അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും

January 10th, 2024

awareness-about-antimicrobial-resistance-amr-ePathram
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക് മരുന്നുകൾ വിറ്റാൽ കർശ്ശന നടപടി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്‌. ഏതെങ്കിലും ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1800 425 31 82 എന്ന ടോൾ ഫ്രീ നമ്പർ മുഖേന പൊതു ജനങ്ങൾക്കും വിവരം നൽകാം.

ആൻ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കും.

പൊതു ജനങ്ങളും മരുന്ന് വ്യാപാരികളും എ. എം. ആറിനെപ്പറ്റി അവബോധം ഉള്ളവർ ആയിരിക്കണം. ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീ കരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ. എം. ആർ.

അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണു ആൻ്റി ബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധ ശേഷി കൈ വരിക്കും. ഇതിനെയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അശാസ്ത്രീയ ആൻ്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും.

നിശബ്ദ മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടന എ. എം. ആറിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണപ്പെടും എന്നാണ് പഠന റിപ്പോർട്ട്. PRD , YouTube

- pma

വായിക്കുക: , , , ,

Comments Off on അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും

കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29th, 2023

minister-k-b-ganesh-kadannappilli-ramachandran-ePathram

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇടത് മുന്നണിയിലെ മുന്‍ ധാരണ പ്രകാരം മന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്ത് എത്തിയത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് നല്‍കി.

കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളും കെ. ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും നല്‍കി. കേരള കോണ്‍ഗ്രസ്സ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നൽകിയിട്ടില്ല.

നിലവില്‍ സിനിമാ വകുപ്പ് സി. പി. എം. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്നു. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പ് എടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ല എന്ന് പാർട്ടി സെക്രട്ടേറിയറ്റ് നിലപാട് എടുത്തു എന്നാണു റിപ്പോർട്ടുകൾ.

- pma

വായിക്കുക: , , , , ,

Comments Off on കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു

December 26th, 2023

cardiology-icu-in-medical-college-and-cath-lab-catheterization-laboratory-ePathram

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം പ്രവർത്തനം തുടങ്ങും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

സ്‌ട്രോക്ക്, ശ്വാസ കോശ അണുബാധ, ഹൃദയാഘാതം, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങള്‍ തുടങ്ങി അതി സങ്കീര്‍ണമായ രോഗാവസ്ഥകളില്‍ ആശുപത്രി യിൽ എത്തുന്ന രോഗികൾക്കുള്ള മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍.

അഡ്വാന്‍സ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, ജീവന്‍ നിലനിര്‍ത്താനായി അത്യാധുനിക വെൻ്റിലേറ്റര്‍ മാനേജ് മെൻറ്‌, ഹൃദയമിടിപ്പ് നില നിര്‍ത്തല്‍, അവയവ സംരക്ഷണം, രക്ത സമ്മര്‍ദ്ദ നിയന്ത്രണം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെ സംരക്ഷിക്കുന്ന ചികിത്സാ രീതികളും ക്രിട്ടിക്കല്‍ കെയറില്‍ ഉള്‍പ്പെടും.

പ്രത്യേകം പരിശീലനം ലഭിച്ച ക്രിട്ടിക്കല്‍ കെയര്‍ ടീമിന് ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികളെയും ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന രോഗികളെയും സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ ഉറപ്പാക്കാന്‍ കഴിയും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐ. സി. യു. വിലാണ് നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആരംഭിക്കാന്‍ പോകുന്ന ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും അഞ്ച് സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു

മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു

December 24th, 2023

antoney-raju-and-ahmed-devarkovil-ePathram
തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനം രാജി വെച്ചു. ഇടതു മുന്നണിയിലെ രണ്ടര വർഷം എന്ന ധാരണ പ്രകാരമാണ് ഇരുവരും രാജി വെച്ചത്. ക്ലിഫ് ഹൗസിൽ എത്തിയാണ് ഇരുവരും മുഖ്യ മന്ത്രിക്ക് രാജി നൽകിയത്.

ഞായറാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത് എന്ന് ഇരു മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർക്ക് പകരം കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ്‌ കുമാർ (കേ​ര​ള കോ​ൺ​ഗ്ര​സ്സ്- ​ബി) എന്നിവർ മന്ത്രിമാരാവും.

- pma

വായിക്കുക: , , ,

Comments Off on മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു

കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി

December 20th, 2023

health-minister-veena-george-ePathram

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും ആശങ്ക വേണ്ട എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്‌. നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടിരുന്നു.

അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും മന്ത്രി അറിയിച്ചു.

രോഗ ലക്ഷണം ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കൊവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

നിലവിലെ കൊവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും.

കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കണം. ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ ജില്ലാ ആശുപത്രികളിൽ മാറ്റി വെക്കണം. ഓക്സിജൻ കിടക്കകൾ, ഐ. സി. യു., വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

കൊവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകണം.

കൊവിഡ് പോസിറ്റീവ് ആയാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ തുടർ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, ആശുപത്രിയിൽ എത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളിൽ ബഹു ഭൂരിപക്ഷം പേരും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ വീടുകളിൽ തന്നെയാണ് കഴിയുന്നത്.

മരണപ്പെട്ടവരിൽ ഒരാൾ ഒഴികെ എല്ലാവരും 65 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവ ആയിരുന്നു.

ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെ.എൻ-1 ഒമിക്രോൺ വേരിയെന്റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാവുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐ. സി. യു. കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐ. സി. യു. കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ. സി. യു. കിടക്കകളും ലഭ്യമാണ്. PRD

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Page 4 of 60« First...23456...102030...Last »

« Previous Page« Previous « കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
Next »Next Page » എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha