തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി

April 13th, 2020

uae-ministry-of-human-resources-and-emiratisation-mohre-ePathram

അബുദാബി : കൊവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ രാജ്യ ത്തേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടു പോകാന്‍ മാതൃ രാജ്യങ്ങള്‍ തയ്യാറാകണം എന്ന് യു. എ. ഇ.

ഈ സാഹചര്യത്തില്‍ സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ല എങ്കില്‍ അത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാര്‍ പുനഃ പ്പരിശോധി ക്കുകയും അവർക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ട യില്‍ മാറ്റം വരുത്തേണ്ടി വരും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി-സ്വദേശി വൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊവിഡ്- 19 വൈറസ് ബാധിതര്‍ അല്ലാത്ത പ്രവാസി കളെ അവരുടെ നാട്ടില്‍ എത്തി ക്കുവാന്‍ തയ്യാറാണ് എന്ന് യു. എ. ഇ. അധികൃതര്‍ വിവിധ രാജ്യ ങ്ങളുടെ സ്ഥാനപതി കാര്യാ ലയ ങ്ങളെ അറിയിച്ചിരുന്നു എങ്കിലും പല രാജ്യ ങ്ങളും ഇതിനോട് പ്രതികരി ച്ചിട്ടില്ല.

ഇത്തരം രാജ്യങ്ങളു മായുള്ള തൊഴില്‍ കരാറുകള്‍ പുനഃ പ്പരിശോധിക്കും. എന്നാൽ ഏതൊക്കെ രാജ്യ ങ്ങൾക്ക് എതിരെയാണ് നടപടി ഉണ്ടാവുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

- pma

വായിക്കുക: , , , ,

Comments Off on തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി

ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

April 12th, 2020

jail-prisoner-epathram
അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.

പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

April 10th, 2020

covid-19-india-lock-down-for-21-days-ePathram
കോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹ ചര്യ ത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുവാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒഡീഷയിലും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.

കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിക്കുന്നത് പോലെ ഇന്ത്യയിലും വര്‍ദ്ധിക്കും. പഞ്ചാബും അതില്‍ നിന്ന് വ്യത്യസ്തമാകില്ല.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബില്‍ ഇപ്പോള്‍ രോഗം കുറവാണ്. എന്നാല്‍ കൊവിഡ് വൈറസ് പടര്‍ന്നു പിടിക്കാ വുന്ന താണ്. സാമൂഹിക അകലം കുറക്കുവാന്‍ കര്‍ഫ്യൂവും ലോക്ക് ഡൗണും നീട്ടുന്ന താണ് നല്ലത് എന്ന് പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

വായിക്കുക: , , , , ,

Comments Off on പഞ്ചാബിലും ഒഡിഷ യിലും ലോക്ക് ഡൗണ്‍ നീട്ടി

റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു

April 4th, 2020

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram

ദുബായ് : സാധുവായ യു. എ. ഇ. വിസ കളോടെ ഇപ്പോള്‍ രാജ്യ ത്തിന് പുറത്തുള്ള എല്ലാവരുടേയും യു. എ. ഇ. യിലേ ക്കുള്ള പ്രവേശനം രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ രണ്ട് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച കൂടി പ്രവേശനം ദീര്‍ഘി പ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി എന്നുള്ള വിവരം ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

ഇവരുടെ വിസ യുടെ കാലാവധി ഈ സമയത്ത് അവസാനിച്ചാലും വിസ റദ്ദാവുകയില്ല. സാധുവായ റെസിഡന്‍സി വിസ യുള്ളവരും ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ള വരുമായ ആളുകള്‍ പുതിയ സേവന ത്തിന്ന് ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശ കാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

Comments Off on റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു

Page 82 of 165« First...102030...8081828384...90100110...Last »

« Previous Page« Previous « വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല
Next »Next Page » തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha