മഹാബലിപുരം: ലോകം ഉറ്റുനോക്കിയ ചെന്നൈ മഹാബലിപുരത്തെ ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പുതിയ യുഗമാണ് പിറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയതന്ത്രത്തിൻ്റെ പുതിയ പാത ഇന്ത്യ – ചൈന ഉച്ചകോടിയിലൂടെ തുറന്നു. ബന്ധം വർദ്ധിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായുള്ള ചർച്ചകൾ സഹായകമായെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.
തർക്കത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കും. ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന രാജ്യങ്ങളാണ്. ആശങ്ക പടർത്തുന്ന എന്തുകാര്യവും വിവേകപൂർവ്വം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.