ന്യൂഡല്‍ഹി : രാജ്യത്ത് ഇ – സിഗരറ്റ് (ഇലക്ട്രോണിക് സിഗരറ്റ്) നിര്‍മ്മാണവും വിപണ നവും നിരോധിക്കും എന്ന് കേന്ദ്ര ധന വകുപ്പു മന്ത്രി നിര്‍മ്മല സീതാ രാമന്‍.
കൂടാതെ ഇ – സിഗര റ്റിന്റെ പരസ്യ ങ്ങള്‍, സംഭരണം, ഇറക്കുമതി, കയറ്റുമതി എന്നിവ യും നിരോധിച്ചു എന്നും മന്ത്രി അറിയിച്ചു. ഇ – സിഗരറ്റ് നിരോധന നിയമം നടപ്പി ലായാല്‍ ഇതിന്റെ ഉപയോഗ ത്തിനു ഒരു വര്‍ഷം തടവു ശിക്ഷ യും ഒരു ലക്ഷം രൂപ പിഴയും ചുമത്തി നിയമം കര്‍ശ്ശനമാവും എന്നും മന്ത്രി നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.
Union Cabinet approves the promulgation of the Prohibition of Electronic Cigarettes (production, manufacture, import, export, transport, sale, distribution, storage and advertisement) Ordinance, 2019 pic.twitter.com/T9dF8pueql
— Doordarshan News (@DDNewsLive) September 18, 2019
സിഗരറ്റിൽ നിന്ന് മോചനം നേടുക എന്ന ഉദ്ദേശ ത്തോടെ യാണ് പലരും ഇ – സിഗരറ്റി നെ ആശ്രയിച്ചത്. അതു കൊണ്ടാണ് ഇ – സിഗരറ്റിന് സ്വീകാര്യത ലഭിച്ചതും.
ആളുകൾ പിന്നീട് ഇതിനും അടിമപ്പെടുക യായിരുന്നു. പുക മണം ഇല്ലാത്ത തിനാല്‍ ആളുകള്‍ പെട്ടെന്നു തന്നെ ആകൃഷ്ടരാവുക യാണ്. ഇ – സിഗരറ്റി ലൂടെ നിക്കോട്ടിന്‍ വലിയ അളവില്‍ ഉള്ളില്‍ എത്തുന്നുണ്ട്. ഇ – സിഗരറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 150 ഓളം രുചി കളിൽ 400 ഓളം ബ്രാന്‍ഡുകളില്‍ ഇവ ലഭ്യമാണ്.