സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

April 7th, 2019

malayalee-samajam-36-th-literary-award-gets-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം മുപ്പത്തി ആറാ മത് സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവു മായ റഫീഖ് അഹ മ്മദിന് സമ്മാനിച്ചു.

സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യ ക്ഷത വഹിച്ചു. സമാജം സുവർണ്ണ ജൂബിലി യുടെ ഭാഗ മായി തയ്യാറാ ക്കിയ സമാജം സ്മരണിക (സുവനീർ) റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, കെ. വി. ബഷീർ, എം. യു. ഇർഷാദ്, ജെറിൻ കുര്യൻ ജേക്കബ്ബ്, എ. എം. അൻ സാർ, അനീഷ് ബാല കൃഷ്ണൻ, പുന്നൂസ് ചാക്കോ, ബിജു കിഴക്ക നേല, സാംസൺ, റഫീഖ് പി. ടി. എന്നി വർ പ്രസംഗിച്ചു.

റഫീക്ക് അഹമ്മദിന്റെ തെര ഞ്ഞെ ടുത്ത കവിത കളുടെ ദൃശ്യാവിഷ്ക്കാരം ചടങ്ങിന് കൊഴുപ്പേകി.

- pma

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

സമാജം സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും

April 4th, 2019

samajam-literary-award-for-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം 36 ആമത് സാഹിത്യ പുരസ്‌കാരം പ്രമുഖ കവിയും ഗാന രചയി താവു മായ റഫീഖ് അഹ മ്മദിന് സമ്മാ നിക്കും.

ഏപ്രിൽ 5 വെള്ളി യാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജം ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ – സാംസ്കാരിക -സാഹിത്യ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

പ്രൊഫ. മധു സൂദനൻ നായർ ചെയർ മാനും കെ. എസ്. രവി കുമാർ, ബി. മുരളി, എ. എം. മുഹമ്മദ് തുട ങ്ങി യവർ അംഗ ങ്ങളാ യിട്ടു ള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടി കൾ അര ങ്ങേറും.

റഫീക്ക് അഹമ്മദിന്റെ തെരഞ്ഞെടുത്ത കവിത കളുടെ ദൃശ്യാവിഷ്കാരം, പരിപാടി യുടെ ആകർ ഷണം ആയി രിക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

Comments Off on അഷിത അന്തരിച്ചു

ഖാഫില ദഫ് ടീമിനു അഭിനന്ദനം

February 13th, 2019

skssf-team-kannur-duff-winners-sarga-layam-2019-ePathram
അബുദാബി : ഗൾഫ് സത്യധാര യു. എ. ഇ. നാഷണൽ ‘സർഗ്ഗ ലയം 2019’ കലാ – സാഹിത്യ മത്സര ത്തിൽ ദഫ് കളി യിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സോൺ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഖാഫില ദഫ് ടീമിനെ എസ്‌. കെ. എസ്‌. എസ്‌. എഫ്. കണ്ണൂർ ജില്ലാ കമ്മിററി  അഭി നന്ദിച്ചു.

അൽ ഐൻ, ദിബ്ബ, ഖോർ ഫുക്കാൻ എന്നീ സോണു കളിൽ നിന്നും യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി സബ് ജൂനിയർ, ജൂനിയർ , ജനറൽ വിഭാഗ ങ്ങളി ലായി 300 ഓളം കലാ പ്രതിഭകൾ 54 ഇന ങ്ങളി ലാ യിട്ടാണ് ‘സർഗ്ഗ ലയം 2019’ മാറ്റുരച്ചത്.

വാശിയേറിയ ദഫ് കളി മത്സര ത്തിൽ ഇഞ്ചാടിഞ്ച് പോരാട്ട ത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് അബു ദാബിക്കു വേണ്ടി മത്സരിച്ച കണ്ണൂർ ജില്ല യുടെ ഖാഫില ദഫ് സംഘം ഒന്നാമതായത്.

ദഫ് കളി പരിശീലിപ്പിച്ച ജഅ്ഫർ രാമന്തളി, അബൂ ബക്കർ രാമന്തളി, ഗാനം ആലപിച്ച മശ്ഹൂദ് നീർച്ചാൽ , കോഡി നേറ്റർ വാഹിദ് മാടായി, മത്സരാർത്ഥി കൾ എന്നിവരെ യും ജി ല്ലയിൽ നിന്നും വിവിധ ഇന ങ്ങളിൽ മത്സരിച്ച കലാ പ്രതിഭ കളെയും എസ്‌. കെ. എസ്‌.എസ്‌. എഫ്. അബു ദാബി കണ്ണൂർ ജില്ലാ കമ്മിററി അഭി നന്ദിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഖാഫില ദഫ് ടീമിനു അഭിനന്ദനം

വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

January 17th, 2019

cinema-kada-venu-nagavalli-memorial-short-film-fest-ePathram
തിരുവനന്തപുരം : സിനിമാ കൂട്ടായ്മ യായ ‘സിനിമ കട’ യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന’വേണു നാഗ വള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ ജനുവരി 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ തിരു വനന്ത പുരം വൈലോ പ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്തരിച്ച നടനും തിര ക്കഥാ കൃത്തും സംവി ധായ കനു മായ വേണു നാഗവള്ളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ഈ ഫെസ്റ്റി വലില്‍ കേരള ത്തി നകത്തും പുറത്തും ഒരുക്കിയ മികച്ച ഹ്രസ്വ ചിത്രങ്ങളെ ഉൾപ്പെ ടുത്തി യിട്ടുണ്ട്.

മലയാള സിനിമ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെ ടുക്കുന്നചലച്ചിത്ര മേള യിൽ സിനിമാ ചർച്ച കൾ, സെമിനാർ, ‘ചിത്ര യാനം’ എന്ന പേരിൽ സിനിമ ക്വിസ് തുടങ്ങി യവയും ഉണ്ടാ യിരിക്കും.

ലോകത്ത് എല്ലാ യിട ത്തു മുള്ള മല യാളി കളായ സിനിമാ പ്രേമി കളുടെ സൃഷ്ടി കളെ ‘സിനിമ കട’ യി ലൂടെ പരി ചയ പ്പെടു ത്തു വാനും സാധിക്കും.

വിവരങ്ങൾക്ക് 0091 97 46 09 66 97

- pma

വായിക്കുക: , , ,

Comments Off on വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

Page 27 of 47« First...1020...2526272829...40...Last »

« Previous Page« Previous « ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്
Next »Next Page » അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha