappan-college-alumni-family-meet-2019-ePathram
ഷാർജ : കോഴിക്കോട് സാമൂതിരി ഗുരു വായൂ രപ്പൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ സംഗമം ‘മധുര സ്‌മൃതി കൾ’ പരിപാടിയുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി. പ്രശസ്ത അഭി നേതാവ് ശങ്കർ കുടുംബ സംഗമം ഉത്ഘാ ടനം ചെയ്തു.

നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടി ലേ ക്ക് തിരിച്ചു പോവുന്ന സതീഷ് നായർ ക്കു യാത്ര യയപ്പു നൽകി. സ്ഥാപക അംഗ ങ്ങ ളായ മോഹൻ വെങ്കിട്ട്, സലിം. കെ. പി., രഘു രാജ്, സാമൂഹ്യ പ്രവർത്തകൻ നസീർ വാടാന പ്പള്ളി എന്നി വരെ ആദരിച്ചു.

അലുമിനി പ്രസിഡണ്ട് സുജിത് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗത വും ട്രഷറർ ബിബിജിത് നന്ദിയും പറഞ്ഞു. സിറാജ്, സമീർ, മനോജ് എന്നി വർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

ഗത കല സ്മരണ കൾ പങ്കു വെച്ചും പാട്ടും നൃത്ത നൃത്യ ങ്ങളു മായി ഒരു ക്കിയ കുടുംബ സംഗമം പൂർവ്വ വിദ്യാർ ത്ഥി കൾക്ക് അവി സ്മരണീയ മായി മാറു കയും ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി

April 17th, 2019

payyannur-sauhrudha-vedhi-sentoff-to-sudhir-shetty-ePathram
അബുദാബി : പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന യു. എ. ഇ. എക്സ്‌ ചേഞ്ച് പ്രസി ഡണ്ടും സാമൂ ഹിക സാംസ്‌കാ രിക രംഗ ത്തെ നിറ സാന്നിദ്ധ്യ വുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് പയ്യ ന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റര്‍ യാത്ര യയപ്പ് നൽകി.

സൗഹൃദ വേദി പ്രസിഡണ്ട് യു. ദിനേശ് ബാബു ഉപ ഹാരം സമർ പ്പിച്ചു.  സെക്രട്ടറി കെ. കെ. ശ്രീവത്സൻ പൊന്നാട അണിയിച്ചു .

വിവിധ സംഘടനാ സാരഥി കളായ ഉസ്മാൻ കരപ്പാത്ത്, ജ്യോതി ലാൽ, വി. ടി. വി. ദാമോദരൻ, റാഷിദ് പൂമാടം, ടി. പി. ഗംഗാ ധരൻ, അബ്ദുൾ സലാം, നസീർ രാമന്തളി തുടങ്ങിയവർ സംസാരിച്ചു.

സുധീർ കുമാർ ഷെട്ടി മറുപടിപ്രസംഗം നടത്തി. കെ. കെ. ശ്രീവത്സൻ സ്വാഗത വും രഞ്ജിത്ത് പൊതു വാൾ നന്ദി യും രേഖപ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി

പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

April 11th, 2019

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിൽ നിന്നും ഇന്ത്യന്‍ പാസ്സ് പോര്‍ട്ട് പുതുക്കു വാനും പുതിയ പാസ്സ് പോര്‍ട്ട് എടുക്കു വാനും ഓൺ ലൈന്‍ അപേക്ഷകൾ നിര്‍ബ്ബന്ധം എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഇനി മുതൽ പ്രവാസി കൾ ഈ പോർട്ടൽ വഴി  അപേക്ഷ നല്‍കണം. തുടർന്ന് അപേക്ഷ യുടെ കോപ്പി യും മറ്റു രേഖ കളു മായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി തുടർ നടപടി കൾ പൂർത്തിയാക്കണം.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബൽ പാസ്സ് പോര്‍ട്ട് സേവാ പദ്ധതി യുടെ ഭാഗ മായാണ് പുതിയ ഈ പരിഷ്കാരം.

ഇതു പ്രകാരം ഓണ്‍ ലൈന്‍ വഴി അപേക്ഷി ക്കുകയും പ്രവാസി കള്‍ താമസി ക്കുന്ന രാജ്യം സെലക്ട് ചെയ്യു കയും (ഉദാ: യു.എ. ഇ.) തുടര്‍ന്ന് പേര് രജി സ്റ്റര്‍ ചെയ്തു യൂസര്‍ നെയിം ഉണ്ടാക്കണം.  ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പി ക്കുകയും വേണം.

തുടര്‍ന്നു ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടാ, മറ്റു രേഖ കളുമായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി മറ്റു നടപടി കള്‍ പൂര്‍ത്തി യാക്കാം.

പ്രവാസികള്‍ക്ക് പണവും സമയവും ലാഭിക്കു വാനും നട പടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കു വാനും ഓൺ ലൈൻ അപേക്ഷാ സംവി ധാനം ഉപ കാര പ്പെടും.

നിലവിൽ അഞ്ചു ദിവസം കോണ്ടാണ് പാസ്സ് പോര്‍ട്ട് ലഭി ക്കുന്നത്. പുതിയ ഓൺ ലൈൻ സംവി ധാനം വരുന്ന തോടെ മൂന്നു ദിവസം കൊണ്ട് പാസ്സ് പോര്‍ട്ട് ഉട മക്കു ലഭിക്കും എന്ന് എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

പാടൂര്‍ അലീമുൽ ഇസ്‍ലാം സ്‌കൂൾ സഹ പാഠി സംഗമം

April 9th, 2019

aleemul-islam-higher-secondary-school-padoor-1986-batch-ePathram
ദുബായ്: പാടൂര്‍ എ. ഐ. എച്ച്. എസ്. എസ്. 1986 ബാച്ച് സഹ പാഠി സംഗമം ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ചു.

സ്‌കൂൾ അസംബ്ലിയെ ഓർമ്മിപ്പിക്കും വിധം അംഗ ങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാന ത്തോടെ തുടക്കം കുറിച്ച സഹ പാഠി സംഗമ ത്തിൽ അംഗങ്ങളു ടെയും കുട്ടി കളു ടെയും ഗാനാലാപനം, സംഘ ഗാനം തുടങ്ങി വിവിധ പരി പാടി കൾ അരങ്ങേറി.

padoor-aihss-1986-sslc-batch-alumna-ePathram

അംഗങ്ങളും കുടും ബാംഗ ങ്ങളു മായി അറുപതോളം പേർ പങ്കെടുത്ത പരി പാടി യിൽ യു. എ. ഇ. യിലെ ശ്രദ്ധേയ രായ യുവ ഗായകർ ഹിഷാന അബു, മുഹമ്മദ് ആദിൽ എന്നിവർ പങ്കാളി കളായി.

padoor-aleemul-islam-h-s-1986-alumni-ePathram

സാമൂഹ്യ പ്രവർത്തകനായ അബ്ദുൽ മജീദ് പാടൂർ മുഖ്യാതിഥി ആയി രുന്നു. ഡോക്ടർ സുബൈർ സ്വാഗതം ആശംസിച്ചു. നൗഷാദ് അബ്ദുല്ല (നൗഷു പാടൂർ) നന്ദി പ്രകാശി പ്പിച്ചു.

pm-ajmal-pma-singer-hishana-abu-padoor-1986-ePathram

ഷാജിത അബുബക്കർ, ആർ. എം. നഫീസ, രാജേഷ് പാടൂര്‍, നജീബ് പാടൂർ, മുജീബ് മുല്ലശ്ശേരി, നൗഷാദ് മൂസ, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.

മുപ്പത്തി രണ്ട് വർഷത്തിനു ശേഷം കണ്ടു മുട്ടുന്ന പഴയ കൂട്ടു കാരുടെ സംഗമ വേദി യായി മാറി ഈ സഹപാഠി സംഗമം.

get-together-padoor-school-sslc-1986-alumni-ePathram

പത്താം ക്ലാസ്സിനു ശേഷം തുടര്‍ വിദ്യാഭ്യാസ ത്തിനും ജോലി സംബന്ധ മായും പല സ്ഥല ങ്ങളി ലേക്കും ചേക്കേ റിയ വരില്‍ ചിലര്‍ ദുബാ യില്‍ വെച്ച് കണ്ടു മുട്ടു കയും തുടര്‍ന്നു രൂപ വല്‍ ക്കരിച്ച വാട്സാപ്പ് കൂട്ടായ്മ യിലൂടെ മറ്റു ദേശ ങ്ങ ളിലും കഴി യുന്ന 1986 ബാച്ച് നാലു ഡിവിഷനുകളിലും ഉണ്ടായിരുന്ന സഹ പാഠി കളെ കണ്ടെത്തുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ജീവിക്കുന്ന, പാടൂര്‍ അലീമുൽ ഇസ്‍ലാം ഹയർ സെക്ക ണ്ടറി സ്‌കൂൾ 1986 ബാച്ച് വിദ്യാർത്ഥി കളെ ഏകോപിപ്പിച്ച് ഈ വർഷം തന്നെ സ്‌കൂളിൽ എല്ലാവരും കൂടെ ഒത്തു ചേരുവാനും തീരുമാനിച്ചു കൊണ്ട് ദേശീയ ഗാനാ ലാപന ത്തോടെ സഹ പാഠി കൾ താൽക്കാലികമായി പിരിഞ്ഞു.

ഗൃഹാതുര സ്മരണ കളോടെ ഒത്തു ചേർന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥി കളുടെ കൂടി ച്ചേരൽ പഴയ സ്‌കൂൾ കാല ത്തി ലേക്കുള്ള ഒരു തിരിച്ചു പോക്കാ യിരു ന്നു എന്ന് അംഗ ങ്ങൾ പറഞ്ഞു.

ഈ കൂട്ടായ്മ യുമായി സഹ കരി ക്കുവാന്‍ 1986 ബാച്ച് അംഗ ങ്ങള്‍ വാട്സാപ്പ് വഴി ബന്ധ പ്പെടുക.

+971 50 572 0976 (നൗഷു പാടൂർ),  +971 50 612 5769 (നൗഷാദ് മൂസ)

- pma

വായിക്കുക: , , , ,

Comments Off on പാടൂര്‍ അലീമുൽ ഇസ്‍ലാം സ്‌കൂൾ സഹ പാഠി സംഗമം

Page 42 of 55« First...102030...4041424344...50...Last »

« Previous Page« Previous « കെ. എം. മാണി അന്തരിച്ചു
Next »Next Page » റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha