അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

November 9th, 2019

supremecourt-epathram
ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.

തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.

മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.

- pma

വായിക്കുക: , , , , ,

Comments Off on അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

ലഡാക്കും ജമ്മു കശ്മീരും ഉള്‍പ്പെടുത്തി പുതിയ ഭൂപടം

November 3rd, 2019

ladak-jammu-kashmir-india-political-map-2019-ePathram
ന്യൂഡൽഹി : കേന്ദ്ര ഭരണ പ്രദേശ ങ്ങളായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ കൊള്ളിച്ച് പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. ഇതോടെ ഇന്ത്യ യുടെ ഭൂപട ത്തിൽ കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ 9 എണ്ണ മായി വര്‍ദ്ധി ക്കുകയും സംസ്ഥാന ങ്ങളുടെ എണ്ണം 28 ആയി കുറയുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർ ക്കാർ റദ്ദാ ക്കു കയും ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കു കയും ചെയ്തത് ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ആയിരുന്നു.

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ ഭൂപട ത്തിൽ ഗിൽജിത്, ഗിൽജിത് വസാ റത്ത്, ചിലാസ്, ഗോത്ര മേഖല, ലേ, ലഡാക് എന്നീ ജില്ല കളും ജമ്മു കശ്മീ രില്‍ കഠ്‍വ, സാംബ, ഉധം പൂര്‍, ദോഡ, കിഷ്ത്‍വാര്‍, രജൗരി, പൂഞ്ച്, റിയാസി, ശ്രീ നഗർ, കുൽഗാം, റംബാൻ, ഷോപ്പിയാൻ, അനന്ത്നാഗ്, ബുട്ഗാം, പുൽ വാമ, ഗണ്ടർ ബൽ, ബന്ദി പോറ, ബാരാ മുല്ല, കുപ്പു വാര, മുസഫറാ ബാദ്, മുർപൂർ എന്നീ ജില്ല കളും ഉള്‍പ്പെടുന്നു.

ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മാരുടെ നിയന്ത്രണ ത്തിലാണ് നിലവിൽ ലഡാക്ക്, ജമ്മു കശ്മീര്‍ മേഖല കളുള്ളത്. ലഡാക്കില്‍ രാധാ കൃഷ്ണ മാഥൂര്‍, ജമ്മു കശ്മീ രില്‍ ഗിരീഷ് ചന്ദ്ര മര്‍മു എന്നിവരെ യാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on ലഡാക്കും ജമ്മു കശ്മീരും ഉള്‍പ്പെടുത്തി പുതിയ ഭൂപടം

അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ

October 14th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യ തുടങ്ങിയ അഞ്ചു ഭാഷ കളില്‍ കോടതി യില്‍ നിന്നുള്ള വിധി പകർപ്പു കൾ ലഭ്യമാക്കും എന്ന്‍ അബു ദാബി ജുഡീഷ്യൽ വകുപ്പ്.

കേസുകളിൽ വിധി പ്രഖ്യാ പിച്ചു കഴിഞ്ഞാല്‍ ജുഡീ ഷ്യൽ വകുപ്പിന്‍റെ വെബ് സൈറ്റിലേക്ക് ക്യു. ആർ. കോഡ് ഉപയോ ഗിച്ച് പ്രവേ ശിച്ചാൽ വിവർത്തനം ലഭിക്കും. സുപ്രീം കോടതി അടക്കം വിവിധ കോടതി വിധി കൾ ഇങ്ങനെ അറിയു വാന്‍ കഴിയും.

കേസു മായി ബന്ധ പ്പെട്ടഎല്ലാ നടപടി ക്രമ ങ്ങളും കോടതി യില്‍ ഉപയോഗി ക്കുന്ന പ്രത്യേക പദങ്ങളും മറ്റും അറി യു വാനും ഇതിലെ വീഡിയോ ദൃശ്യ ങ്ങളി ലൂടെ കോടതി നടപടി കൾ മനസ്സിലാക്കു വാനും സാധിക്കും. യു. എ. ഇ. യിലെ വിവിധ രാജ്യ ക്കാർക്ക് ഈ സേവനം ഏറെ ഗുണ പ്രദം ആകും എന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ ആബ്രി പറഞ്ഞു.

അഞ്ചു ഭാഷ കളിൽ കോടതി പകർപ്പ് ലഭിക്കുന്ന ആദ്യ രാജ്യ മാണ് യു. എ. ഇ. സമീപ ഭാവി യിൽ കൂടു തൽ ഭാഷ കൾ ഉൾപ്പെടുത്തും എന്നും നൂതന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി യാണ് ലോകോത്തര സേവനം നൽകുന്നത് എന്നും ജുഡീഷ്യൽ വകുപ്പ് അറിയിച്ചു

 

- pma

വായിക്കുക: , , ,

Comments Off on അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

Comments Off on എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

Page 80 of 163« First...102030...7879808182...90100110...Last »

« Previous Page« Previous « അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു
Next »Next Page » വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha