അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് നിറം മാറ്റുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം എന്നാ വശ്യ പ്പെട്ടു കൊണ്ട് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ‘ഇന്ത്യൻ മീഡിയ അബു ദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ എത്തി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണ ന്താന ത്തിന് നിവേദനം നൽകി.
ജനങ്ങൾക്കിട യിൽ വേർ തിരിവ് സൃഷ്ടി ക്കുന്ന വിധ ത്തിൽ പാസ്സ് പോർട്ട് രണ്ടു നിറ ങ്ങളിൽ ആക്കി മാറ്റുന്ന തിലൂടെ വിദ്യാ ഭ്യാസ പര മായി പിന്നോക്കം നിൽക്കുന്ന പൗരന്മാരെ സമൂഹ ത്തിനിട യിൽ താഴ്ത്തി കെട്ടുക യാണ് ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിര ക്കണ ക്കിനു പേർ തങ്ങളുടെ കഠിന പ്രയത്ന ത്തിലൂടെ യും മറ്റു കഴിവു കളിലൂടെ യും വിദേശ ങ്ങളിൽ മെച്ചപ്പെട്ട ജോലി ചെയ്തു വരുന്നുണ്ട്.
വിദ്യാഭ്യാസ പര മായി പിന്നിൽ നിൽക്കുന്നവർ എന്ന് മറ്റുള്ളവർക്ക് ബോധ്യ പ്പെടുത്തുന്ന വിധ ത്തിൽ പാസ്സ് പോർട്ട് നിറം മാറു ന്നതോടെ ഇത്തര ക്കാരായ ആയിര ക്കണ ക്കിന് പേർക്ക് തങ്ങളുടെ തൊഴിൽ നഷ്ട പ്പെടുന്ന അവസ്ഥയുണ്ടാകും.
അതു പോലെ തന്നെ പാസ്സ് പോർട്ടി ലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസ ങ്ങൾക്ക് ഇട യാക്കും. പ്രവാസി കൾ വിദേശ രാജ്യ ങ്ങളിലും നാട്ടിലും മേൽ വിലാസം തിരി ച്ചറി യുന്നതിനു വേണ്ടി യാണ് പൊതുവേ പാസ്സ് പോർട്ടി ലെ അവ സാന പേജ് ഉപ യോഗ പ്പെടു ത്തുന്നത്. ഇത് ഇല്ലാതാകുന്ന തോടെ ഭാവി യിൽ വിസ സംബന്ധ മായ ആവശ്യങ്ങൾ അടക്കം ഒട്ടേറെ പ്രയാസ ങ്ങൾ നേരിടേണ്ടി വരും എന്നതിൽ സംശയ മില്ല എന്നും നിവേദന ത്തിൽ ഊന്നി പറഞ്ഞു.
പതിറ്റാണ്ടു കളായി രാജ്യ ത്തിന് വിദേശ നാണ്യം നേടി ത്തരി കയും സാമ്പത്തിക രംഗത്ത് അതുല്യ മായ സംഭാ വന കൾ നൽകി വരുന്നവരു മായ പ്രവാസി കളെ ദോഷ കര മായി ബാധി ക്കുന്ന പുതിയ നീക്ക ത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം എന്നും ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി നിവേദന ത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വിദേശ കാര്യ മന്ത്രി യുമായി ചർച്ച നടത്തി കഴിയാവുന്ന തര ത്തിൽ പരിശ്രമ ങ്ങൾ നടത്തും എന്ന് ഒൗദ്യോഗിക വസതിയിൽ നടന്ന കൂടി ക്കാഴ്ചയിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം നിവേദക സംഘ ത്തിന് ഉറപ്പു നൽകി.
ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി പ്രസിഡന്‍റ് റസാഖ് ഒരുമനയൂർ, ജനറൽ സെക്രട്ടറി സമീർ കല്ലറ, ട്രഷറർ റാഷിദ് പൂമാടം, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരൻ, അംഗ ങ്ങളായ അനിൽ സി. ഇടിക്കുള, മുനീർ പാണ്ട്യാല, ടി. പി. അനൂപ്, ഷിൻസ് സെബാസ്റ്റ്യൻ എന്നിവർ ക്കൊപ്പം രാജ്യ സഭാംഗം പി. വി. അബ്ദുൽ വഹാബും സന്നിഹിത നായിരുന്നു.
- ഇന്ത്യൻ മീഡിയ ലോഗോ പ്രകാശനം ചെയ്തു
- എക്സ്പ്രസ്സ് ബാഗേജ് : നിവേദക സംഘം ഡല്‍ഹിയിലേക്ക്
- പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി
- ഇന്ത്യൻ മീഡിയ അബുദാബി ദേശീയ ദിന ആഘോഷ ങ്ങൾ
- കൈയ്യക്ഷര ത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം