എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

April 28th, 2026

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം മെയ് 22 നും പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ പുനര്‍ മൂല്യ നിർണ്ണയം നടത്താനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തിൽ ഫലവും പ്രസിദ്ധീകരിക്കും.

ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ്. എസ്. എല്‍. സി. ഫല പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റു കളുടെ വിതരണവും ആരംഭിക്കും.

പരീക്ഷാ മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിൽ അധികം അദ്ധ്യാപകർക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ നിർദ്ദേശം നൽകി.

മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്ക് എതിരെ കർശ്ശന നടപടികൾ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും

വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

Comments Off on വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു

February 25th, 2026

kerala-government-services-on-a-single-plat-form-ePathram
തിരുവനന്തപുരം : പൊതു സേവനങ്ങളിലും ഭരണ രംഗത്തും ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള ചുവടു വെപ്പായി ‘നമ്മുടെ കേരളം’ വെബ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ സേവന ങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കു ന്ന സംവിധാനങ്ങൾ ആണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.

സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ സേവനങ്ങൾ വിരൽ ത്തുമ്പിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് പോലുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭരണ രംഗത്ത് നടപ്പിലാക്കിയ ജനകീയ പരിഷ്കാരങ്ങളുടെ കരുത്തിലാണ് ‘നമ്മുടെ കേരളം’ ആപ്പ് യാഥാർത്ഥ്യം ആവുന്നത്. സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിലെ അതി പ്രധാനമായ നാഴിക ക്കല്ലാണിത് എന്നും  മുഖ്യമന്ത്രി പറഞ്ഞു.  INSTA  P R D

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു

പി. എസ്‍. സി. പ്രായ പരിധി ഉയർത്തി

February 25th, 2026

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : പി. എസ്‍. സി. നിയമനത്തിന് അപേക്ഷിക്കുവാനുള്ള പ്രായ പരിധി 40 വയസ്സ് ആക്കി ഉയർത്തുവാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിലവിലെ പ്രായ പരിധിയിൽ (36) നിന്നും നാല് വർഷത്തെ വർദ്ധനവ് ആണിത്. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് 36 ൽ നിന്ന്‌ 40 ആക്കിയത്.

പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആക്കിയപ്പോൾ പി. എസ്‍. സി.ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ൽ നിന്ന് 36 ആക്കിയിരുന്നു.

പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 45 വയസ്സു വരെയും മറ്റ് സംവരണ (ഓ. ബി. സി.) വിഭാഗക്കാർക്ക് 43 വയസ്സു വരെയും അപേക്ഷിക്കാം. നിലവിൽ ഈ വിഭാഗങ്ങളുടെ പ്രായപരിധി യഥാക്രമം 41, 39 എന്നിങ്ങനെയായിരുന്നു.

യൂണിഫോം തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി നാല് വയസ്സു കൂടി വർദ്ധിപ്പിക്കും. ഇത് സംബന്ധിച്ച് വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും.

- pma

വായിക്കുക: , , ,

Comments Off on പി. എസ്‍. സി. പ്രായ പരിധി ഉയർത്തി

നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

Comments Off on നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

Page 3 of 7112345...102030...Last »

« Previous Page« Previous « അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
Next »Next Page » സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha