ഷാർജ : പാം പുസ്തക പ്പുര യുടെ 2017 ലെ ‘അക്ഷര മുദ്ര’ പുരസ്കാരം സാഹിത്യ കാരനും പ്രഭാഷ കനു മായ പി. മണി കണ്ഠന് സമ്മാനിക്കും.
സാഹിത്യ ത്തിലെ സമഗ്ര സംഭാ വന ക്കുള്ള പാം പുസ്തക പ്പുര യുടെ ‘അക്ഷര മുദ്ര’ പുരസ്കാരം യു. എ. ഇ. യിലെ എഴുത്തു കാർക്ക് എല്ലാ വർഷവും നൽകി വരുന്നുണ്ട്. സാഹിത്യ സാംകാ രിക രംഗത്ത് മണി കണ്ഠൻ നൽകിയ സംഭാ വന കളെ മുൻ നിർത്തി യാണ് പുര സ്കാരം നൽകുന്നത്. ഫെബ്രുവരി യിൽ നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുര സ്കാരം സമ്മാ നിക്കും.
മലപ്പുറം ജില്ല യിലെ എടപ്പാൾ പന്താവൂർ സ്വദേശി യായ മണി കണ്ഠൻ രണ്ട് പതിറ്റാണ്ടിലേറെ യായി യു. എ. ഇ . യിലെ സാഹിത്യ സാം സ്കാ രിക രംഗത്ത് സജീവ സാന്നിദ്ധ്യ മാണ്.
‘മലയാളിയുടെ സ്വത്വാ ന്വേഷണ ങ്ങൾ’ എന്ന ആദ്യ പുസ്തക ത്തിന് കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ പുര സ്കാരം ലഭിച്ചു . ‘പുറത്താക്കലിന്റെ ഗണിതം’ എന്ന പഠന ഗ്രന്ഥവും ‘പ്രവാസ ത്തിന്റെ ജീവ പര്യന്ത വാർത്ത കൾ’ എന്ന ആത്മ കഥാ പര മായ നോവലു മാണ് മറ്റു കൃതി കൾ.
മുംബൈ യൂണി വേഴ്സിറ്റി യിൽ എഞ്ചിനീയറിംഗ് അദ്ധ്യാ പക നായിരുന്ന മണി കണ്ഠൻ ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ് മാനേജ് മെന്റ് സ്പെഷ്യലിസ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ : ഡോക്ടർ. സ്മൃതി. മക്കൾ : ഋഥ്വിക്ക് മണി കണ്ഠൻ, അഭിരാം മണികണ്ഠൻ.