അബുദാബി : കുടുംബ വിസക്കുള്ള മാന ദണ്ഡ ങ്ങളില്‍ ഇളവു വരുത്തി ക്കൊണ്ട് യു. എ. ഇ. സര്‍ ക്കാര്‍. പുതിയ നിയമം അനു സരിച്ച് 4000 ദിര്‍ഹം മാസ ശമ്പള മോ 3000 ദിര്‍ഹം ശമ്പളവും കമ്പനി താമസ സൗകര്യവുമുള്ള പ്രവാസിക്ക് ഭാര്യ യെ അല്ലെങ്കിൽ ഭർത്താ വിനെ യും 18 വയസ്സു വരെ പ്രായ മുള്ള ആൺ മക്കള്‍, അവിവാഹി തരായ പെൺ മക്കള്‍ എന്നിവരെ സ്പോണ്‍സര്‍ ചെയ്യാം.
കുടുംബ വിസക്കായി ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ്, സാലറി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ് മെന്റ്, അറബി യില്‍ തര്‍ജ്ജമ ചെയ്ത വിവാഹ സര്‍ട്ടി ഫിക്കറ്റ് (എംബസ്സി സാക്ഷ്യ പ്പെടു ത്തി യത്), തൊഴില്‍ കരാര്‍ എന്നിവയും കുട്ടി കള്‍ ക്കുള്ള വിസക്കായി മേല്‍ പ്പറഞ്ഞവ യോ ടൊപ്പം കുട്ടികളുടെ ജനന സര്‍ട്ടിഫി ക്കറ്റ് (എംബസ്സി സാക്ഷ്യപ്പെടുത്തി / അറബി യില്‍ തര്‍ജ്ജമ ചെയ്തത്) ഭര്‍ത്താ വി ന്റെ സമ്മത പത്രം എന്നിവ യാണ് സമര്‍പ്പി ക്കേണ്ടത്.
ഏറ്റവും ചുരുങ്ങിയത് 5000 ദിര്‍ഹം മാസ ശമ്പളം ഉള്ള വരും പ്രത്യേക കാറ്റ ഗറി യില്‍ ഉള്‍പ്പെട്ട ജോലി വിസ ഉള്ള വര്‍ക്കും മാത്രമാണ് നിലവില്‍ കുടുംബ ത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള അനുമതി ഉള്ളത്.
എന്നാല്‍ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നതോടെ സ്പോണ്‍ സര്‍ ചെയ്യുന്ന ആളുടെ വിസ യിലെ ജോലി യോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധന കളോ ബാധക മല്ല എന്ന് ഫെഡ റല്‍ അഥോ റിറ്റി ഫോര്‍ ഐഡി ന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ് അധികൃതര്‍ അറി യിച്ചു.
രക്ഷിതാക്കൾക്ക് ഒപ്പം യു. എ. ഇ. സന്ദർശി ക്കുന്ന 18 വയസ്സിനു താഴെയുള്ള മക്കൾക്ക് വിസ ഫീസ് ഒഴി വാക്കുന്ന പദ്ധതിയും നിലവിൽ വന്നു.
എല്ലാ വർഷവും ജൂലായ് 15 മുതല്‍ സെപ്റ്റംബർ 15 വരെ യുള്ള കാലയളവില്‍ എത്തുന്ന വര്‍ക്കു നല്‍കുന്ന ഈ ആനുകൂല്യം വിനോദ സഞ്ചാരികള്‍ ക്ക് ഏറെ ഗുണ കരമാവും.
* new visa rules for family