
തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നു മുതൽ ഓൺ ലൈനിൽ സമർപ്പിക്കണം. മാത്രമല്ല വൈദ്യുതി ചാർജ്ജ്, പണം അടക്കൽ എന്നിവയും ഓൺ ലൈൻ വഴി ആയിരിക്കും. സെഷൻ ഓഫീസു കളിലും ഇനി മുതൽ നേരിട്ട് പേപ്പർ അപേക്ഷകൾ സ്വീകരിക്കുകയില്ല.
പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാല താമസം ഉണ്ടാകുന്നു എന്നുള്ള പരാതികൾ പരിഗണിച്ച് കൊണ്ടാണ് അപേക്ഷകൾ ഓൺ ലൈൻ ആക്കുവാൻ കെ. എസ്. ഇ. ബി. തീരുമാനിച്ചത്.
ഓൺ ലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത് കൃത്യമായി നിരീക്ഷിക്കണം. അപേക്ഷ നൽകി രണ്ട് പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് എസ്. എം. എസ്. ആയും വാട്സാപ്പിലും ഉപയോക്താവിന് അറിയാം.
കെ. എസ്. ഇ. ബി. ഉപഭോക്തൃ സേവന വെബ് സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും അപേക്ഷാ ഫോം ലഭ്യമാക്കും. അപേക്ഷയുടെ പുരോഗതി ഓൺ ലൈനായി ട്രാക്ക് ചെയ്യാനും കഴിയും. KSEB


























