തൃശ്ശൂര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളി ലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് വിജ്ഞാ പനം പുറപ്പെടുവിക്കുന്ന 2020 നവംബർ 12 മുതൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരന്‍ അറിയിച്ചു.
നവംബർ 12 മുതൽ 19 വരെയുള്ള പ്രവൃത്തി ദിന ങ്ങളില്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് പത്രിക സമർപ്പിക്കാം.
തദ്ദേശ സ്ഥാപന ത്തിലെ വരണാധികാരി യുടേയോ ഉപ വരണാധി കാരിയു ടേയോ മുമ്പാകെ വേണം പത്രിക സമർപ്പിക്കേണ്ടത്. നാമ നിർദ്ദേശ പത്രിക യോടൊപ്പം സ്ഥാനാർത്ഥികൾ (2 എ) ഫോറവും പൂരിപ്പിച്ച് നൽകണം.
ഓരോ ദിവസവും ലഭിക്കുന്ന നാമ നിർദ്ദേശ ങ്ങളുടെ പട്ടിക യോടൊപ്പം 2 എ ഫോറവും വരണാധികാരി കൾ പ്രസിദ്ധപ്പെടുത്തും.
ഒരു തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്നയാൾ അതേ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടര്‍ ആയിരിക്കുകയും പത്രിക സമർപ്പിക്കുന്ന തീയ്യതി യിൽ 21 വയസ്സ് പൂർത്തി യാകുകയും വേണം. നാമ നിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ ഒരു വോട്ടർ ആയിരി ക്കുകയും വേണം. വിശദ വിവര ങ്ങള്‍ക്ക് പത്രക്കുറിപ്പ് സന്ദര്‍ശിക്കുക.