ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

March 25th, 2020

narendra modi-epathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹചര്യ ത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി.

ഇന്നു മുതൽ 21 ദിവസ മാണ് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍. രോഗ ലക്ഷണം ഉള്ളവർ മാത്രമല്ല, എല്ലാവരും മുൻ കരുതലുകൾ സ്വീകരിക്കണം എന്നും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുവാന്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്നും വീടിന്റെ ലക്ഷ്മണ രേഖ വാതില്‍ പടിയാണ് അതു ലംഘിക്കരുത് എന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു

March 23rd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : കൊവിഡ്-19 വ്യാപനം തടയുന്ന തിന്റെ ഭാഗ മായി രാജ്യ ത്തെ എല്ലാ ഷോപ്പിംഗ് മാളു കളും വാണിജ്യ കേന്ദ്ര ങ്ങളും മത്സ്യ മാംസ പച്ചക്കറി മാര്‍ ക്കറ്റു കളും രണ്ടാഴ്ച ത്തേക്ക് അടച്ചിടുവാന്‍ യു. എ. ഇ. സര്‍ക്കാര്‍ തീരുമാനിച്ചു. 48 മണിക്കൂറിനു ശേഷം ഈ തീരു മാനം പ്രാബ ല്യത്തില്‍ ആകു മന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അഥോറി റ്റിയും അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു.

എന്നാല്‍ ഫാര്‍മസികള്‍, റസ്റ്റോറന്റു കള്‍, ഫുഡ് ഔട്ട് ലെറ്റുകള്‍, കോപ്പ റേറ്റീവ് സൊസൈറ്റി, ഗ്രോസറി, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവക്ക് തുറന്നു പ്രവര്‍ത്തിക്കാം. റസ്റ്റോറന്റു കളിലും ഫുഡ് ഔട്ട് ലെറ്റുകളിലും ഉപ ഭോക്താക്കള്‍ക്ക് പ്രവേശനമില്ല. പകരം ഹോം ഡെലി വറി കള്‍ മാത്രമായി പരിമിത പ്പെടുത്തിയിട്ടുണ്ട് എന്നും വാം റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വദേശികളും വിദേശികളും അടക്കമുള്ള രാജ്യത്തെ ജനങ്ങള്‍ അടിയ ന്തിര സാഹചര്യ ങ്ങളില്‍ അല്ലാതെ താമസ സ്ഥല ങ്ങളില്‍ നിന്നും പുറ ത്തേക്ക് ഇറ ങ്ങരുത് എന്ന് യു. എ. ഇ. ആഭ്യ ന്തര മന്ത്രാ ലയവും ദേശീയ ദുരന്ത നിവാ രണ അഥോറി റ്റിയും മുന്നറിയിപ്പു നല്‍കി.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധന ങ്ങള്‍ക്കു വേണ്ടി മാത്രമേ പുറ ത്തേക്ക് ഇറങ്ങു വാന്‍ പാടുള്ളൂ എന്നും അധികൃതര്‍ പൊതുജ നങ്ങ ളോട് അഭ്യര്‍ത്ഥിച്ചു.

ജോലിക്കും അടിയന്തിര സാഹചര്യ ങ്ങളിലും അല്ലാതെ വീട്ടില്‍ നിന്നും പുറത്തേക്ക് പോക രുത്. അത്യാഹിത ങ്ങള്‍ക്ക് ഒഴികെ ആശുപത്രി, ക്ലിനിക്ക് എന്നിവ സന്ദര്‍ശി ക്കരുത്. ഫേസ് മാസ്‌ക്കു കള്‍ ഉപയോ ഗിക്കണം.

പരമാവധി സ്വന്തം വാഹനങ്ങള്‍ ഉപ യോഗി ക്കണം. എന്നാല്‍ ഒരു വാഹന ത്തില്‍ മൂന്നില്‍ അധികം ആളുകള്‍ ഇരിക്കരുത്. ടാക്സി – ബസ്സ് അടക്കം എല്ലാ പൊതു ഗതാ ഗത ങ്ങളും ഉപ യോഗി ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കും.

നിയമ ലംഘകര്‍ ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമ നടപടി കള്‍ നേരിടേണ്ടി വരും എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു

കൊവിഡ്-19 പരിശോധന കൾക്ക് സ്വകാര്യ ലാബു കളി ലും സൗകര്യം

March 22nd, 2020

coronavirus-covid-19-british-era-epidemic-act-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് പരിശോധന കൾ നടത്തുവാന്‍ സ്വകാര്യ ലബോറട്ടറി കള്‍ ക്കും അനുമതി നല്‍കി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഐ. സി. എം. ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിഷ്കര്‍ശിച്ച മാന ദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്വകാര്യ ലബോറട്ടറി കള്‍ക്കും കൊവിഡ്-19 വൈറസ് പരിശോധന നടത്താം എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ പരിശോധനക്കുള്ള ചെലവ് പരമാവധി തുക 4,500 രൂപ യില്‍ കൂടരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം സാനിറ്റൈസര്‍, മാസ്ക് എന്നിവയു ടേയും പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.

200 മില്ലി സാനി റ്റൈസര്‍ 100 രൂപ യും ടൂ-പ്ലേ മാസ്ക് എട്ടു രൂപയും ത്രീ-പ്ലേ  മാസ്‌ക് 10 രൂപ യും വില നിശ്ച യിച്ചു. ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പാലി ക്കാത്ത വര്‍ക്ക് എതിരെ കര്‍ശ്ശന നടപടികള്‍ ഉണ്ടാവും എന്നും മുന്നറിയിപ്പ് നല്‍കുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ്-19 പരിശോധന കൾക്ക് സ്വകാര്യ ലാബു കളി ലും സൗകര്യം

കൊവിഡ്-19 പരിശോധന കൾക്ക് സ്വകാര്യ ലാബു കളി ലും സൗകര്യം

March 22nd, 2020

coronavirus-covid-19-british-era-epidemic-act-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് പരിശോധന കൾ നടത്തുവാന്‍ സ്വകാര്യ ലബോറട്ടറി കള്‍ ക്കും അനുമതി നല്‍കി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഐ. സി. എം. ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിഷ്കര്‍ശിച്ച മാന ദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്വകാര്യ ലബോറട്ടറി കള്‍ക്കും കൊവിഡ്-19 വൈറസ് പരിശോധന നടത്താം എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ പരിശോധനക്കുള്ള ചെലവ് പരമാവധി തുക 4,500 രൂപ യില്‍ കൂടരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം സാനിറ്റൈസര്‍, മാസ്ക് എന്നിവയു ടേയും പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.

200 മില്ലി സാനി റ്റൈസര്‍ 100 രൂപ യും ടൂ-പ്ലേ മാസ്ക് എട്ടു രൂപയും ത്രീ-പ്ലേ  മാസ്‌ക് 10 രൂപ യും വില നിശ്ച യിച്ചു. ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പാലി ക്കാത്ത വര്‍ക്ക് എതിരെ കര്‍ശ്ശന നടപടികള്‍ ഉണ്ടാവും എന്നും മുന്നറിയിപ്പ് നല്‍കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ്-19 പരിശോധന കൾക്ക് സ്വകാര്യ ലാബു കളി ലും സൗകര്യം

ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

March 17th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്ര ക്കാരും  നിര്‍ബ്ബന്ധ നിരീക്ഷണത്തില്‍ (ക്വാറന്റയിന്‍) ഇരിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തരവ്.

മാര്‍ച്ച് 18 ബുധനാഴ്ച മുതല്‍ നിര്‍ബ്ബന്ധിത ക്വാറന്റ യിന്‍ ഏര്‍പ്പെടുത്തുക. യു. എ. ഇ. , ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നി വിടങ്ങ ളില്‍ നിന്നും ഈ രാജ്യങ്ങളില്‍ ക്കൂടി വരു ന്നവര്‍ ക്കുമാണ് 14 ദിവസത്തെ നിര്‍ബ്ബന്ധിത നിരീ ക്ഷണം (ക്വാറന്റ യിന്‍) ഏര്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിട്ടുള്ളത്.

സൗദി അറേബ്യ യില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിലവില്‍ നിറുത്തി വെച്ചി ട്ടുണ്ട് എന്നതിനാല്‍ ആയിരിക്കണം സൗദി അറേബ്യ യുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തര വില്‍ ഇല്ല. തുര്‍ക്കി, യൂറോപ്പ്, യു. കെ. എന്നിവിട ങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച്18 മുതല്‍ 31 വരെ രാജ്യ ത്ത് പ്രവേശനം ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

Page 84 of 165« First...102030...8283848586...90100110...Last »

« Previous Page« Previous « പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി
Next »Next Page » ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha