അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

May 1st, 2017

sheikh-nahyan-bin-mubarak-inaugurate-yateem-eye-center-ePathram
അബുദാബി : നവീനമായ സാങ്കേതിക സംവിധാനങ്ങൾ ഉൾ ക്കൊ ള്ളിച്ച് കൊണ്ട് അബുദാബി ഖലീഫാ സിറ്റിയിൽ പ്രവർ ത്തനം ആരംഭിച്ച കണ്ണാ ശുപത്രി ‘യത്തീം ഐ സെന്റർ’ ഔപ ചാരിക ഉദ്ഘാടനം യു. എ. ഇ. സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിർവ്വഹിച്ചു. യത്തീം ഗ്രൂപ്പ് വൈസ് ചെയർ മാൻ നാസർ യത്തീം, അഹമ്മദ് യത്തീം, വൈസ് പ്രസിഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് ഷരീഫാ യത്തീം തുടങ്ങിയവർ സന്നി ഹിത രായി രുന്നു.

മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ യുടെ അമിത ഉപയോഗം കാരണം രാജ്യത്ത് നേത്ര രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന തായും എയർ കണ്ടീ ഷൻ ഉപയോഗം മൂലം ഭൂരി പക്ഷം പേരി ലും കണ്ണ് നീർ വറ്റുന്നതിലൂടെ നേത്ര വരൾച്ചയും ഇതു മൂലം നിര വധി നേത്ര രോഗ ങ്ങള്‍ ബാധിക്കുന്ന തായും ‘യത്തീം ഐ സെന്റ ർ’ ഉദ്‌ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേള നത്തിൽ വിട്രിയോ റെട്ടിനൽ സർജൻ ഡോ. സത്യം ഗരുദാദ്രി പറഞ്ഞു.

yateem-eye-center-press-meet-ePathram

മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗി ക്കുന്നവർ ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ദൂരത്തേക്ക് നോക്കുകയും 20 പ്രാവശ്യം കണ്ണടച്ചു തുറക്കു കയും ചെയ്‌താൽ നേത്ര വരൾച്ച ക്കു തടയിടുവാന്‍ സാധിക്കും എന്നും തണുത്ത വെള്ള ത്തിൽ കണ്ണു കൾ കഴുകു കയും ചെയ്യുന്നതും കണ്ണിന്റെ ആരോഗ്യ സംരക്ഷ ണത്തിന്ന് ആവശ്യ മാണ് എന്നും മെഡിക്കൽ ഡയറക്‌ടർ ഡോ. യോഗേഷ് കപൂറും വ്യക്തമാക്കി.

പ്രമേഹ വിഷൻ കെയർ, ലാസിക് ശസ്‌ത്രക്രിയ, വിഷൻ തെറപ്പി, ഡ്രൈ ഐ ക്ലിനിക് തുടങ്ങിയ നേത്ര രോഗ സംബന്ധമായ എല്ലാ വിധ ചികില്‍സ കളും മറ്റു സേവനങ്ങളും യത്തീം കണ്ണാശുപത്രി യില്‍ ലഭ്യമാണ്‍ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

യത്തീം ഗ്രൂപ്പ് വൈസ്പ്രസി ഡണ്ട് മുനീറ യത്തീം, ഡപ്യൂട്ടി വൈസ് പ്രസി ഡന്റ് ഷരീഫാ യത്തീം, സി. ഇ. ഒ. ഷഫായി എം. ഷഫായി, ജനറൽ ഒഫ്താൽ മോളജിസ്‌റ്റ് ഡോ. അഹ്‌മദ് അഫ്ര, മാർക്കറ്റിങ് മാനേജർ സബരീഷ് ശ്രീനി വാസൻ തുടങ്ങിയ വരും വാർത്താ സമ്മേള നത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അത്യാധുനിക സൗകര്യങ്ങളോടെ ‘യത്തീം കണ്ണാശുപത്രി’ ഖലീഫാ സിറ്റിയിൽ തുടങ്ങി

ക്ലീവ്​ലാൻഡ് ക്ലിനിക്ക് : ഹൃദ്രോഗത്തിനുള്ള ഒൗദ്യോഗിക ചികിത്സാ കേന്ദ്രം

April 16th, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : ഹൃദ്രോഗ ചികില്‍സ ക്കുള്ള ഒൗദ്യോഗിക കേന്ദ്ര മായി ക്ലീവ്ലാൻഡ് ക്ലിനി ക്കിനെ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി (ഹാദ്) പ്രഖ്യാ പിച്ചു. നെഞ്ചു വേദന യുമായി ആശു പത്രി യിലെ അടി യന്തര വിഭാഗത്തി ലെത്തുന്ന ആർക്കും ചികിത്സ ലഭ്യമാകും. ഹൃദ്രോഗ സംബന്ധ മായ അസുഖ മുള്ള സ്വദേ ശി കൾക്കും വിദേശി കൾക്കും ലോകോത്തര നില വാര ത്തിലുള്ള വിദഗ്ധ ചികി ത്സ 24 മണി ക്കൂറും ക്ലീവ്ലാൻഡ് ക്ലിനിക്ക് നല്‍കി വരുന്നു എന്നും ഹാദ് അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ക്ലീവ്​ലാൻഡ് ക്ലിനിക്ക് : ഹൃദ്രോഗത്തിനുള്ള ഒൗദ്യോഗിക ചികിത്സാ കേന്ദ്രം

കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്​ ചെയ്​തു

April 13th, 2017

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : തല്‍സ്ഥാനത്ത് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS-CoV) കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി അബു ദാബി ഹെല്‍ത്ത് അഥോ റിറ്റി (ഹാദ്) അറിയിച്ചു.

വൈറസ് ബാധേയറ്റ വ്യക്തി ആരോഗ്യ വകുപ്പിന്റെ കീഴില്‍ ചികിത്സയിലാണ്. മറ്റുള്ള വരിലേക്ക് വൈറസ് പകരുന്നത് തടയാന്‍ ലോക ആരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാന ദണ്ഡങ്ങളും പാലിക്കുന്നു എന്നും ഹാദ് അറിയിച്ചു.

കൊറോണ വൈറസിെന പ്രതി രോധി ക്കുന്ന തിനായി പൊതു ജന ങ്ങളും സഹ കരികണം എന്നും ഇതിന്റെ ഭാഗമായി ചുമക്കു മ്പോഴും തുമ്മു മ്പോഴും വായും മൂക്കും ടിഷ്യൂ പേപ്പർ ഉപ യോഗിച്ച് പൊത്തി പ്പിടിക്കണം.

ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ മൂടിയുള്ള മാലിന്യ ത്തൊട്ടിയിൽ കളയണം എന്നും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും സാനി റ്റൈ സർ കൊണ്ട് കൈകള്‍ വൃത്തി യാക്കണം എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

- pma

വായിക്കുക: , ,

Comments Off on കൊറോണ വൈറസ്‌ ബാധ റിപ്പോർട്ട്​ ചെയ്​തു

ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി

April 6th, 2017

supremecourt-epathram
അലഹബാദ് : എന്തു ഭക്ഷണം കഴിക്കണം എന്ന തും ഭക്ഷ്യ വസ്തുക്കളുടെ വിൽ പനയും ജീവി ക്കുവാ നുള്ള അവകാശ ത്തിന്റെ ഭാഗം എന്ന് അലഹ ബാദ് ഹൈ ക്കോട തി. ഉത്തര്‍ പ്രദേ ശില്‍ അറവു ശാല കള്‍ക്കും ഇറച്ചി ക്കട കള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാ ത്തതിന് എതിരെ വ്യാപാ രികള്‍ സമര്‍പ്പിച്ച ഹര്‍ജി പരി ഗണി ക്കവേ യാണ് കോടതി യുടെ ഈ പ്രസ്താവന.

ആരോഗ്യത്തിനു വേണ്ടി ഭക്ഷണം തെര ഞ്ഞെ ടുക്കു ന്നതിനെ തെറ്റാ യി കാണു വാനാകില്ല. ആരോഗ്യ കരമായ ഭക്ഷണം പൗരന്‍ മാര്‍ക്ക് ലഭ്യ മാക്കേ ണ്ടത് ഭരണ കൂട ത്തി ന്റെ ഉത്തരവാദിത്വം ആണെന്നും കോടതി ഉത്തരവില്‍ പറ യുന്നു. ഭക്ഷണ വുമായി ബന്ധ പ്പെട്ട കാര്യ ത്തില്‍ നിയമ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തടയുവാ നും നിയമം നടപ്പിലാ ക്കുവാനും കൃത്യ മായ പരി ശോധ നകള്‍ നടത്തണം.

ഭക്ഷണ ശീലവും അവ യുടെ വില്‍പ്പനയും ജീവിക്കു വാനുള്ള അവ കാശ ത്തിന്റെ ഭാഗ മാണ് എന്നും ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹി, സഞ്ജയ് ഹര്‍കൗലി എന്നി വരുള്‍ പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ഉത്തർ പ്രദേശിലെ ഭക്ഷണ ശീലം വളർന്നു വിക സിച്ചതും ജീവിത ത്തിെൻറ ഭാഗ മാ യതും മതേതര സംസ്കാരം കൂടി ഉൾ ച്ചേർ ന്നു കൊ ണ്ടാ ണ് എന്നും അങ്ങനെ യാണ് എല്ലാ വിഭാഗം ജന ങ്ങ ളിലും അത് നില നിന്നു വരു ന്നത് എന്നും കോടതി നിരീ ക്ഷിച്ചു.

അനധി കൃത കശാപ്പു ശാല കൾ അടച്ചു പൂട്ടലും അവ യുടെ പ്രവർത്തനം നിയന്ത്രി ക്കലും ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാ ക്കലു മാണ് ലക്ഷ്യമിട്ടത് എന്നും സർക്കാർ പറഞ്ഞു. ഇറച്ചി യുടെ ഉപഭോഗം തടയലോ എല്ലാ ഇറച്ചി ക്കട കളും അടച്ചു പൂട്ടു കയോ തങ്ങളുടെ ലക്ഷ്യമല്ല എന്ന് സർക്കാർ കോടതി യിൽ ബോധി പ്പിച്ചു.

അനധികൃത അറവു ശാലകളും ഇറച്ചി ക്കടകളും നിയന്ത്രി ക്കുവാനുള്ള പദ്ധതിയെ ക്കുറിച്ചുള്ള വിശ ദാംശ ങ്ങൾ 10 ദിവസ ത്തിനുള്ളില്‍ സമര്‍പ്പി ക്കുവാനും യു. പി. സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on ഭക്ഷണ ശീലം ജീവിക്കു വാനുള്ള അവകാശത്തിന്റെ ഭാഗം : അലഹബാദ് ഹൈക്കോടതി

ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​

April 3rd, 2017

ogo-daman-thiqa-health-insurance-ePathram
അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് കമ്പനി യായ ‘ദമാന്‍’ സേവന ങ്ങള്‍ ഇനി മുതല്‍ ദേശീയ തിരി ച്ചറി യല്‍ രേഖ യായ യു. എ. ഇ. എമി റേറ്റ്സ് ഐ. ഡി. കാര്‍ഡു കള്‍ വഴി ആയി രിക്കും.

ഔദ്യോ ഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്ത താണ് ഇക്കാര്യം. ഞായറാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

സ്വദേശി കളും വിദേശി കളും അടക്കം രാജ്യത്തെ എല്ലാ താമസ ക്കാരും അവരുടെ എമി റേറ്റ്സ് ഐ. ഡി. കയ്യില്‍ സൂക്ഷി ക്കുന്ന വരാ യതു കൊണ്ട് ഇതേ കാര്‍ഡ് ദമാന്‍ സേവന ങ്ങള്‍ ക്കായും ഉപ യോഗി ക്കാം.

യു. എ. ഇ. യിലെ സര്‍ക്കാര്‍ ആരോഗ്യ സേവന ങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന തിന്റെ ഭാഗ മായാണ് എമിറേറ്റ്‌സ് ഐ. ഡി. യില്‍ പുതിയ സേവന ങ്ങള്‍ ഉള്‍പ്പെ ടുത്തു ന്നത്. എന്നാല്‍ യു. എ. ഇ. ക്ക് പുറത്തുള്ള രാജ്യ ങ്ങളില്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ലഭി ക്കുന്ന തിന് ഇന്‍ഷ്വറന്‍സ് കാർഡ് തന്നെ ഹാജരാക്കണം.

രാജ്യാന്തര തല ത്തിലും ഇന്‍ഷ്വറന്‍സ് പരി രക്ഷക്ക് എമി റേറ്റ്സ് ഐ. ഡി. ഉപ യോഗി ക്കുവാ നുള്ള പദ്ധതി ദമാൻ ആവി ഷ്കരി ക്കുന്നുണ്ട് എന്നും സമീപ ഭാവി യിൽ ഇത് സാദ്ധ്യമാകും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​

Page 120 of 126« First...102030...118119120121122...Last »

« Previous Page« Previous « ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ പിഴ
Next »Next Page » തൃശ്ശൂര്‍ ഫെസ്റ്റ് : വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മല്‍സരങ്ങള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha