തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.
കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.