തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ‘കേരളോത്സവം-2025 നുള്ള ലോഗോക്കു വേണ്ടി എൻട്രികൾ ക്ഷണിച്ചു.
A4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 2025 ആഗസ്റ്റ് 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം-2025 ലോഗോ’ എന്ന് രേഖപ്പെടുത്തണം.
ലോഗോ അയക്കേണ്ട വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം- 43.
ഫോൺ: 0471 -2733139, 2733602.





തിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.



















