ഐ. എസ്​. സി. മാപ്പിള പ്പാട്ടു മത്സരം : സാനി പ്രദീപിന്​ ഒന്നാം സ്​ഥാനം

October 30th, 2017

logo-alain-isc-indian-social-centre-ePathram
അല്‍ ഐന്‍ : ഇന്ത്യൻ സോഷ്യൽ സെന്റര്‍ (ഐ. എസ്. സി) കലാ വിഭാഗം സംഘടി പ്പിച്ച യു. എ. ഇ. തല മാപ്പിള പ്പാട്ടു മത്സര ത്തിൽ കണ്ണൂർ സ്വദേശിനി സാനി പ്രദീപ് ഒന്നാം സ്ഥാനം നേടി. തൃശൂർ സ്വദേശിനി ഹിഷാന അബൂ ബക്കർ, സനം ശരീഫ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാന ങ്ങളോ ടെ വിജയിച്ചു.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള പത്തു പേരാണ് അവസാന റൗണ്ടിൽ മത്സര ത്തിൽ മാറ്റു രച്ചത്. ബ്രീസ്, കുഞ്ഞുട്ടി എന്നിവർ ആയിരുന്നു വിധി കർത്താ ക്കൾ.

- pma

വായിക്കുക: , , , , , ,

Comments Off on ഐ. എസ്​. സി. മാപ്പിള പ്പാട്ടു മത്സരം : സാനി പ്രദീപിന്​ ഒന്നാം സ്​ഥാനം

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

Comments Off on പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച

October 19th, 2017

gulf-sathyadhara-magazine-fifth-annual-celebration-ePathram
അബുദാബി : ഗൾഫ് സത്യ ധാര മാസിക യുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ 2017 ഒക്ടോബർ 20 വെള്ളി യാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കും.

പുസ്തക മേള, മീഡിയാ സെമിനാർ , പൊതു സമ്മേളനം എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് സംഘടി പ്പിക്കുന്ന ആഘോഷ പരിപാടി യില്‍ കേരള ത്തിൽ നിന്നുള്ള പ്രമുഖ രും സംബന്ധിക്കും.

വായിച്ചു കഴിഞ്ഞ പുസ്തക ങ്ങളും പുതിയ പുസ്തക ങ്ങളും ഉൾക്കൊള്ളിച്ച് ഇസ്‌ലാമിക് സെന്ററിൽ ഒരു ക്കുന്ന ‘പുസ്തക മേള’ ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകു ന്നേരം 7 മണിക്ക് വി. ഡി .സതീശൻ എം. എല്‍. എ. ഉത്ഘാടനം ചെയ്യും.

ഒക്ടോബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് തുടക്കം കുറിക്കുന്ന മീഡിയാ സെമിനാറില്‍ “ആധുനിക ഇന്ത്യ നേരി ടുന്ന പ്രധാന വെല്ലു വിളി കളിൽ മീഡിയ യുടെ പങ്ക് എന്താണ്” എന്ന വിഷയ ത്തില്‍ അഡ്വ. ജയ ശങ്കർ, എ. സജീവൻ, അഡ്വ. ഓണ മ്പിളളി മുഹമ്മദ് ഫൈസി, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ച യും നടക്കും. എം. എ. അഷ്‌റഫലി പരിപാടി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഗള്‍ഫ് സത്യധാര അഞ്ചാം വാര്‍ഷിക ആഘോഷ പൊതു സമ്മേളനം സയ്യിദ് അലി അൽ ഹാഷിമി ഉത്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം. അ. യൂസഫലി, വി. ഡി. സതീശൻ എം. എല്‍. എ. ,ഡോ. ഷംസീർ വയലിൽ, അഡ്വ. ജയശങ്കർ, അഡ്വ. ഓണ മ്പിള്ളി മുഹമ്മദ്‌ ഫൈസി, പ്രമോദ് മാങ്ങാട്ട് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗൾഫ് സത്യധാര അഞ്ചാം വാർഷികം വെള്ളിയാഴ്ച

വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

October 9th, 2017

vtv-damodaran-epathram
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.

വി. ടി. വി. യുടെ  ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി  യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.

ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച  വി. ടി. വി.  അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

Comments Off on വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

October 8th, 2017

ayalar-award-for-td-ramakrishnan-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി. ഡി. രാമ കൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് പുരസ്‌കാരം. വയലവാര്‍ രാമ വര്‍മ്മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

2014 ല്‍ പ്രസിദ്ധികരിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന നോവലി ലൂടെ യാണ് ടി. ഡി. രാമ കൃഷ്ണനെ വയലാര്‍ പുരസ്കാരം തേടി എത്തിയത്. പ്രൊഫസര്‍. തോമസ് മാത്യു, ഡോ. കെ. പി. മോഹനന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആയി രുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

Page 36 of 47« First...102030...3435363738...Last »

« Previous Page« Previous « കേരളത്തിന്‍റെ മത സൗഹാർദ്ദം മാതൃക : രാഷ്​ട്രപതി
Next »Next Page » സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha