അബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാല വേദി കമ്മിറ്റി കളുടെ തെര ഞ്ഞെടുപ്പ് നടന്നു. സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വിഭാഗം കൺവീനർ അപർണ്ണ സന്തോഷ്. ജോയിന്റ് കൺ വീനര്‍ മാരായി അനു പമ ബാനർജി, നിമ്മി ജോഷി എന്നിവരെ തെര ഞ്ഞെടുത്തു.
സമാജം ബാലവേദി ഭാരവാഹികൾ : ആദിൽ അൻസാർ (പ്രസിഡണ്ട്), പവിത്ര സുധീർ (ജനറൽ സെക്രട്ടറി), കാർത്തിക് ബാനർജി, ഫാഹ്മിയ (വൈസ് പ്രസിഡണ്ടു മാർ), സാമിർ റഫീഖ്, ഹന അബൂബക്കർ (ജോയിന്റ് സെക്രട്ടറി മാർ), അനന്തു സജീവ് (ചീഫ് കോഡി നേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ആയിഷ സക്കീർ, സൗദ നസീർ എന്നിവർ പ്രസംഗിച്ചു.