നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

April 19th, 2017

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും നാട്ടി ലേക്കു പണം അയക്കു വാനുള്ള ധന വിനിമയ സ്ഥാപന ങ്ങളുടെ സേവന നിരക്കു കള്‍ 2017 ഏപ്രില്‍ 15 മുതല്‍ വര്‍ദ്ധി പ്പിച്ചു. ഫോറിൻ എക്സ് ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്. ഇ. ആർ. ജി) അംഗ ങ്ങളായ സ്ഥാപന ങ്ങളാണ് നിരക്കു വര്‍ദ്ധി പ്പിച്ചത്.

1000 ദിർഹം വരെ യുള്ള ഇട പാടു കൾക്ക് ഒരു ദിർഹവും അതിന് മുകളി ലുള്ള ഇട പാടു കൾക്ക് രണ്ട് ദിർഹവു മാണ് വർദ്ധി പ്പിച്ചത്.

ഇതു പ്രകാരം ആയിരം ദിര്‍ഹ ത്തിന് താഴെ യുള്ള ഇട പാടുകള്‍ക്ക് സേവന നിരക്ക് 15 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 16 ദിര്‍ഹം നല്‍കണം. ആയിരം ദിര്‍ഹ ത്തിന് മുകളിലുള്ള ഓരോ ഇട പാടിനും സേവന നിരക്ക് 20 ദിര്‍ഹം നല്‍കി യിരുന്നത് ഇനി മുതല്‍ 22 ദിര്‍ഹം നല്‍കണം. ഒന്നും രണ്ടും ദിര്‍ഹ ത്തിന്റെ വര്‍ദ്ധന ആയ തിനാല്‍ ഉപ ഭോക്താ ക്കളെ വലിയ തരത്തില്‍ ബാധിക്കില്ല എന്നാ ണു കണക്കു കൂട്ടല്‍.

പ്രവര്‍ത്തന ച്ചെലവ് അധികരി ച്ചതി നാലാണ് സേവന നിരക്കു വര്‍ദ്ധി പ്പിച്ചത് എന്നാണ് എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറിയി ച്ചത്. 2014 ജനുവരി യിലാണ് ഇതിനു മുന്‍പ് എക്സ് ചേഞ്ചു കളുടെ സേവന നിര ക്കു കൾ ഉയര്‍ത്തി യത്.

- pma

വായിക്കുക: , , , , , , , ,

Comments Off on നാട്ടിലേക്ക് പണം അയക്കു വാനുള്ള സേവന നിരക്കു കള്‍ വര്‍ദ്ധി പ്പിച്ചു

ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

April 4th, 2017

vipul-indian-consul-general-in-uae-ePathram
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.

1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര്‍ ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.

ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില്‍ എത്തുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​

April 3rd, 2017

ogo-daman-thiqa-health-insurance-ePathram
അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് കമ്പനി യായ ‘ദമാന്‍’ സേവന ങ്ങള്‍ ഇനി മുതല്‍ ദേശീയ തിരി ച്ചറി യല്‍ രേഖ യായ യു. എ. ഇ. എമി റേറ്റ്സ് ഐ. ഡി. കാര്‍ഡു കള്‍ വഴി ആയി രിക്കും.

ഔദ്യോ ഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്ത താണ് ഇക്കാര്യം. ഞായറാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

സ്വദേശി കളും വിദേശി കളും അടക്കം രാജ്യത്തെ എല്ലാ താമസ ക്കാരും അവരുടെ എമി റേറ്റ്സ് ഐ. ഡി. കയ്യില്‍ സൂക്ഷി ക്കുന്ന വരാ യതു കൊണ്ട് ഇതേ കാര്‍ഡ് ദമാന്‍ സേവന ങ്ങള്‍ ക്കായും ഉപ യോഗി ക്കാം.

യു. എ. ഇ. യിലെ സര്‍ക്കാര്‍ ആരോഗ്യ സേവന ങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന തിന്റെ ഭാഗ മായാണ് എമിറേറ്റ്‌സ് ഐ. ഡി. യില്‍ പുതിയ സേവന ങ്ങള്‍ ഉള്‍പ്പെ ടുത്തു ന്നത്. എന്നാല്‍ യു. എ. ഇ. ക്ക് പുറത്തുള്ള രാജ്യ ങ്ങളില്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ലഭി ക്കുന്ന തിന് ഇന്‍ഷ്വറന്‍സ് കാർഡ് തന്നെ ഹാജരാക്കണം.

രാജ്യാന്തര തല ത്തിലും ഇന്‍ഷ്വറന്‍സ് പരി രക്ഷക്ക് എമി റേറ്റ്സ് ഐ. ഡി. ഉപ യോഗി ക്കുവാ നുള്ള പദ്ധതി ദമാൻ ആവി ഷ്കരി ക്കുന്നുണ്ട് എന്നും സമീപ ഭാവി യിൽ ഇത് സാദ്ധ്യമാകും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​

എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

January 24th, 2017

flag-of-india-ePathram
അബുദാബി : ഇന്ത്യൻ എംബസി യിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് റിപ്പബ്ലിക് ദിനാഘോഷ ങ്ങൾക്കു തുടക്ക മാവും.

എംബസി ചാർ ഡി അഫയേഴ്‌സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതി യുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥിക ളുടെ ദേശ ഭക്‌തി ഗാനാലാപനം നടക്കും.

വിവിധ പ്രവാസി സംഘടനാ പ്രതി നിധി കളും അംഗ ങ്ങളും രാവിലെ 7. 50 ന് ഇന്ത്യൻ എംബസി യിൽ എത്തി ച്ചേരണം എന്ന് എംബസ്സി യുടെ വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

*embassy of india 

- pma

വായിക്കുക: , , , , ,

Comments Off on എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

December 25th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍  സെന്‍റ റിൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് സ്വീകരണം നൽകി.

യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡര്‍ ആയി ചുമതല യേറ്റ ശേഷം നവ്ദീപ് സിംഗ് സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി യായി രുന്നു ഇത്.

ലോക രാഷ്ട്ര ങ്ങള്‍ ഉറ്റു നോക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും നമ്മുടെ നാടിനെ പ്രതി നിധീകരിച്ച് യു. എ. ഇ. യിൽ സേവനം അനുഷ്ഠി ക്കുവാൻ സാധി ച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വീകരണ യോഗ ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. യു. എ. ഇ. യെ വളര്‍ച്ചയി ലേക്ക് നയിച്ച ഭരണാധി കാരി കളെ അദ്ദേഹം അഭി നന്ദിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികാസം ലോകം ഉറ്റു നോക്കി കൊണ്ടി രിക്കുക യാണ് എന്നും വിവിധ രാജ്യ ങ്ങളില്‍ പ്രവര്‍ ത്തി ക്കുന്ന ഇന്ത്യന്‍ സമൂഹം നൽകുന്ന സംഭാവന കൾക്ക് രാജ്യ ത്തിന്റെ പുരോഗതി യിൽ വലിയ സ്ഥാനം ഉണ്ടെന്നും അംബാസിഡർ പറഞ്ഞു.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്‍റ് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം. എ. യൂസഫലി, വൈ. സുധീർ കുമാർ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

Page 45 of 46« First...102030...4243444546

« Previous Page« Previous « ഇസ്‌ലാമിക് സെൻറർ വായനാ വാരാചരണം
Next »Next Page » ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha