
ദുബായ് : യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി കള്‍കായി ഏർപ്പെ ടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക കവിതാ പുര സ്കാരം പ്രഖ്യാ പിച്ചു.

ഷീബാ ഷിജു വിന്റെ ‘ഒസ്യത്ത്’ എന്ന കവിത യാണ്‍ ഒന്നാം സമ്മാനം നേടി യത്. മനീഷ് നരണിപ്പുഴ യുടെ ‘ഒറ്റ ഫ്രെയി മിലും ഒതുങ്ങാതെ’ എന്ന കവിത രണ്ടാം സ്ഥാനവും സൈഫുദ്ദീൻ തൈക്കണ്ടി യുടെ ‘സ്വാതന്ത്യം’ എന്ന കവിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാർച്ച് മൂന്ന് വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സംഘടിപ്പി ക്കുന്ന ‘സ്നേഹ സായാഹ്നം’എന്ന പരിപാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാ രങ്ങൾ സമ്മാ നിക്കും.
എഴുത്തു കാരനും മാധ്യമ പ്രവർത്ത കനു മായ ജയറാം സ്വാമി അദ്ധ്യ ക്ഷനും പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര, ഗിരിജാ നവനീത്, സി. പി. അനിൽ കുമാർ, ഹണി ഭാസ്കരൻ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് വിജയി കളെ തീരുമാനിച്ചത്.




ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.






















