
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓൺ ലൈൻ വെർച്വല്‍ സമ്മർ ക്യാമ്പ് ‘വേനൽ പ്പറവകൾ’ ആഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും.
എല്ലാ വര്‍ഷവും വേനല്‍ അവധി ക്കാലത്ത് സംഘടി പ്പിച്ചു വരുന്ന അനുരാഗ് മെമ്മോ റിയല്‍ സമാജം സമ്മര്‍ ക്യാമ്പ്, കൊവിഡ് സാഹ ചര്യ ത്തിലാണ് ഓണ്‍ ലൈന്‍ വെർച്വല്‍ ക്യാമ്പ് ആക്കി മാറ്റിയത്.
സ്കൂൾ അവധികളും തുടർച്ച യായ ലോക്ക് ഡൗണു കളും കാരണം വീടുകളിലും ഫ്ലാറ്റു കളിലും അകപ്പെട്ടു പോയ കുട്ടികളെ ഊർജ്ജ സ്വലരാക്കി മാറ്റുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് വൈവിധ്യമാര്‍ന്ന ആശയ ങ്ങൾ ഉൾപ്പെടുത്തി അബുദാബി മലയാളി സമാജം ‘വേനൽ പ്പറവകൾ’ ഒരുക്കുന്നത് എന്നും ഭാര വാഹികള്‍ അറിയിച്ചു.
എം. എൻ. കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ് കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമ തീരം, ഇബ്രാഹിം ബാദുഷ, ഇ. ആർ. ബി. ഗോപ കുമാർ, രമേശ് ജി. പറവൂർ, മണി ബാബു, രാജു മാത്യു, അഡ്വ. ആയിഷ സക്കീർ, റോഷ്‌നി മാത്യു എന്നിവർ കുട്ടി കളുമായി വിവിധ വിഷയ ങ്ങളില്‍ സംവദിക്കും. അലക്‌സ് താളൂപ്പാടം ക്യാമ്പ് നയിക്കും.
ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന സമ്മര്‍ ക്യാമ്പിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കുട്ടികൾക്ക് പങ്കാളികള്‍ ആവാം. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധ പ്പെടുക. 025537600.
മറ്റു നമ്പറുകള്‍ : +971 54 442 1842, 050 721 7406, 050 829 2751