ജയ്പുര്‍ : രാജസ്ഥാനില്‍ ബി. എസ്. പി. നേതാവ് മായാ വതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമ സഭ യില്‍ ആകെ യുള്ള ആറ് എം. എല്‍. എ. മാര്‍ ബി. എസ്. പി. വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇതോടെ 200 അംഗ നിയമ സഭ യില്‍ കോണ്‍ ഗ്രസ്സിന് 106 അംഗ ങ്ങളായി. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിംഗ് അവാന, ലഖന്‍ സിംഗ് മീണാ, വാജിബ് അലി, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
ഇതിനു മുന്നോടിയായി ആറ് എം. എല്‍. എ. മാരും മുഖ്യ മന്ത്രി അശോക് ഗലോട്ടു മായി ചര്‍ച്ച നടത്തു കയും തുടര്‍ന്ന് നിയമ സഭാ സ്പീക്കര്‍ സി. പി. ജോഷി യുമായി കൂടി ക്കാഴ്ച നടത്തുകയും കോണ്‍ ഗ്രസ്സില്‍ ചേരുവാ നുള്ള താല്‍ പര്യം അറിയിച്ചു കൊണ്ട് കത്ത് നല്‍കു കയും ചെയ്തു.
ആറു പേരും ഒരുമിച്ച് പാര്‍ട്ടി വിട്ട തിനാല്‍ കൂറു മാറ്റ നിരോ ധന നിയമം ബാധകം ആവില്ല. ബി. എസ്. പി. രാജ സ്ഥാനില്‍ കോണ്‍ ഗ്രസ്സ് സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കി വരിക യായിരുന്നു.