അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സ്വദേശി വൽക്കരണ പദ്ധതി യിൽ പങ്കാളി കള്‍ ആവുന്ന സ്വകാര്യ കമ്പനികൾക്ക് വിസ ഫീസിൽ ഇളവു നൽകു വാന്‍ തുടങ്ങി. കമ്പനി കളി ലുള്ള മൊത്തം തൊഴി ലാളി കളെയും അവരുടെ വിദ്യാ ഭ്യാസ യോഗ്യത യുംസ്വദേശി കളുടെ എണ്ണവും താരതമ്യം ചെയ്തു കൊണ്ടാണ് കമ്പനി കൾക്ക് വിസ ഫീസിൽ ഇളവു നൽകുക.
സ്വദേശി വൽക്കരണം പ്രോൽസാഹിപ്പി ക്കുവാനായി പ്രത്യേകം ക്ലബ്ബുകൾ രൂപീ കരിച്ചു കൊണ്ടാണ് നടപടി കൾ ശക്തമാക്കുക. ഈ ക്ലബ്ബു കളില്‍ കമ്പനികൾക്ക് അംഗത്വം നൽകും.
ഓരോ സ്ഥാപനങ്ങ ളിലും ഉള്ള സ്വദേശി ജീവനക്കാരുടെ എണ്ണം വില യിരുത്തി യാണ് അംഗത്വം നൽകുന്നത്. മാത്രമല്ല ഇവി ടങ്ങ ളിലെ തൊഴിൽ സാഹചര്യം, തൊഴിൽ നിയമനം, പരിശീലനം, നടത്തിപ്പ് എന്നി വക്കു തോത് നിശ്ച യിച്ചിട്ടുണ്ട്.
ക്ലബ്ബിൽ അംഗത്വം നേടിയ സ്ഥാപന ങ്ങൾ യോഗം ചേർന്ന് ഈ രംഗത്തെ നേട്ട ങ്ങളും തൊഴിൽ പരിചയ ങ്ങളും പരസ്പരം പങ്കു വെക്കും. സ്വകാര്യ സ്ഥാപന ങ്ങളിലെ സ്വദേശി നിയമനം കൂടുതൽ ത്വരിത പ്പെടുത്താൻ ഇതി ലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ.