അബുദാബി : കലാലയം സാംസ്കാരിക വേദി യുടെ ബാനറിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് (പത്താ മത് എഡിഷൻ കലാ – സാഹിത്യ മത്സര ങ്ങൾ) ജനു വരി 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബു ദാബി ഫോക് ലോർ തിയ്യേറ്റ റിൽ വെച്ച് നടക്കും.
കഥ, കവിത, പ്രബന്ധം, പ്രസംഗം, മാപ്പിള പ്പാട്ട്, ഖവാലി, ദഫ് മുട്ട്, സംഘ ഗാനം തുടങ്ങിയ ഒട്ടേറെ ഇന ങ്ങളി ലായി അഞ്ചു സെക്ടറു കളിൽ നിന്നുള്ള നാനൂ റോളം പ്രതിഭ കൾ മാറ്റുരക്കും.
വൈകുന്നേരം നാലു മണിക്ക് പ്രശസ്ത ഗായകൻ അബ്ദു ശുക്കൂർ ഇർഫാനി ചെമ്പരിക്ക നേതൃത്വം നൽകുന്ന ‘ഇശൽ മെഹ്ഫിൽ’ അരങ്ങേറും.
തുടർന്ന് നക്കുന്ന സമാപന സംഗമ ത്തിൽ ആർ. എസ്. സി. ഗൾഫ് കൗൺസിൽ മുൻ ജന റൽ കൺ വീനറും പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്ററു മായ ടി. എ. അലി അക്ബർ സന്ദേശ പ്രഭാ ഷണം നടത്തും.
ഖാൻ സമാൻ സുറൂർ ഖാൻ (മാനേജിംഗ് ഡയ റക്ടര്‍ അൽ ഇബ്റാഹീമി ഗ്രൂപ്പ്), യൂസഫ് ചാവ ക്കാട് (മാനേ ജിംഗ് ഡയ റക്ടര്‍ ലൈറ്റ് ടവർ ഇല്യൂ മിനേഷൻസ്) തുട ങ്ങിയ പ്രമുഖരും സംബ ന്ധിക്കും.
അബുദാബി ബസ്സ് സ്റ്റേഷനു സമീപ ത്തുള്ള ഫോക് ലോർ തിയ്യേറ്റർ ലൊക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദ വിവര ങ്ങൾക്ക് ബന്ധപ്പെടുക : 055 793 2819