അബുദാബി : കലാ – സാംസ്കാരിക – ജീവ കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യ മായ ‘അബു ദാബി സാംസ്കാരിക വേദി’ യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
അനൂപ് നമ്പ്യാർ (പ്രസിഡണ്ട്), ടി. വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), സാബു അഗസ്റ്റിൻ (ട്രഷറർ) എന്നിവ രുടെ നേതൃത്വ ത്തിലാണ് പുതിയ ഭരണ സമിതി അധി കാരം ഏറ്റെടുത്തത്.
അബുദാബി സാംസ്കാരിക വേദി യുടെ പുതിയ കമ്മിറ്റി -2018
മൊയ്തീൻ അബ്ദുൽ അസീസ് (വർക്കിംഗ് പ്രസിഡണ്ട്), മുജീബ് അബ്ദുൽ സലാം, രാജീവ് വത്സൻ, ബാബു അയ്യ പ്പൻ (വൈസ് പ്രസി ഡണ്ടു മാർ), എം. രാജേഷ് കുമാർ. ഓ. പി. സഗീർ, അൻസാർ വെഞ്ഞാറമൂട് (ജോയിന്റ് സെക്രട്ടറി മാർ), വി. വി. രവി, (ജോയിന്റ് ട്രഷറർ), അനീഷ് ഭാസി, ഇ. പി. സന്തോഷ് കുമാർ (കോഡിനേ റ്റര്‍ മാര്‍), സലിം നൗഷാദ് (ആർട്സ് സെക്ര ട്ടറി), ഹാറൂൺ മുരുക്കും പുഴ (സ്പോർട്സ് സെക്ര ട്ടറി), സുരേഷ് കാന (ജീവ കാരുണ്യ വിഭാഗം) എന്നിവ രാണ് മറ്റു ഭാര വാഹികള്‍.
എ. സി. അലി, ജിൽസൺ കൂടാളി, രാജേഷ് കുമാർ, സുവീഷ് ഭാസി, ശീലു മാത്യു, ബിമൽ കുമാർ, ഇ. എം. മനോജ് കുമാർ, അബ്ദുൽ വഹാബ്, അബ്ദുൽ ഗഫൂർ എന്നിവരെ ‘സാംസ്കാരിക വേദി‘ യുടെ എക്സി ക്യൂട്ടീവ് അംഗ ങ്ങളാ യും തെരഞ്ഞെടുത്തു.
അബു ദാബി മലയാളി സമാജം മുൻ പ്രസിഡണ്ട് മനോജ് പുഷ്കർ മുഖ്യ രക്ഷാധി കാരി യും ചന്ദ്ര സേനൻ പിള്ള, ഇ. പി. നിസാറു ദ്ധീൻ, ഹരി കുമാർ, മത്താർ മോഹനൻ, കേശവൻ ലാലി എന്നിവർ രക്ഷാ ധികാരി കളുമാണ്.