അബുദാബി : ചിറയിന്‍ കീഴ് അന്‍സാറിന്റെ സ്മരണ ക്കായി ഫ്രണ്ട്സ് എ. ഡി. എം. എസ്. ഏര്‍പ്പെടു ത്തിയ ‘ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്’ എറണാ കുളം ആസ്ഥാന മാക്കി ജീവ കാരുണ്യ രംഗത്ത് പ്രവര് ത്തി ക്കുന്ന ‘വെല്‍ ഫെയര്‍ സര്‍വ്വീസ് എറണാകുളം (സഹൃദയ)’ എന്ന കൂട്ടായ്മക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.
സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകു ന്നേരം എട്ടു മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണ ത്തില്‍ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി യവര്‍ സംബന്ധിക്കും. സഹൃദയ ഡയറ ക്ടര്‍ ഫാ. പോള്‍ ചെറുപ്പുള്ളി പുരസ്കാരം ഏറ്റു വാങ്ങും.
അംഗ വൈകല്യമുള്ള വരുടെ പുനരധിവാസ പ്രവര് ത്തന രംഗത്ത് കഴിഞ്ഞ അഞ്ചു പതിറ്റാ ണ്ടായി സജീവ മാണ് സഹൃദയ. അതു കൊണ്ട് തന്നെ ചിറയന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാര ത്തിന് ഏറെ അര്‍ഹത പ്പെട്ട താണ് സഹൃദയ എന്ന് ഫ്രണ്ട്സ് എ. ഡി. എം. എസ്. ഭാര വാഹികള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പാലോട് രവി, തലേ ക്കുന്നില് ബഷീര്‍, കണിയാ പുരം സൈനുദ്ധീന്‍ എന്നി വര് അടങ്ങുന്ന കമ്മിറ്റി യാണ്‘വെല്‍ ഫെയര്‍ സര്‍വ്വീസ് എറണാകുളം (സഹൃദയ)’യെ പുര സ്കാര ത്തിനായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേ ളന ത്തില്‍ പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്ര ട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ കൃഷ്ണന്, രക്ഷാധികാരി ടി. എ. നാസര്‍, എ. എം. അന്‍സാര്‍, ഫസലു ദ്ധീന് തുടങ്ങിയവര്‍ സംബ ന്ധിച്ചു.
- Tag – Malayalee Samajam
- ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി
- അന്‍സാര്‍ : പൊതു പ്രവര്‍ത്തന ത്തിന്റെ പ്രവാസ മാതൃക
- അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡ് റീജ്യണല്‍ കാന്‍സര്‍ സെന്ററിന്
- ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ് എം. ആര്. സി. എച്ചിന്
- അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും : ജി. കാര്ത്തികേയന് മുഖ്യാതിഥി
- മൂന്നാമത് മുഗൾ ഗഫൂർ സ്മാരക പുരസ്കാര സമർപ്പണവും സംഗീത നിശയും