അബുദാബി : കേരള ത്തിലെ പ്രളയ ത്തിൽ പാസ്സ്പോർട്ട്, വിസ, സർട്ടി ഫിക്കറ്റു കൾ തുടങ്ങിയ രേഖ കൾ നഷ്ട പ്പെട്ട പ്രവാസി കള്‍ ഉ ണ്ടെങ്കിൽ അവർക്ക് ഇളവു കൾ അനു വദി ക്കുവാൻ ശ്രമിക്കും എന്നും അതി നായി യു. എ. ഇ. അധി കൃത രു മായി ബന്ധ പ്പെടും എന്നും ഇന്ത്യൻ സ്ഥാന പതി നവ് ദീപ് സിംഗ് സൂരി.
യു. എ. ഇ. യിൽ നിന്നും അവധിക്ക് നാട്ടിലേക്കു പോയി പ്രളയം കാരണം തിരിച്ചെ ത്തുവാന്‍ കഴി യാതെ വരുന്ന വിദ്യാർ ത്ഥികളുടെ പ്രയാസ ങ്ങൾ പരി ഹരിക്കു വാനും യു. എ. ഇ. വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രാ ലയ ത്തെയും എമി റേറ്റു കളിലെ വിദ്യാഭ്യാസ അഥോ റിറ്റി കളെയും സമീപിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. വിവിധ ഇന്ത്യൻ സംഘടന കളുടെ പ്രതി നിധി യോഗ ത്തിലാണ് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി കാര്യങ്ങള്‍ വിശദീകരിച്ചത്.
യു. എ. ഇ. യിൽ നിന്നു കേരള ത്തിലെ ദുരി താശ്വാസ പ്രവർത്തന ങ്ങൾ ക്കായി സാമ്പത്തിക സഹായം ചെയ്യു വാന്‍ ഉദ്ദേ ശിക്കു ന്നവർ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കോ യു. എ. ഇ. പ്രഖ്യാപിച്ച റിലീഫ് പദ്ധതി കളി ലേക്കോ ആണ് നൽകേണ്ടത് എന്നും സ്ഥാന പതി ഓര്‍മ്മിപ്പിച്ചു.